അടച്ചിട്ട കെട്ടിടത്തിന് അടിയില്‍ കുട്ടികളടക്കം 240-ലധികം പേരുടെ ശരീര അവശിഷ്ടങ്ങൾ

By Web Team  |  First Published Oct 13, 2022, 10:34 AM IST

1256-ൽ ഡൊമിനിക്കൻ സന്യാസിമാരുടെ ഉത്തരവ് പ്രകാരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന സെന്റ് സേവിയേഴ്‌സ് പ്രിയറിയിലെ താമസക്കാരുടേതാണ് അവശിഷ്ടങ്ങൾ എന്നാണ് കരുതപ്പെടുന്നത്. 


ലണ്ടന്‍: വെയിൽസിലെ പെംബ്രോക്‌ഷെയറിലെ ഒരു മുൻ ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറിന്‍റെ അടിഭാഗത്ത് നിന്നും കുട്ടികളടക്കം 240-ലധികം പേരുടെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. 1256-ൽ ഡൊമിനിക്കൻ സന്യാസിമാരുടെ ഉത്തരവ് പ്രകാരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന സെന്റ് സേവിയേഴ്‌സ് പ്രിയറിയിലെ താമസക്കാരുടേതാണ് അവശിഷ്ടങ്ങൾ എന്നാണ് കരുതപ്പെടുന്നത്. ഈ കണ്ടെത്തലിനെ മധ്യകാല വെയില്‍സിലെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ജാലകം  എന്നാണ് വിളിക്കുന്നതെന്ന് ബിബിസി പറഞ്ഞു.

2013 ല്‍ അടച്ചിട്ട ഒരു ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ പ്രവര്‍ത്തിച്ച കെട്ടിടത്തിന്‍റെ അടിയിലാണ് 'വളരെ പ്രധാനപ്പെട്ട' കണ്ടെത്തൽ നടന്നത്. ഡോർമിറ്ററികൾ, മദ്ധ്യകാല യൂറോപ്യൻ ആശ്രമങ്ങളിലെ മുറികൾ എന്ന് അറിയപ്പെടുന്ന സ്ക്രിപ്റ്റോറിയങ്ങൾ  ഉള്ള കെട്ടിടങ്ങള്‍ എല്ലാം അടങ്ങിയ സുപ്രധാന സമുച്ചയമാണ് ഈ സ്ഥലത്ത് കണ്ടെത്തിയത് എന്ന് ഈ പദ്ധതിയുടെ സൂപ്പർവൈസർ ആൻഡ്രൂ ഷോബ്റൂക്ക് ഇതിനെ വിശേഷിപ്പിച്ചത്. 

Latest Videos

undefined

"അവസാനം അടക്കം ചെയ്യേണ്ടത് വളരെ മനോഹരമായ സ്ഥലത്തായിരിക്കണം എന്ന് ഈ കമ്യൂണിറ്റിക്ക് നിര്‍ബന്ധമുണ്ട്. നിങ്ങൾക്ക് സമ്പന്നർ മുതൽ സാധാരണ നഗരവാസികൾ വരെ നിരവധി ആളുകളുടെ അവശിഷ്ടം ഇതിലുണ്ട്" -ആൻഡ്രൂ ഷോബ്റൂക്ക് പറയുന്നു.

അതേ സമയം കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങളില്‍ പകുതിയോളം കുട്ടികളുടെ  അവശിഷ്ടങ്ങളാണ് അതിനാല്‍ തന്നെ അക്കാലത്തെ ഉയർന്ന മരണനിരക്കിന്‍റെ സൂചനയാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു.   തലയ്ക്ക് പരിക്കേറ്റ അവശിഷ്ടങ്ങൾ കണ്ടെത്തിയത് അമ്പുകളോ മസ്കറ്റ് ബോളുകളോ മൂലമുണ്ടാകുന്ന മുറിവുകളുമായുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതില്‍ യുദ്ധങ്ങളിൽ ഈ സമൂഹത്തിന്‍റെ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നുവെന്ന് ഷോബ്രൂക്ക് പറഞ്ഞു.

1405-ൽ ഒവൈൻ ഗ്ലിൻഡർ പട്ടണം ഉപരോധിച്ചെന്നും ഈ ജനവിഭാഗം ആ യുദ്ധത്തില്‍ പങ്കാളികളായതായും തെളിവുകള്‍ ഉണ്ടെന്നാണ് ചരിത്രം പറയുന്നത്. കണ്ടെത്തലിനെക്കുറിച്ച് പുരാവസ്തു ഗവേഷകനായ ഗാബി ലെസ്റ്റർ പറഞ്ഞത് ഇതാണ്, "എന്റെ സ്വപ്നങ്ങളിൽ ഒരിക്കലും ഞാൻ ഇത്രയും വലിയ കാര്യങ്ങളിൽ കണ്ടെത്തുമെന്ന് കരുതിയിരുന്നില്ല," എന്നാണ്.  ഈ സൈറ്റ് ഹാവർഫോർഡ്‌വെസ്റ്റിന്റെയും പെംബ്രോക്‌ഷയറിന്റെയും ചരിത്രത്തിന്റെ ഒരു വലിയ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുർമന്ത്രവാദത്തിനെതിരായ നിയമം അടുത്ത നിയമസഭ സമ്മേളനത്തിൽ കൊണ്ട് വരാൻ നീക്കം,ആഭ്യന്തര ,നിയമ വകുപ്പ് യോഗം ഇന്ന്

click me!