ചൊവ്വയില്‍ പറന്ന ഹെലികോപ്റ്ററിന്‍റെ കാലില്‍ 'അജ്ഞാത വസ്തു'; കണ്ട് അത്ഭുതപ്പെട്ട് ശാസ്ത്രലോകം.!

By Web Team  |  First Published Oct 5, 2022, 7:46 AM IST

ഹെലികോപ്റ്ററിന്‍റെ 33 മത്തെ പറക്കല്‍ പകുതിയില്‍ എത്തിയപ്പോഴാണ് ഒരു പാട പോലെ തോന്നുന്ന അജ്ഞാത വസ്തു ഹെലികോപ്റ്ററിന്‍റെ കാലില്‍ പിടിച്ച് നില്‍ക്കുന്നത് നാവിഗേഷന്‍ ക്യാമറ ദൃശ്യങ്ങളില്‍ കാണുന്നത്. 


ന്യൂയോര്‍ക്ക്: ചൊവ്വയിൽ ഇൻജെനുവിറ്റി ഹെലികോപ്റ്ററിന്‍റെ അടിയില്‍ അജ്ഞാത വസ്തു കുടുങ്ങി. ഹെലികോപ്റ്റര്‍ പറത്തുന്ന എൻജിനീയർമാരാണ് ഹെലികോപ്റ്റർ ദൃശ്യങ്ങളിൽ നിന്നും ചൊവ്വ ഉപരിതലത്തിലെ ഈ അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്.ഇൻജെനുവിറ്റി ഹെലികോപ്റ്ററിന്‍റെ 33മത്തെ പറക്കലിന് ഇടയിലാണ് നാവിഗേഷൻ ക്യാമറയിലെ ദൃശ്യങ്ങളിൽ  ഈ വസ്തു കണ്ടത്.

മുന്‍പ് ഈ ഹെലികോപ്റ്ററിന്‍റെ നവക്യാം ഫൂട്ടേജുകളില്‍ ഈ വസ്തുവിനെക്കുറിച്ച് ഒന്നും കാണാനില്ലെന്നാണ് ചൊവ്വയിൽ ക്വാഡ്‌കോപ്റ്റർ പറത്തുന്ന ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി തങ്ങളുടെ ബ്ലോഗില്‍ സ്ഥിരീകരിക്കുന്നത്. ചൊവ്വയിലെ പ്രാചീന സൂക്ഷ്മജീവികളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഇൻജെനുവിറ്റി ചൊവ്വയിലെ പറക്കലുകള്‍ തുടരുന്നതിനിടെയാണ് വളരെ കൌതുകരമായ കണ്ടെത്തല്‍.

Latest Videos

undefined

ഹെലികോപ്റ്ററിന്‍റെ 33 മത്തെ പറക്കല്‍ പകുതിയില്‍ എത്തിയപ്പോഴാണ് ഒരു പാട പോലെ തോന്നുന്ന അജ്ഞാത വസ്തു ഹെലികോപ്റ്ററിന്‍റെ കാലില്‍ പിടിച്ച് നില്‍ക്കുന്നത് നാവിഗേഷന്‍ ക്യാമറ ദൃശ്യങ്ങളില്‍ കാണുന്നത്. ഇത് പിന്നീട് അപ്രത്യക്ഷമാകുന്നതും കാണാം. ജെപിഎല്‍ ബ്ലോഗ് പറയുന്നു. ഈ വസ്തുവിന്‍റെ ഉറവിടം കണ്ടെത്താൻ ഇൻജെനുവിറ്റി ആൻഡ് പെർസിവറൻസ് മാർസ് 2020 ടീമുകൾ എല്ലാം ഏകോപിച്ച് പ്രവർത്തിക്കുമെന്നും ക്വാഡ്‌കോപ്റ്ററിനെക്കുറിച്ചുള്ള അപ്‌ഡേറ്റിൽ ജെപിഎൽ കൂട്ടിച്ചേർത്തു.

ചൊവ്വയില്‍ ഇൻജെനുവിറ്റി ഹെലികോപ്റ്റര്‍ 33-ാമത്തെ പറക്കല്‍ ചൊവ്വ ഉപരിതലത്തിൽ നിന്ന് 10 മീറ്റർ ഉയരത്തിൽ 111.238 മീറ്റർ ദൂരത്തേക്കാണ് നടത്തിയത്. സെക്കൻഡിൽ 4.75 മീറ്റർ വേഗതയിലാണ് ഹെലികോപ്റ്റര്‍ പറന്നത്. ഹെലികോപ്റ്റർ 55.61 സെക്കൻഡ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ തുടർന്നു. ഹെലികോപ്റ്ററിന്‍റെ നിലവിലെ സ്ഥാനം മാറ്റുകയായിരുന്നു ഈ പറക്കലിന്‍റെ പ്രധാന ലക്ഷ്യം.

ഒരു വര്‍ഷത്തോളമായി ചൊവ്വ അന്തരീക്ഷത്തില്‍ ഇൻജെനുവിറ്റി ഹെലികോപ്റ്റര്‍ ഉണ്ട്. ചൊവ്വയിലെ നേർത്ത വായുവിൽ പറക്കാനുള്ള കഴിവ് മികച്ച രീതിയില്‍ തന്നെ നടത്തുന്ന ഇൻജെനുവിറ്റി ഹെലികോപ്റ്റര്‍, പെർസെവറൻസ് റോവറിന് ഒരു വഴികാട്ടിയായും പ്രവർത്തിക്കുന്നുണ്ട്.  ചൊവ്വയിലെ പറക്കൽ വെല്ലുവിളി നിറഞ്ഞതാണ്, കാരണം ചൊവ്വയില്‍ ഭൂമിയുടെ മൂന്നിലൊന്ന് ഗുരുത്വാകർഷണം കുറവും ഭൂമിയെ താരതമ്യപ്പെടുത്തുമ്പോൾ ഉപരിതലത്തിൽ സമ്മർദ്ദത്തിന്‍റെ 1 ശതമാനം മാത്രമുള്ള വളരെ നേർത്ത അന്തരീക്ഷവുമാണ്.

ചൊവ്വയിലും രക്ഷയില്ല, മനുഷ്യർ അവശേഷിപ്പിച്ചത് 7000 കിലോ മാലിന്യം

ബഹിരാകാശത്തെ 'ഇടി' പരീക്ഷണം വിജയം; ശ്രദ്ധേയമായ പരീക്ഷണം വിജയത്തിലെത്തിച്ച് നാസ
 

click me!