'വിമാനത്തില്‍ സൗജന്യ അതിവേഗ ഇന്റര്‍നെറ്റ്'; ഖത്തര്‍ എയര്‍വേസും സ്റ്റാര്‍ലിങ്കും തമ്മില്‍ കരാര്‍

By Web Team  |  First Published Oct 16, 2023, 2:41 PM IST

സെക്കന്‍ഡില്‍ 350 മെഗാ ബൈറ്റ് വരെ അതിവേഗ ഇന്റര്‍നെറ്റാണ് ലഭ്യമാക്കുക. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ.


വിമാനത്തില്‍ യാത്രക്കാര്‍ക്കായി സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കാന്‍ ഖത്തര്‍ എയര്‍വേസ്. ഇതിന്റെ ഭാഗമായി എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി ഖത്തര്‍ എയര്‍വേസ് കരാര്‍ ഒപ്പിട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്കന്‍ഡില്‍ 350 മെഗാ ബൈറ്റ് വരെ അതിവേഗ ഇന്റര്‍നെറ്റാണ് ലഭ്യമാക്കുക. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. ഇത് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും. ലോകത്തെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയെന്ന നിലയില്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാര്‍ ലിങ്കുമായുള്ള കരാറെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. മസ്‌കിന്റെ സ്‌പേസ് എക്‌സിന് കീഴിലുള്ള സ്റ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്ന അഞ്ചാമത്തെ എയര്‍ലൈന്‍ കമ്പനിയാണ് ഖത്തര്‍ എയര്‍വേസ്. 

'ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍' 2024ല്‍ തന്നെ, കാത്തിരുന്ന പ്രഖ്യാപനവുമായി സ്റ്റാര്‍ലിങ്ക്

Latest Videos

undefined

ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി മസ്‌കിന്റെ സ്പേയ്സ് എക്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക്. സ്‌പെയ്സ് എക്‌സ് അതി നൂതന ഇനോഡ്ബി (eNodeB) മോഡം സാറ്റ്ലൈറ്റുകളില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് കമ്പനിയുടെ പുതിയ വെബ്സൈറ്റ് പറയുന്നത്. 'ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍' എന്ന ആശയം വരും വര്‍ഷങ്ങളില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് കമ്പനി പുതിയ വെബ്സൈറ്റിലൂടെ direct.starlink.com പങ്കുവയ്ക്കുന്നത്. 

വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 2024ല്‍ ടെക്സ്റ്റ് അയക്കാനുള്ള സംവിധാനം സാധ്യമാക്കുമെന്നാണ് പറയുന്നത്. 2025ല്‍ തന്നെ വോയിസ് കോളുകള്‍, ഡാറ്റാ, എല്‍ഓടി സംവിധാനവും തയ്യാറാകുമെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ടെലികോം നെറ്റ്വര്‍ക്കായ ടി-മൊബൈലുമായി സഹകരിച്ചാണ് ഇത്തരത്തിലൊരു ഉദ്യമം നടത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് സ്‌പെയ്‌സ് എക്‌സ് നേരത്തെ പറഞ്ഞിരുന്നു. 

ഐഫോണിനായി ആപ്പിള്‍ കമ്പനി ആരംഭിച്ച സാറ്റലൈറ്റ്-കേന്ദ്രീകൃത എമര്‍ജന്‍സി എസ്ഓഎസ് ഫീച്ചറിനോടും, എഎസ്ടി സ്‌പെയ്‌സ് മൊബൈലിനോടുമുള്ള അങ്കത്തിനാണ് സ്റ്റാര്‍ ലിങ്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഹാര്‍ഡ് വെയര്‍, സോഫ്റ്റുവെയര്‍ എന്നിവയില്‍ മാറ്റം വരുത്താതെ ആപ്പുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെ സ്മാര്‍ട്ട്ഫോണില്‍ സേവനങ്ങള്‍ എത്തിക്കുകയാണ് സ്റ്റാര്‍ ലിങ്കിന്റെ ശ്രമം. പദ്ധതി നടപ്പിലാക്കാനായി അമേരിക്കയുടെ ഫെഡറല്‍ കമ്മ്യുണിക്കേഷന്‍സ് കമ്മിഷന്റെ അനുമതി ഇപ്പോഴും കമ്പനിയ്ക്ക് ലഭിച്ചിട്ടില്ല. ഇത് കിട്ടാനായി നിയമനിര്‍മാതാക്കളെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. എന്നാല്‍, ഡിഷ് നെറ്റ്വര്‍ക്ക്, ആപ്പിളിന് സാറ്റ്ലൈറ്റ് സേവനം നല്‍കുന്ന കമ്പനിയായ ഗ്ലോഹല്‍ സ്റ്റാര്‍ തുടങ്ങിയ കമ്പനികള്‍ സ്പേയ്സ് എക്‌സിന്റെ സെല്യുലര്‍-സാറ്റലൈറ്റ് സേവനം സംബന്ധിച്ച് എതിര്‍പ്പുമായി എത്തിയിട്ടുണ്ട്.

ഓഗസ്റ്റിലെ മസ്‌കിന്റെ ട്വീറ്റില്‍ സ്റ്റാര്‍ ലിങ്കിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് പറഞ്ഞിരുന്നു. ചില ഫോണുകളിലും, മസ്‌കിന്റെ ഇലക്ട്രിക് വാഹനക്കമ്പനിയായ ടെസ്ലയിലും ആയിരിക്കും ആദ്യം ഇത് ലഭ്യമാക്കുക എന്ന സൂചനയും മസ്‌ക് നല്‍കിയിരുന്നു. നിലവില്‍ സ്റ്റാര്‍ ലിങ്കിന് 4,265 സാറ്റലൈറ്റുകളാണുള്ളത്. ഇവയ്‌ക്കൊപ്പം ഇനോഡ്ബി മോഡമുളള മൈക്രോ സാറ്റ് ലെെറ്റുകളും കൂടി പ്രവര്‍ത്തിപ്പിച്ച് വരും വര്‍ഷങ്ങളില്‍ ലക്ഷ്യം നേടാനാണ് കമ്പനിയുടെ ശ്രമം.

ചക്രവാതചുഴി, ന്യുനമർദ്ദ സാധ്യത: നാല് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്, മഞ്ഞ അലർട്ട് ആറ് ജില്ലകളിൽ 
 

click me!