വിക്ഷേപണ വാഹനത്തിനും ഉപഗ്രഹ ആവശ്യങ്ങൾക്കും നൂതന പോളിമെറിക്, സംയോജിത വസ്തുക്കളെയാണ് ഐഎസ്ആർഒ ഇപ്പോൾ ആശ്രയിക്കുന്നതെന്ന് എസ്.സോമനാഥ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അടിവരയിട്ടു
തിരുവനന്തപുരം: പോളിമർ ഗവേഷണത്തിലെ പുതു സാധ്യതകൾ പരിചയപ്പെടുത്തി തിരുവനന്തപുരത്ത് ദേശീയ സെമിനാറിന് തുടക്കമായി. സൊസൈറ്റി ഫോർ പോളിമർ സയൻസ് (എസ്‌പിഎസ്‌ഐ) തിരുവനന്തപുരം ചാപ്റ്റാണ് “പോളിമറിക് മെറ്റീരിയലുകളിലെ പുതിയ വികസനം" എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഐഎസ്ആഒ ചെയർമാൻ എസ് സോമനാഥ് നിർവഹിച്ചു. കോവളത്തിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് സെമിനാർ നടക്കുന്നത്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സെമിനാർ പോളിമർ മേഖലയിലെ 90 ഓളം നൂതനാശയങ്ങൾ പരിചയപ്പെടുത്തും.
വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്‌എസ്‌സി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്‌ടി) ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി (എസ്‌സിടിഐഎംഎസ്ടി) ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി, ഡോ. ഐഐടി ബോംബെ കെമിസ്ട്രി വിഭാഗം പ്രൊഫസറും എസ്‌പിഎസ്‌ഐ ദേശീയ പ്രസിഡന്റുമായ അനിൽ കുമാർ, ഐഐഎസ്‌ടി, എസ്‌പിഎസ്‌ഐ തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് പ്രൊഫസറും ഡീനുമായ ഡോ.കുരിവിള ജോസഫ്, വിഎസ്‌എസ്‌സി ശാസ്ത്രജ്ഞൻ ഡോ.സതീഷ് ചന്ദ്രൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
undefined
വിക്ഷേപണ വാഹനത്തിനും ഉപഗ്രഹ ആവശ്യങ്ങൾക്കും നൂതന പോളിമെറിക്, സംയോജിത വസ്തുക്കളെയാണ് ഐഎസ്ആർഒ ഇപ്പോൾ ആശ്രയിക്കുന്നതെന്ന് എസ്.സോമനാഥ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അടിവരയിട്ടു. റോക്കറ്റ് സാങ്കേതിക വിദ്യയിൽ ക്രയോജനിക് ദ്രാവകങ്ങളുടെ വളരെ താഴ്ന്ന താപനില മുതൽ റീ എൻട്രി മിഷനുകളിൽ രൂപപ്പെടുന്ന പ്ലാസ്മ വരെയുള്ള കഠിനമായ താപനിലകളിൽ വരെ ഉപയോഗിക്കപ്പെടുന്ന വിവിധ തരം പോളിമെറിക് മെറ്റീരിയലുകളുടെ വികസനത്തിലെ വിവിധ വെല്ലുവിളികൾ അദ്ദേഹം വിശദീകരിച്ചു. ഭാവിയിലെ വിവിധ ആവശ്യങ്ങൾക്കായി ഉയർന്ന ശേഷിയും കൂടിയ ഉയർന്ന താപനില കൈകാര്യം ചെയ്യാവുന്ന കാർബൺ ഫൈബറുകൾ സ്വദേശിവത്കരിക്കുന്നതിന് നമുക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് സോമനാഥ് ഓർമ്മിപ്പിച്ചു. ആത്മനിർഭരതയെ പ്രോത്സാഹിപ്പിക്കുന്നതിനായി അത്തരം മേഖലകളിൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കൂടുതൽ ഗവേഷകർ മുന്നോട്ട് വരണം.
ഇത്തരം സെമിനാറുകൾ വാണിജ്യപരവും പ്രധാനവുമായ ആപ്ലിക്കേഷനുകൾക്കുള്ള സാങ്കേതിക വിദ്യകൾ ചർച്ചചെയ്യുക മാത്രമല്ല, പോളിമർ വസ്തുക്കളെ പരിസ്ഥി സൗഹൃദമാക്കാനുള്ള വഴികൾ പരിശോധിക്കേണ്ടതുണ്ടെന്ന് ചടങ്ങിന്റെ മുഖ്യാതിഥിയായ ഡോ. ഉണ്ണികൃഷ്ണൻ നായർ ചൂണ്ടിക്കാട്ടി. പോളിമർ സിന്തസിസ്, ഗ്രീൻ, റിന്യൂവബിൾ എനർജി അടിസ്ഥാനമാക്കിയുള്ള സിന്തസിസ് റൂട്ടുകൾ തുടങ്ങിയവയ്ക്കായി പെട്രോളിയം അധിഷ്ഠിതമല്ലാത്ത അസംസ്കൃത വസ്തുക്കൾ തിരിച്ചറിയുന്നതിന് കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ടെന്ന് ഡോ.ഉണ്ണിക്കൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഡോ. സഞ്ജയ് ബിഹാരി ഡിഎപിഎം 2023ന്റെ സുവനീർ പ്രകാശനം ചെയ്തു, ഗവേഷണവിഷയങ്ങളിലെ വേലിക്കെട്ടുകൾ തകർക്കുന്ന നൂതന ഉൽപ്പന്നങ്ങൾ പുറത്തുകൊണ്ടുവരാൻ ഗവേഷകർ സഹകരിച്ച് ഗവേഷണ പ്രവർത്തനങ്ങൾ നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.