വമ്പൻ ബഹിരാകാശ ദൗത്യങ്ങൾക്ക് കേന്ദ്ര അനുമതി, ചന്ദ്രയാൻ 4, ശുക്ര ദൗത്യം, ഗഗൻയാൻ വ്യാപനവും യാഥാർഥ്യത്തിലേക്ക്

By Web Team  |  First Published Sep 18, 2024, 4:54 PM IST

ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ചന്ദ്രയാൻ നാലിനും ശുക്രനിലേക്കുള്ള ദൗത്യത്തിനും അനുമതി നൽകിയത്


ദില്ലി: ഐ എസ് ആർ ഒയുടെ വമ്പൻ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങൾക്ക് കേന്ദ്ര സർക്കാരിന്‍റെ അനുമതി. ചന്ദ്രയാൻ 4 ഉം വീനസ് ദൗത്യവുമടക്കമുള്ള വമ്പൻ പദ്ധതികൾക്കാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. ഗഗൻയാൻ ദൗത്യങ്ങളുടെ അടുത്ത ഘട്ടത്തിനും അനുമതി നൽകിയിട്ടുണ്ട്.

10 വർഷം കഴിഞ്ഞവർക്കടക്കം ആധാർ കാർഡിൽ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, പുതുക്കലിലെ 'ഫ്രീ' നീട്ടി

Latest Videos

undefined

ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ചന്ദ്രയാൻ നാലിനും ശുക്രനിലേക്കുള്ള ദൗത്യത്തിനും അനുമതി നൽകിയത്. ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും തിരികെ ഭൂമിയിലെത്തിക്കുകയാണ് ചന്ദ്രയാൻ നാലിന്റെ ലക്ഷ്യം. ശുക്രനിലേക്കുള്ള വീനസ് ഓർബിറ്റർ ദൗത്യം ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ. ശുക്ര ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമാണ് ഇതെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഗഗൻയാൻ പദ്ധതിയുടെ വ്യാപനത്തിലൂടെ പുതുലക്ഷ്യങ്ങളാണ് ഐ എസ് ആ‌ർ ഒയ്ക്ക് ഉള്ളത്. പുതു തലമുറ വിക്ഷേപണ വാഹനമാകും ഇത്. എൻ ജി എൽ വി യുടെ വികസനത്തിനും കേന്ദ്ര ക്യാബിനറ്റ് അനുമതി നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!