ഈ ചിത്രത്തില്‍ ആദ്യം നിങ്ങള്‍ എന്ത് കാണുന്നു; അത് നിങ്ങളുടെ സ്വഭാവത്തെ നിശ്ചയിക്കുന്നു.!

By Web Team  |  First Published Mar 25, 2022, 10:05 AM IST

ഇതില്‍ ആദ്യം എന്താണോ കാണുന്നത് അത് ആ വ്യക്തിയുടെ വ്യക്തിത്വത്തെ വിലയിരുത്താന്‍ സഹായിക്കും എന്നാണ് ഈ ചിത്രത്തിന്‍റെ അടിസ്ഥാനമായി പറയുന്നത്. 


ക്രിസ്റ്റോ ഡാഗോറോവ് എന്ന കലാകാരന്‍ തയ്യാറാക്കിയ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം സോഷ്യല്‍ മീഡിയ കീഴടക്കുന്നു. ഇതില്‍ ആദ്യം എന്താണോ കാണുന്നത് അത് ആ വ്യക്തിയുടെ വ്യക്തിത്വത്തെ വിലയിരുത്താന്‍ സഹായിക്കും എന്നാണ് ഈ ചിത്രത്തിന്‍റെ അടിസ്ഥാനമായി പറയുന്നത്. 

തിങ്ങി നിറഞ്ഞ ഒരുകൂട്ടം മരങ്ങളും വേരുകളുമാണോ കാണുന്നത്, അതോ ചുണ്ടുകളാണോ കാണുന്നത്? എന്താണ് ആദ്യം കാണുന്നത് അത് നിങ്ങളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കണക്കാക്കുന്നത്. സൈക്കോളജി സൈറ്റായ ഹെര്‍ട്ട്.കോം.യുകെയാണ് ഇതിന്‍റെ വിശദീകരണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിങ്ങൾ ആദ്യം മരങ്ങൾ കണ്ടാൽ, നിങ്ങൾ കാര്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന വ്യക്തിയായിരിക്കും. "മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിങ്ങൾ വളരെയധികം ശ്രദ്ധിക്കുന്ന വ്യക്തിയായിരിക്കും, ചിലപ്പോൾ മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതിൽ അമിതമായി ആശങ്ക നിങ്ങള്‍ക്ക് ഉണ്ടാകാം. ഒരു സംഭവത്തില്‍  നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ ഒളിച്ചുവയ്ക്കാന്‍ സാധിക്കുന്ന വ്യക്തിയായിരിക്കും. നിങ്ങൾക്ക് ചുറ്റും ഒരു വലിയ കൂട്ടം 'സുഹൃത്തുക്കൾ' ഉണ്ടെങ്കിലും - കുറച്ചുപേരെ മാത്രമേ 'സത്യവും ആത്മാർത്ഥതയും' ആയി കണക്കാക്കൂ."

Latest Videos

undefined

വേരുപിടിച്ച ചെടികളുടെ ഒരു നിരയാണ് ആദ്യം നിങ്ങള്‍ കാണുന്നതെങ്കില്‍, നിങ്ങൾ ലജ്ജയും അന്തർമുഖനുമായ വ്യക്തിയായിരിക്കും എന്നാണ് വിശദീകരണം പറയുന്നത്. "വസ്തുതപരമായ വിമർശനങ്ങൾ സ്വീകരിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത വ്യക്തിയായിരിക്കും, ഒപ്പം നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ പ്രചോദിപ്പിക്കാനും, സ്വയം ഒരു കാര്യത്തില്‍ കഠിനമായി പരിശ്രമവും നടത്തുന്ന വ്യക്തിയായിരിക്കും. സൗമ്യമായ വ്യക്തിത്വം ആണെങ്കിലും ആത്മവിശ്വാസം അല്‍പ്പം കുറഞ്ഞ വ്യക്തിയായിരിക്കും, എന്നാല്‍ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ചില സമയങ്ങളില്‍ വഴിമാറിക്കൊടുക്കും. നിങ്ങൾ ആദ്യം കാണുന്ന വ്യക്തികള്‍ നിങ്ങളുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞേക്കില്ല, വളരെ സാധാരണക്കാരനായ ഒരാളാണെന്ന് കരുതും. 

നിങ്ങൾ ആദ്യം ചുണ്ടുകൾ കണ്ടെങ്കിൽ, നിങ്ങൾ മിക്കവാറും ലളിതവും ശാന്തനുമായ വ്യക്തിയായിരിക്കും. "നാടകീയമായ കാര്യങ്ങളില്‍ നിന്നും അകലം പാലിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. നിങ്ങൾ, സങ്കീര്‍ണ്ണമായ ജീവിതവസ്ഥയില്‍ പോലും ഒഴുക്കിനൊപ്പം നീന്തി ജീവിതം 'എപ്പോഴും ഒഴുക്കിനൊപ്പം പോകാനും' ഇഷ്ടപ്പെടുന്നു. നിങ്ങളെ ഏത് അവസ്ഥയിലും അതിജീവിക്കുന്നവനും ബുദ്ധിമാനും സത്യസന്ധനുമായിരിക്കും. ചില ആളുകൾ നിങ്ങളെ ദുർബലനും സഹായം ആവശ്യമുള്ളവനുമായിരിക്കും. എന്നാൽ വാസ്തവത്തിൽ, നിങ്ങളുടെ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾ പ്രാപ്തനായിരിക്കും.

click me!