Starliner spacecraft : സ്റ്റാർലൈനർ പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ അയയ്ക്കാനൊരുങ്ങി നാസ

By Web Team  |  First Published Jun 21, 2022, 6:00 PM IST

ദൗത്യത്തിന്റെ പൈലറ്റായി  നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത എൽ. വില്യംസും കമാൻഡറായി ബാരി ബുച്ച് വിൽമോറുമാണ്  ബോയിങ് സ്റ്റാർലൈനർ പേടകത്തിലൂടെ ചരിത്രത്തിന്റെ ഭാഗമാകുന്നത്. 


ഹൂസ്റ്റണ്‍: സ്റ്റാർലൈനർ പേടകത്തില്‍ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാനുള്ള ഒരുക്കവുമായി നാസ (NASA). നേരത്തെ നടത്തിയ ബോയിങ് സ്റ്റാർലൈനർ (Boeing Starliner) പേടകത്തിന്റെ ആളില്ലാ വിക്ഷേപണ പരീക്ഷണം വിജയകരമായിരുന്നു. ഇതിനു പിന്നാലെയാണ് പേടകത്തിൽ ആദ്യമായി മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കാൻ നാസ തയ്യാറാകുന്നത്. 

രണ്ടു പേരെയാണ് നാസ നിലയത്തിലേക്ക് അയയ്ക്കുന്നത്. കുറച്ചു നാളുകൾക്ക് മുൻപ് നടന്ന ആളില്ലാ പരീക്ഷണ വിക്ഷേപണത്തിലൂടെ ബഹിരാകാശ നിലയത്തിലേക്ക് സാധന സാമഗ്രികൾ എത്തിച്ച് പേടകം സുരക്ഷിതമായി നാസ തിരിച്ചിറക്കിയിരുന്നു. ഇതാണ് പുതിയ പരീക്ഷണത്തിന് നാസയ്ക്ക് പ്രചേദനമായിരിക്കുന്നത്.ബോയിങ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.

Latest Videos

ഈ ദൗതൃത്തിലൂടെ പുറപ്പെടുന്ന സഞ്ചാരികൾ രണ്ടാഴ്ചയോളം ബഹിരാകാശ നിയലത്തിൽ തങ്ങും.ഇതിന് ശേഷമാണ് തിരികെയിറങ്ങുക. ദൗത്യത്തിന്റെ പൈലറ്റായി  നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത എൽ. വില്യംസും കമാൻഡറായി ബാരി ബുച്ച് വിൽമോറുമാണ്  ബോയിങ് സ്റ്റാർലൈനർ പേടകത്തിലൂടെ ചരിത്രത്തിന്റെ ഭാഗമാകുന്നത്. നേരത്തെ ബാരി ബുച്ച് വിൽമോറിന് പകരം നാസയുടെ തന്നെ നികോൾ മാനെ ആയിരുന്നു ദൗത്യത്തിനായി തെരഞ്ഞെടുത്തിരുന്നത്.  പിന്നീടാണ് നികോളിനെ മാറ്റി ബാരിയെ ചുമതല ഏൽപ്പിച്ചത്. 

2021 ൽ നടന്ന സ്‌പേസ് എക്‌സ് ക്രൂ-5 ലേക്കാണ് നികോൾ മാനെ മാറ്റിയിരിക്കുന്നത്.  സ്റ്റാർലൈനർ പേടകത്തിന്റെ മികവ് പരിശോധിക്കുകയെന്നതാണ് ദൗത്യത്തിന്റെ പ്രഥമ ലക്ഷ്യം.  ബഹിരാകാശ നിലയത്തിലേക്ക് സുരക്ഷിതമായി മനുഷ്യരെ എത്തിക്കാനും തിരിച്ചിറക്കാനുമുള്ള ശേഷിയും ഈ ദൗത്യത്തിലൂടെ പരീക്ഷിക്കും. ഹ്രസ്വ കാല വിക്ഷേപണമായാണ് ബോയിങ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ്  ആസൂത്രണം ചെയ്തിരിക്കുന്നത്. ആവശ്യമായി വന്നാൽ ആറ് മാസം വരെ ദൗത്യം ദീർഘിപ്പിക്കാനും ഒരാളെ കൂടി ഉൾപ്പെടുത്താനും സാധ്യതയുണ്ട്. 

ദൗത്യത്തിന്റെ ഭാ​ഗമാകാൻ ഒരുങ്ങുന്ന മൂന്ന് ബഹിരാകാശയാത്രികരും മുന്‍പ് ബഹിരാകാശ നിലയത്തിലേക്ക് ദീർഘകാല ക്രൂ അംഗങ്ങളായി പറന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രൂഡ് ഫ്ലൈറ്റ് ടെസ്റ്റിനായി ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ്-41-ൽ നിന്ന് യുണൈറ്റഡ് ലോഞ്ച് അലയൻസ് അറ്റ്‌ലസ് വി റോക്കറ്റിലേക്ക് വൈകാതെ  വിക്ഷേപിക്കും.

അന്യഗ്രഹജീവികളില്‍ നിന്നും 'സിഗ്നല്‍ കിട്ടിയെന്ന്' ചൈന; പിന്നീട് പറഞ്ഞത് വിഴുങ്ങി.!

ഉറക്കത്തിൽ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടുപോയി, അവർ ബദാം കണ്ണുള്ളവർ, വിചിത്രവാദവുമായി സ്ത്രീ

click me!