21 മണിക്കൂര്‍ കൊണ്ട് ഒരു വർഷം പൂര്‍ത്തിയാകുന്ന ഗ്രഹം കണ്ടെത്തി; നെപ്റ്റ്യൂണിനോട് സാദൃശ്യം

By Web Team  |  First Published Dec 3, 2024, 2:32 PM IST

വെറും 21 മണിക്കൂര്‍ കൊണ്ട് നക്ഷത്രത്തെ ഭ്രമണം പൂര്‍ത്തിയാക്കുന്ന എക്സോപ്ലാനറ്റിനെ കണ്ടെത്തിയിരിക്കുകയാണ് നാസ


കാലിഫോര്‍ണിയ: നെപ്റ്റ്യൂണിന് സമാനമായ വലിപ്പമുള്ള എക്‌സോപ്ലാനറ്റ് കണ്ടെത്തി നാസ. TOI-3261 b എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിന്‍റെ ഏറ്റവും വലിയ സവിശേഷത ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ അവിടെ വെറും 21 മണിക്കൂര്‍ കൊണ്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു എന്നതാണ്. ഭൂമി അതിന്‍റെ പരിക്രമണ പാതയിലൂടെ സൂര്യനെ ഒരു തവണ ചുറ്റാൻ 365 ദിവസം വേണം എന്നിരിക്കേയാണ്  TOI-3261 b അമ്പരപ്പിക്കുന്നത്. 

ഭൂമിയിലെ കണക്കുവച്ച് നോക്കിയാല്‍ 21 മണിക്കൂര്‍ കൊണ്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് നാസ. TOI-3261 b എന്ന് പേരുള്ള ഈ ഗ്രഹം ഒരു എക്സോപ്ലാനറ്റാണ് (സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളാണ് എക്സോപ്ലാനറ്റുകള്‍). TOI-3261 bന് അതിന്‍റെ നക്ഷത്രത്തെ ഭ്രമണം ചെയ്യാന്‍ വെറും 21 മണിക്കൂര്‍ മാത്രം മതി. നക്ഷത്രവുമായുള്ള അകലം കുറവായതിനാല്‍ വളരെ അടുത്തായി ഭ്രമണം ചെയ്യുന്നതിനാലാണിത്. വലിപ്പത്തില്‍ നമ്മുടെ സൗരയൂഥത്തിലെ നെപ്റ്റ്യൂണിനോട് സാദൃശ്യമുള്ള എക്സോപ്ലാനറ്റ് കൂടിയാണിത്. ഇത്തരത്തില്‍ കണ്ടെത്തുന്ന നാലാമത്തെ മാത്രം ഗ്രഹമാണിത് എന്ന് നാസ വ്യക്തമാക്കുന്നു. 

Latest Videos

undefined

Read more: 1371 സെൽഷ്യസ് ചൂടും പ്രശ്‌നമല്ല, സൂര്യനെ തൊട്ടുരുമ്മി പായും; ഡിസംബര്‍ 24ന് സോളാര്‍ പ്രോബ് ചരിത്രമെഴുതും

നാസയുടെ എക്‌സോ‌പ്ലാനറ്റ് ദൗത്യ ടെലിസ്കോപ്പായ ടെസ്സ് (ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വെ സാറ്റ്‌ലൈറ്റ്) ആണ് TOI-3261 b എക്സോപ്ലാനറ്റിനെ കണ്ടെത്തിയത്. ഹോട്ട് നെപ്റ്റ്യൂണുകള്‍ എന്ന പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന ഗ്രഹമാണിത് എന്ന് നാസയിലെ ജ്യോതിശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. വലിപ്പക്കുറവും നക്ഷത്രവുമായുള്ള അടുപ്പവും കുറഞ്ഞ ഭ്രമണദൈര്‍ഘ്യവുമാണ് ഹോട്ട് നെപ്റ്റ്യൂണുകളുടെ പ്രത്യേകത. TOI-3261 bയില്‍ ഒരു വര്‍ഷം എന്നാല്‍ ഭൂമിയിലെ വെറും 21 മണിക്കൂറുകള്‍ മാത്രമാണെങ്കില്‍, ഇത്തരത്തില്‍ കുറഞ്ഞ ഭ്രമണദൈര്‍ഘ്യമുള്ള മൂന്ന് അള്‍ട്രാ-ഷോര്‍ട്-പീരിഡ് ഹോട്ട് നെപ്റ്റ്യൂണുകള്‍ കൂടിയേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ.

TOI-3261 b എക്‌സോപ്ലാനറ്റ് വാതക ഭീമനായാണ് രൂപപ്പെട്ടിട്ടുണ്ടാവുകയെങ്കിലും പിന്നീട് ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. 

Read more: 14000ത്തിലേറെ സാറ്റ്‌ലൈറ്റുകള്‍, 120 ദശലക്ഷം അവശിഷ്ടങ്ങള്‍; ബഹിരാകാശത്ത് ആശങ്കയുടെ ട്രാഫിക് ജാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!