വീണ്ടും ചരിത്രമെഴുതി ഐഎസ്ആ‌‍ർഒ, കൈകോ‍ർത്തത് മസ്കിന്റെ സ്പേസ് എക്സുമായി; ജിസാറ്റ് 20 വിക്ഷേപണം വിജയം

By Web Team  |  First Published Nov 19, 2024, 1:21 AM IST

അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോ​ഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്


ദില്ലി: ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോ​ഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്‌ളോറിഡയിലെ കേപ് കനാവറലിലുള്ള സ്‌പേസ് കോംപ്ലക്‌സ് 40 ൽ നിന്ന് പുലർച്ചെ 12.01നായിരുന്നു വിക്ഷേപണം. 12.36ഓടെ വിചാരിച്ചപോലെ തന്നെ മിഷൻ പൂർത്തീകരിക്കാനായി. 

വിദൂര പ്രദേശങ്ങളിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങളും യാത്രാവിമാനങ്ങളിൽ  ഇൻ്റർനെറ്റും നൽകുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻ്റെ (ഐഎസ്ആർഒ) അത്യാധുനിക ആശയവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 20. ഇന്ത്യൻ മേഖലയിലുടനീളം ബ്രോഡ്‌ബാൻഡ് സേവനങ്ങളും ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റിയും (IFC) മെച്ചപ്പെടുത്തുന്നതിനാണ് GSAT-N2 കൃത്രിമ ഉപഗ്രഹം സജ്ജീകരിച്ചിരിക്കുന്നത്. ഒന്നിലധികം സ്പോട്ട് ബീമുകളും വൈഡ്ബാൻഡ് Ka x Ka ട്രാൻസ്‌പോണ്ടറുകളും ഉൾക്കൊള്ളുന്ന ഈ ഉപഗ്രഹം, ചെറിയ ഉപയോക്തൃ ടെർമിനലുകളുള്ള ഒരു വലിയ സബ്‌സ്‌ക്രൈബർ ബേസിനെ പിന്തുണയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 

Latest Videos

undefined

ഇതാദ്യമായാണ് ഐഎസ്ആർഒ അതിൻ്റെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) വഴി സ്പേസ് എക്സ് റോക്കറ്റിൽ ഉപഗ്രഹം വിക്ഷേപിക്കുന്നത്. 27 മുതൽ 40 ജിഗാഹെർട്‌സ് (GHz) വരെയുള്ള റേഡിയോ ഫ്രീക്വൻസികളുടെ ഒരു ശ്രേണി - ഉയർന്ന ബാൻഡ്‌വിഡ്ത്ത് ലഭിക്കാൻ ഉപഗ്രഹത്തെ പ്രാപ്‌തമാക്കുന്ന വിപുലമായ Ka ബാൻഡ് ഫ്രീക്വൻസി മാത്രം ഉപയോഗിക്കുന്ന ഒരു ഉപഗ്രഹം ഐഎസ്ആർഒ നിർമ്മിക്കുന്നതും ഇതാദ്യമായിട്ടാണ്. അതേസമയം, ചന്ദ്രയാൻ 4, 5 എന്നിവയുടെ അടുത്ത റൗണ്ട് ചാന്ദ്ര ദൗത്യങ്ങൾക്കായി ഐഎസ്ആർഒ അതിന്‍റെ ഡിസൈൻ പൂർത്തിയാക്കിയിട്ടുണ്ടെന്നും സർക്കാർ അനുമതിക്കായി ശ്രമിക്കുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചിരുന്നു. 

ചന്ദ്രന്‍റെ മറുഭാഗത്ത് 4.2 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്നിപര്‍വത സ്ഫോടനമുണ്ടായി; തെളിയിച്ച് ചൈനീസ് പേടകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!