മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്ത് നിന്ന് കണ്ടെത്തിയത് 256 ദിനോസര്‍ മുട്ടകളുടെ ഫോസിലെന്ന് പഠനം

By Web Team  |  First Published Jan 20, 2023, 2:07 PM IST

മുട്ടകള്‍ കൂട്ടമായുള്ള അവസ്ഥയിലും ചിലത് പൊട്ടിച്ചിതറിയ നിലയിലുമുള്ള ഫോസിലുകളാണ് കണ്ടെത്തിയിട്ടുള്ളത്.


ദില്ലി: 2017നും 2020നും ഇടയില്‍ നര്‍മ്മദ താഴ്വരയില്‍ നിന്ന് കണ്ടെത്തിയത് 256 ദിനോസര്‍ മുട്ടകളുടെ ഫോസിലെന്ന് പഠനം. 92ഓളം ഇടങ്ങളില്‍ നിന്നായാണ് ഇവ കണ്ടെത്തിയതെന്നാണ് ഈ ആഴ്ച പുറത്ത് വന്ന പഠനം വിശദമാക്കുന്നത്. നര്‍മ്മദ താഴ്വരയില്‍ നിന്നും സമാന രീതിയിലുള്ള പഠനം ആദ്യമായാണെന്നും ഗവേഷകര്‍ പറയുന്നു. ദില്ലി സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകരുടേതാണ് കണ്ടെത്തല്‍. ടൈറ്റാനോസറസ് വിഭാഗത്തില്‍ വരുന്ന സൌരോപോഡ് ഇനത്തിലുള്ള ദിനോസറുകളുടെ മുട്ടകളാണ് നീളമുള്ള കഴുത്തുകളോട് കൂടിയവയും ചെറിയ തലയും നീളമുള്ള വാലുകളും തൂണുകള്‍ പോലുള്ള കാലുകളുമുള്ളവയാണ് ഇവ. ഇവയെന്നാണ് കരുതപ്പെടുന്നത്.

മധ്യപ്രദേശിലെ ബാഗ് കുക്ഷി ഗ്രാമത്തിനടുത്ത് നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. മുട്ടകള്‍ കൂട്ടമായുള്ള അവസ്ഥയിലും ചിലത് പൊട്ടിച്ചിതറിയ നിലയിലുമുള്ള ഫോസിലുകളാണ് കണ്ടെത്തിയിട്ടുള്ളത്. സൌരോപോഡ് ഇനത്തിലുള്ള ദിനോസറുകളുടെ മുട്ടയിടുന്ന രീതിയിലേക്ക് വെളിച്ചം വിതറുന്നതാണ് കണ്ടെത്തലെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ഇവയുടെ പ്രത്യുല്‍പാദന രീതികളേക്കുറിച്ച് ധാരണ നല്‍കാനും കണ്ടെത്തല്‍ സഹായകരമാകുമെന്നാണ് വിലയിരുത്തുന്നത്. ക്രെറ്റേഷിയസ് കാലഘട്ടത്തിന്‍റെ അവസാനമാണ് ഇവ ജീവിച്ചിരുന്നതെന്നാണ് വിലയിരുത്തുന്നത്. ഇവയുടെ ഫോസിലുകള്‍ അന്‍റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ടൈറ്റാനോസറസ് എന്ന വിഭാഗത്തിലുള്ള ഇത്തരം ദിനോസറുകളുടെ 40ഓളം സ്പീഷ്യസ് ഉണ്ടെന്ന് കണക്കാക്കുമ്പോള്‍ പോലും അവയില്‍ നിന്ന് 6 ഉപവിഭാഗങ്ങളെ മാത്രമാണ് ഇതിനോടകം തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്.

Latest Videos

മേഖലയില്‍ ടൈറ്റാനോസറസ് വിഭാഗത്തിലുള്ള മറ്റ്  ദിനോസറുകളേയും കാണാനുള്ള സാധ്യത ഗവേഷകര്‍ തള്ളുന്നില്ല. ഇവയുടെ മുട്ടയിടുന്ന പാറ്റേണിന് മുതലകളുടേതുമായി ഏറെ സാമ്യതയുള്ളതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നുണ്ട്. മുതലകളുടേതിന് സമാനമായി ചെറിയ മണ്‍കുഴികളിലാണ് ഇവയും നിക്ഷേപിച്ചിരുന്നത്. മണ്ണില്‍ നിന്നുള്ള ചൂടും സോളാര്‍ റേഡിയേഷനും ഉപയോഗിച്ചായിരുന്നു ഇവ വിരിഞ്ഞിരുന്നതെന്നാണ് പഠനം വിദഗ്ധമാക്കുന്നത്. വെള്ളപ്പൊക്കമോ  പാരിസ്ഥിതികമോ ആയ കാരണങ്ങള്‍ കൊണ്ട് മുട്ടകളില്‍ പലതും വിരിഞ്ഞിട്ടില്ലെന്നും പഠനം വിശദമാക്കുന്നു. തടാകങ്ങളോ ചതുപ്പുകളോടോ ചേര്‍ന്ന മേഖലയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നതും. ഭ്രൂണത്തിന്‍റേയോ ദിനോസര്‍ കുഞ്ഞുങ്ങളുടേയോ മുിര്‍ന്ന് ദിനോസറുകളുടേയോ ഫോസിലുകള്‍ ഇവിടെ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും പഠനം വിശദമാക്കുന്നു. 

click me!