ലോകത്തിനു സന്തോഷവാര്‍ത്ത, മോഡേണ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദം!

By Web Team  |  First Published Nov 18, 2020, 8:25 AM IST

കൊറോണ വൈറസിനെതിരേയുള്ള അമേരിക്കയില്‍ നിന്നും വിജയം കണ്ട രണ്ടാമത്തെ വാക്‌സിനാണിത്. കഴിഞ്ഞ ആഴ്ച, ഫൈസര്‍ എന്ന മരുന്നു കമ്പനി ഇത്തരമൊരു വാക്‌സിന്‍ പ്രഖ്യാപനവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ അതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. 


ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെതിരെ 94.5% ഫലപ്രദമായ വാക്‌സിനുമായി യുഎസ് മരുന്നു നിര്‍മ്മാതാക്കളായ മോഡേണ. ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായതോടെ വൈകാതെ ഇത് ജനങ്ങളില്‍ പരീക്ഷിക്കും. കൊറോണ വൈറസിനെതിരേയുള്ള അമേരിക്കയില്‍ നിന്നും വിജയം കണ്ട രണ്ടാമത്തെ വാക്‌സിനാണിത്. കഴിഞ്ഞ ആഴ്ച, ഫൈസര്‍ എന്ന മരുന്നു കമ്പനി ഇത്തരമൊരു വാക്‌സിന്‍ പ്രഖ്യാപനവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ അതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. 

വാക്‌സിന്‍ രോഗത്തിനെതിരെ 90% ത്തിലധികം ഫലപ്രദമായിരുന്നുവെങ്കിലും ഉപയോഗത്തിലത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഫൈസറിന്റെ വാക്‌സിന്‍ മൈനസ് 75 ഡിഗ്രി സെല്‍ഷ്യസില്‍ അഥവാ മൈനസ് 103 ഡിഗ്രി ഫാരന്‍ഹീറ്റിലായിരുന്നു സൂക്ഷിക്കേണ്ടത്. മറ്റൊരു വാക്‌സിനും ഇത്ര തണുപ്പില്‍ സൂക്ഷിക്കേണ്ടതില്ല. അതു കൊണ്ടു തന്നെ ഇത്തരത്തില്‍ വാക്‌സിന്‍ സൂക്ഷിക്കാനുള്ള ഫ്രീസറുകളുടെ അഭാവം വലിയ തോതില്‍ പ്രശ്‌നമായിരുന്നു. വാക്‌സിന്‍ വിതരണം ചെയ്യേണ്ടുന്ന ഡോക്ടര്‍മാരുടെ ഓഫീസുകളിലും ഫാര്‍മസികളിലും ഇതു സൂക്ഷിക്കാനുള്ള പ്രയാസം കണക്കിലെടുത്തതോടെ ഫൈസറിനോട് പരീക്ഷണം തുടരാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. 

Latest Videos

undefined

എന്നാല്‍, മോഡേണയുടെ വാക്‌സിന്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിച്ചാല്‍ മതി. ചിക്കന്‍പോക്‌സു പോലെയുള്ള രോഗങ്ങള്‍ക്കെതിരേയുള്ള വാക്‌സിനുകള്‍ ഈ താപനിലയിലാണ് സൂക്ഷിക്കുന്നത്. മോഡേണയുടെ വാക്‌സിന്റെ മറ്റൊരു ഗുണം 30 ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാമെന്നതാണ്. ഫൈസറിന്റെ വാക്‌സിന്‍ ഫ്രീസറില്‍ പരമാവധി അഞ്ച് ദിവസം മാത്രമേ നിലനില്‍ക്കൂ. യുഎസ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറി അലക്‌സ് അസര്‍ ആണ് മോഡേണ കൊറോണ വൈറസ് വാക്‌സിന്‍ ട്രയല്‍ വാര്‍ത്തയെ പുറം ലോകത്ത് അറിയിച്ചത്. മോഡേണ, ഫൈസര്‍ വാക്‌സിനുകള്‍ ഇതിനകം തന്നെ ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍, ഡിസംബര്‍ അവസാനത്തോടെ അമേരിക്കയിലെ ഏറ്റവും ദുര്‍ബലരായ 20 ദശലക്ഷം പൗരന്മാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താമെന്ന് പ്രതീക്ഷിക്കുന്നു. കുത്തിവയ്പ്പുകള്‍ ഡിസംബര്‍ രണ്ടാം പകുതിയില്‍ ആരംഭിക്കും.

രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിന് ഒരേ സാങ്കേതികതയാണ് ഫൈസര്‍, മോഡേണ എന്നിവയുടെ വാക്‌സിനുകള്‍ക്ക് ഉപയോഗിക്കുന്നത്. വാക്‌സിനുകള്‍ മെസഞ്ചര്‍ ആര്‍എന്‍എ അഥവാ എംആര്‍എന്‍എ നല്‍കുന്നു, ഇത് കൊറോണ വൈറസിന് മുകളില്‍ ഇരിക്കുന്ന സ്‌പൈക്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്വാഭാവിക രീതിയാണ്. കുത്തിവച്ചുകഴിഞ്ഞാല്‍, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി സ്‌പൈക്കുകളിലേക്ക് ആന്റിബോഡികളാക്കുന്നു. വാക്‌സിനേഷന്‍ ലഭിച്ച ഒരാളെ പിന്നീട് കൊറോണ വൈറസിന് വിധേയമാക്കുകയാണെങ്കില്‍, ആ ആന്റിബോഡികള്‍ വൈറസിനെ ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കും. രണ്ട് വാക്‌സിനുകളും രണ്ട് ഡോസുകളായി നല്‍കും. 

click me!