Test Fires New BrahMos : ബ്രഹ്മോസിന്‍റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ -വീഡിയോ

By Web Team  |  First Published Jan 20, 2022, 6:30 PM IST

നേരത്തെ ജനുവരി 11ന് കടലില്‍ നിന്നും വിക്ഷേപണ യോഗ്യമായ ബ്രഹ്മോസ് പരീക്ഷിച്ചിരുന്നു. 


ദില്ലി: സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്‍റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീസയിലെ ബാലസോറിലാണ് പരീക്ഷണം നടത്തിയത് എന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. മിസൈലില്‍ നടത്തിയ ഏറ്റവും പുതിയ സാങ്കേതിക മാറ്റങ്ങള്‍ വിജയകരമായി പുതിയ പരീക്ഷണത്തിലൂടെ പൂര്‍ത്തിയാക്കിയതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ ജനുവരി 11ന് കടലില്‍ നിന്നും വിക്ഷേപണ യോഗ്യമായ ബ്രഹ്മോസ് പരീക്ഷിച്ചിരുന്നു. അന്ന് നാവികസേനയുടെ ഐഎന്‍എസ് വിശാഖപട്ടണം യുദ്ധകപ്പലില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. 

Latest Videos

undefined

കര, വായു, കപ്പൽ, മുങ്ങിക്കപ്പൽ എന്നിവിടങ്ങളിൽ നിന്നു വിക്ഷേപിക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ബ്രഹ്മോസിന്റെ ഫ്ലൈറ്റ് റെയ്ഞ്ച് 290 കിലോമീറ്ററാണ്. 200 മുതൽ 300 കിലോഗ്രാം വരെ വഹിച്ചു സഞ്ചരിക്കാൻ ബ്രഹ്മോസിനു കഴിയും. ബ്രഹ്മോസിന്റെ ആദ്യ പതിപ്പ് പരീക്ഷിച്ചത് 2005 ൽ ഐഎൻഎസ് രജപുതിൽ നിന്ന്. 2007ൽ കരയിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു. 2015 ൽ കടലിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു.

BrahMos Missile was successfully test fired from ITR, Chandipur today. The mission validated many new indigenous systems successfully demonstrating enhanced capabilities. pic.twitter.com/bHS7t24gSd

— DRDO (@DRDO_India)

ബ്രഹ്മോസില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ലോക രാജ്യങ്ങള്‍

ഇന്ത്യയും റഷ്യയും വികസിപ്പിച്ചെടുന്ന ബ്രഹ്മോസ് മിസൈല്‍ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്തി ആഗോള വിപണിയിലേക്ക് ഇന്ത്യ കടന്നുകയറുന്നു. വിവിധ രാജ്യങ്ങള്‍ ബ്രഹ്മോസ് വാങ്ങുവാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. അതേ സമയം ഫിലിപ്പെന്‍സുമായി ഇതില്‍ ധാരണയായി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. 3 ബാറ്ററി മിസൈലുകളാണ് ഫിലിപ്പെന്‍സിന് വില്‍ക്കാന്‍ ഒരുങ്ങുന്നത്. 

ഫിലിപ്പെന്‍സിന് വില്‍ക്കുന്ന ബ്രഹ്മോസിലെ ഒരു ബാറ്ററിയിൽ 4 മുതൽ 6 വരെ മിസൈലുകളാണുള്ളത്. ഏകദേശം 2774 കോടി രൂപയുടെ ഇടപാടാണ് ഇത്. ചൈനീസ് വെല്ലുവിളികള്‍ നേരിടുക എന്നതാണ് ബ്രഹ്മോസ് വാങ്ങുന്നതിലൂടെ ഫിലിപ്പീൻസ് ലക്ഷ്യമിടുന്നത്. ഫിലിപ്പീൻസിന്റെ തീരപ്രതിരോധ റെജിമെന്റാണു മിസൈൽ വിന്യസിക്കുക. ആയുധ സംവിധാനം നിർമിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്‌പേസ് ടീം നേരത്തെ തന്നെ ഫിലിപ്പെന്‍സ് തലസ്ഥാനമായ മനില സന്ദർശിച്ചിരുന്നു. ഫിലിപ്പൈൻസ് സൈന്യത്തിന്റെ ആദ്യത്തെ ലാൻഡ് ബേസ്ഡ് മിസൈൽ സിസ്റ്റം ബാറ്ററി ഇന്ത്യയുടെ ബ്രഹ്മോസുമായി സജ്ജമാക്കാൻ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിയറ്റ്നാം, ചിലി എന്നീ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാൻ താൽപര്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതിന് പുറമേ ഖത്തർ, യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിൽ നിന്ന് ബ്രഹ്മോസില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. ഇതിന്‍റെ തുടര്‍ച്ച ചര്‍ച്ചകള്‍ കൊവിഡ് പ്രതിസന്ധിയാല്‍ താല്‍ക്കാലകമായി നിര്‍ത്തിയിരിക്കുകയാണെങ്കിലും ഉടന്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്.

click me!