ഐസ്ആർഒയാണ് ദൗത്യത്തിനുള്ള മത്സ്യ 6000 (Matsya 6000) എന്ന പ്രത്യേക പേടകം നിർമ്മിച്ചു നൽകുന്നത്. തിരുവനന്തപുരം വിഎസ്‍എസ്‍സിയിലെ മെറ്റീരയൽസ് ആൻഡ് മെക്കാനിക്കൽ എൻ്റിറ്റിക്കാണ് നിർമ്മാണ ചുമതല. ടൈറ്റാനിയം അലോയ് ഉപയോഗിച്ചാണ് നിർമ്മാണം
ദില്ലി/ തിരുവനന്തപുരം: ഇന്ത്യയുടെ സമുദ്ര ഗവേഷണ പദ്ധതി സമുദ്രയാൻ്റെ (Samudrayaan) ജലവാഹന പരീക്ഷണം വിജയകരമായി പൂത്തിയാക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ (The National Institute of Ocean Technology (NIOT) ) ഡയറക്ടർ ജി എ രാംദാസും രണ്ട് മുതിർന്ന ശാസ്ത്രജ്ഞരുമായി പരീക്ഷണ വാഹനം വെള്ളത്തിൽ ഏഴ് മീറ്റർ താഴ്ചയിൽ ഒന്നര മണിക്കൂർ ചെലവിട്ടു. സമുദ്രപര്യവേഷണവും, കടലിന്റെ അടിത്തട്ടിലെ ധാതുക്കളുടെ പഠനവുമാണ് സമുദ്രയാൻ അധവാ ഡീപ്പ് ഓഷ്യൻ മിഷൻ ലക്ഷ്യമിടുന്നത്. 2018ലാണ് പദ്ധതിയുടെ ജോലികൾ തുടങ്ങുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിലെ പോളിമെറ്റാലിക് നൊഡ്യൂളുകളെ പറ്റിയുള്ള പഠനമാണ് പ്രധാന ലക്ഷ്യം.
team successfully demonstrated human underwater capsule by carrying Director-NIOT & two senior scientists for mission endurance test & spent one and half hour at 7 m water depth with in-house made life support system for manned submersible program SAMUDRAYAAN. pic.twitter.com/ZEuwsEvDu9
— MoES NIOT (@MoesNiot)ഐസ്ആർഒയാണ് ദൗത്യത്തിനുള്ള മത്സ്യ 6000 (Matsya 6000) എന്ന പ്രത്യേക പേടകം നിർമ്മിച്ചു നൽകുന്നത്. തിരുവനന്തപുരം വിഎസ്‍എസ്‍സിയിലെ മെറ്റീരയൽസ് ആൻഡ് മെക്കാനിക്കൽ എൻ്റിറ്റിക്കാണ് നിർമ്മാണ ചുമതല. ടൈറ്റാനിയം അലോയ് ഉപയോഗിച്ചാണ് നിർമ്മാണം. വലിയ മർദ്ദം അതിജീവിക്കേണ്ടതിനാൽ ഗോളാകൃതിയിലാണ് നിർമ്മിതി. എന്നാൽ പര്യവേഷണ പദ്ധതി നിർവഹണം നാഷണൽ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി തന്നെയാണ്.
undefined
ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിലെ ധാതുക്കളെക്കുറിച്ച് വിശദമായി പഠനം നടത്തി, അത് ഖനനം ചെയ്യാനുള്ള സാധ്യത തെളിഞ്ഞാൽ അത് വാണിജ്യപരമായി രാജ്യത്തിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിശ്വസിക്കുമെന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ 75,000 സ്ക്വയർ കിലോമീറ്റർ പരിധിയിൽ പൊളിമെറ്റാലിക് നൊഡ്യൂൾ പര്യവേഷണം നടത്താൻ ഇന്ത്യ അന്താരാഷ്ട്ര സീബെഡ് അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്. 380 മില്യൺ ടൺ പൊളിമെറ്റാലിക് നൊഡ്യൂൾ ഈ പ്രദേശത്തുണ്ടെന്നാണ് അനുമാനം. ഇതിൽ 4.7 മില്യൺ ടൺ നിക്കലും, 4.29 മില്യൺ ടൺ ചെമ്പും,0.55 മില്യൺ ടൺ കൊബാൾട്ടും 92.59 മില്യൺ ടൺ മാഗ്നീസും ഉൾപ്പെടുന്നു.
4077 കോടി രൂപയോളമാണ് സമുദ്ര പര്യവേഷണ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിന്‍റെ ഭാഗമായി മൂന്ന് പേരടങ്ങുന്ന സംഘത്തെ സമുദ്ര അടിത്തട്ടിലേക്ക് അയക്കുകയാണ് ലക്ഷ്യം. സമുദ്രോപരിതലത്തിൽ നിന്ന് 6 കിലോമീറ്റർ താഴ്ചയിൽ 72 മണിക്കൂർ നീളുന്ന ദൗത്യം പൂർത്തിയാക്കുകയാണ് ലക്ഷ്യം.