2009ൽ അകക്കാമ്പ് അതിന്റെ ഭ്രമണത്തില്‍ ഇടവേളയെടുത്തതെന്നും തുടര്‍ന്ന് വിപരീതദിശയില്‍ ചലനമാരംഭിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 35 വർഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ദിശാവ്യതിയാനമാണ് ഇതിനു കാരണമെന്ന് ഗവേഷകർ പറയുന്നു. നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം കുറച്ചുനേരത്തേക്ക് നിലച്ചതായും പിന്നീട് നേർവിപരീത ദിശയിൽ പുനരാരംഭിച്ചതായും വ്യക്തമാക്കുന്ന പഠന റിപ്പോർട്ട്. 2009ൽ അകക്കാമ്പ് അതിന്റെ ഭ്രമണത്തില്‍ ഇടവേളയെടുത്തതെന്നും തുടര്‍ന്ന് വിപരീതദിശയില്‍ ചലനമാരംഭിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 35 വർഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ദിശാവ്യതിയാനമാണ് ഇതിനു കാരണമെന്ന് ഗവേഷകർ പറയുന്നു. നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
അകക്കാമ്പിന്റെ ഒരു ചലന സൈക്കിള്‍ പൂർത്തിയാകാൻ ആറോ ഏഴോ പതിറ്റാണ്ടു വേണം. 35 വര്‍ഷംകൂടുമ്പോള്‍ ഇതിന്റെ ചലനദിശ വ്യത്യാസപ്പെടും. മുമ്പ് 1970ല്‍ ഇങ്ങനെ ചലനദിശ വ്യത്യാസപ്പെട്ടിരുന്നു. 2040ല്‍ വീണ്ടും ചലന ദിശ മാറുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരായ യി യാങ്, ഷിയാവോദോങ് സോങ് എന്നിവർ പറയുന്നു. ചൈനയിലെ പെക്കിങ് സര്‍വകലാശാലയിലെ ശാസ്ത്രവിദഗ്ധരാണ് ഇവർ.
undefined
ഭൂമിയുടെ പാളികളെ മൂന്ന് ഭാഗങ്ങളായി ആണ് തിരിച്ചിരിക്കുന്നത്. ഇവ പുറംതോട്, ആവരണം, കോർ എന്നിവയാണ്. അകക്കാമ്പിന്റെ ഒരുഭാഗം ഇരുമ്പ് പരലുകളാണെന്നാണ് കരുതപ്പെടുന്നത്. അകക്കാമ്പിലെ താപനില ഏകദേശം സൂര്യോപരിതലത്തിനോടടുത്ത്, 6000 ഡിഗ്രി സെല്‍ഷ്യസ് ആണെന്നാണ് നിഗമനം. ഉയര്‍ന്ന മര്‍ദം കാരണം അകക്കാമ്പ് ഖരാവസ്ഥയില്‍ കാണപ്പെടുന്നു. ഗ്രഹത്തിലുടനീളം സഞ്ചരിക്കുന്ന ഭൂകമ്പങ്ങളിൽ നിന്നുള്ള ഭൂകമ്പ തരംഗങ്ങളെക്കുറിച്ച് ഗവേഷകർ പഠിക്കുന്നതിനിടെയാണ് 1936 ൽ ഭൂമിയുടെ ആന്തരിക കാമ്പ് ആദ്യമായി കണ്ടെത്തിയത്. തിരമാലകളിലെ മാറ്റമാണ് 7000 കിലോമീറ്റർ വീതിയുള്ളതും ദ്രവ ഇരുമ്പിന്റെ ഷെല്ലിനുള്ളിൽ പൊതിഞ്ഞ ഇരുമ്പിന്റെ ഖര കേന്ദ്രം കൊണ്ട് നിർമ്മിച്ചതുമായ ഭൂമിയുടെ കാമ്പിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഭൂമിയുടെ അകക്കാമ്പിലൂടെ കടന്നുപോകുന്ന ഭൂകമ്പ തരംഗങ്ങളുടെ സഞ്ചാരസമയം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ചെറുതും എന്നാൽ വ്യക്തമായതുമായ വ്യതിയാനം കാണിക്കുന്നതായി 1996ൽ നടത്തിയ ഒരു പഠനത്തിൽ വെളിപ്പെട്ടു. അകക്കാമ്പിന്റെ ഭ്രമണം പകലിന്റെ ദൈർഘ്യത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങാൻ എടുക്കുന്ന കൃത്യമായ സമയത്തിൽ ചെറിയ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്നും വിവിധ പാളികൾ തമ്മിൽ ബന്ധമുണ്ടെന്നും ഗവേഷകർ പറയുന്നു.