Russia : റഷ്യ പണിതുടങ്ങിയെന്ന് സൂചന: 'ചാരകണ്ണുകള്‍' ആകാശത്ത് എത്തിച്ച് റഷ്യ

By Vipin Panappuzha  |  First Published May 5, 2022, 10:18 AM IST

ഏപ്രില്‍ 29 ന് അര്‍ഖാന്‍ഗെല്‍സ്‌ക് ഒബ്ലാസ്റ്റിലെ വടക്കുപടിഞ്ഞാറന്‍ റഷ്യന്‍ മേഖലയിലെ മിര്‍നി പട്ടണത്തിലെ പ്ലെസെറ്റ്‌സ്‌ക് കോസ്‌മോഡ്രോമിലാണ് വിക്ഷേപണം നടന്നത്. 


മോസ്കോ: ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു രഹസ്യ സൈനിക ബഹിരാകാശ പേടകം (secret military spacecraft) റഷ്യ വിക്ഷേപിച്ചെന്നു സൂചന. ഉക്രെയ്ന്‍ യുദ്ധത്തില്‍ ഉപയോഗിക്കുന്നതിനുള്ള ഒരു റഡാര്‍ സാറ്റലൈറ്റ് സംവിധാനമാണിതെന്നാണ് സൂചന. റഷ്യയുടെ (Russia) പുതിയ അംഗാര 1.2 (Angara 1.2) റോക്കറ്റ് ഉപയോഗിച്ചാണ് ചാര സൈനിക ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ 29 ന് അര്‍ഖാന്‍ഗെല്‍സ്‌ക് ഒബ്ലാസ്റ്റിലെ വടക്കുപടിഞ്ഞാറന്‍ റഷ്യന്‍ മേഖലയിലെ മിര്‍നി പട്ടണത്തിലെ പ്ലെസെറ്റ്‌സ്‌ക് കോസ്‌മോഡ്രോമിലാണ് വിക്ഷേപണം നടന്നത്. ഒരു ബഹിരാകാശ 'കോംബാറ്റ് ക്രൂ' റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനായി അജ്ഞാത പേലോഡ് വിക്ഷേപിച്ചതായി ഒരു പ്രസ്താവനയില്‍ പറയുന്നു. പേലോഡ് ഒരുപക്ഷേ ഉക്രെയ്നിലെ യുദ്ധത്തില്‍ ഉപയോഗിക്കാനുള്ള ഏറ്റവും രഹസ്യമായ പുതിയ സൈനിക റഡാര്‍ സാറ്റലൈറ്റ് സംവിധാനമാണെന്നാണ് സൂചന. രാത്രി വിക്ഷേപണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം ചില സൈറ്റുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.

Latest Videos

undefined

വിക്ഷേപണം കഴിഞ്ഞ് രണ്ട് മിനിറ്റുകള്‍ക്ക് ശേഷം, ടിറ്റോവ് മെയിന്‍ ടെസ്റ്റ് ആന്‍ഡ് സ്പേസ് സിസ്റ്റംസ് കണ്‍ട്രോള്‍ സെന്ററിന്റെ ഗ്രൗണ്ട് കണ്‍ട്രോള്‍ വഴി അംഗാര-1.2 ലോഞ്ച് വെഹിക്കിളിന്റെ നിയന്ത്രണം ഏറ്റെടുത്തുവത്രേ. വിജയകരമായ വിക്ഷേപണത്തിന് ശേഷം പേടകത്തെ 'കോസ്‌മോസ് 2555' എന്ന് നാമകരണം ചെയ്തു. ഇപ്പോഴത്തെ വിക്ഷേപണം അജ്ഞാതമാണെങ്കിലും, 2018-ലും 2021-ലും വിക്ഷേപിച്ച രണ്ട് സൈനിക ഇമേജിംഗ് ഉപഗ്രഹങ്ങള്‍ക്ക് സമാനമായ പാരാമീറ്ററുകള്‍ ഇതിനുമുണ്ടെന്നാണ് സൂചന.

ബഹിരാകാശ പേടകം ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷം, ബഹിരാകാശ നിയന്ത്രണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ റഷ്യന്‍ ബഹിരാകാശ നിയന്ത്രണ സംവിധാനത്തിന്റെ ബഹിരാകാശ വസ്തുക്കളുടെ പ്രധാന കാറ്റലോഗിലേക്ക് ഡാറ്റ നല്‍കി, ട്രാക്കിംഗിനായി അത് സ്വീകരിക്കുന്നതിനായി പുതിയ ബഹിരാകാശ വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിശകലനം ചെയ്യുകയും പ്രോസസ്സ് ചെയ്യുകയും ചെയ്തു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പിന്മാറുമെന്ന് റോസ്‌കോസ്മോസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വിക്ഷേപണം.

മോസ്‌കോയും വാഷിംഗ്ടണും സംയുക്തമായാണ് ഐഎസ്എസ് നിയന്ത്രിക്കുന്നത്, ബഹിരാകാശ നിലയം പരിപാലിക്കാന്‍ ആവശ്യമായ ചരക്കുകളില്‍ ഭൂരിഭാഗവും റഷ്യന്‍ റോക്കറ്റുകള്‍ എത്തിക്കുന്നതിനാല്‍, പിന്മാറ്റം വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍, നാസ സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളുമായി, പ്രത്യേകിച്ച് എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സുമായി ചേര്‍ന്ന്, ചരക്ക് എത്തിക്കുന്നതിനും ബഹിരാകാശത്തേക്ക് മനുഷ്യനെഎത്തിക്കുന്നതിനും പ്രവര്‍ത്തിച്ചിട്ടുണ്ട്. റഷ്യന്‍ ബഹിരാകാശ ഏജന്‍സി അതിന്റെ പിന്‍വലിക്കലിന്റെ കൃത്യമായ തീയതി നല്‍കിയിട്ടില്ല, എന്നാല്‍ നിശ്ചിത വര്‍ഷം നീണ്ട നോട്ടീസ് പിരീഡ് അത് പാലിക്കുമെന്ന് സ്ഥിരീകരിച്ചു.

click me!