Solar eclipse 2022: വരുന്നൂ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം; അൻ്റാർട്ടിക്കയിൽ കാണാം, ഇന്ത്യയിൽ ഇത്തവണ ദൃശ്യമാകില്ല

By Web Team  |  First Published Apr 29, 2022, 12:06 PM IST

അൻ്റാർട്ടിക്കയിലും തെക്കേ അമേരിക്കയുടെ തെക്ക് - പടിഞ്ഞാറൻ മേഖലകളിലും ​ഗ്രഹണം കാണാൻ കഴിയും. ഇന്ത്യയിൽ നിന്ന് ഈ ​ഗ്രഹണം കാണുവാൻ കഴിയില്ല. 


വ‌ർഷത്തെ ആദ്യ സൂര്യ​ഗ്രഹണത്തിന് ഇനി ഒരു ദിവസം മാത്രം. ഏപ്രിൽ 30നാണ് ​ഗ്രഹണം ദൃശ്യമാകുക. ഭാ​ഗിക ​ഗ്രഹണമാണ് ഇത്തവണത്തേത്, വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ഇത് കാണുവാനും സാധിക്കുകയുള്ളൂ. അൻ്റാർട്ടിക്കയിലും തെക്കേ അമേരിക്കയുടെ തെക്ക് - പടിഞ്ഞാറൻ മേഖലകളിലും ​ഗ്രഹണം കാണാൻ കഴിയും. ഇന്ത്യയിൽ നിന്ന് ഈ ​ഗ്രഹണം കാണുവാൻ കഴിയില്ല. 

ഏപ്രിൽ 30ന് പ്രാദേശിക സമയം ആറ് നാൽപ്പത്തിയഞ്ചിനാണ് ​ഗ്രഹണം തുടങ്ങുക. എട്ട് നാൽപ്പത്തിയൊന്നോടെ ​ഗ്രഹണം പാരമ്യത്തിലെത്തും. 

Latest Videos

undefined

ഗ്രഹണ പാത ഇവിടെ കാണാം.

 

എന്താണ് ഗ്രഹണം?

ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രൻ ഭൂമിയെയും ഭൂമി സൂര്യനെയും ചുറ്റി  സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ ചുറ്റലിനിടെ ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുന്നത് മൂലം ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കുകയും അൽപ്പനേരത്തേക്ക് സൂര്യബിംബം മറയ്ക്കപ്പെടുകയും ചെയ്യും ഈ പ്രതിഭാസമാണ് സൂര്യഗ്രഹണം. ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കുന്നിടങ്ങളിൽ മാത്രമേ സൂര്യ​ഗ്രഹണം ദൃശ്യമാകൂ. മറ്റ് ചിലപ്പോൾ ഭൂമി ചന്ദ്രൻ്റെയും സൂര്യന്റെയും ഇടയിൽ വരും. അങ്ങനെ ചന്ദ്രൻ മറയ്ക്കപ്പെടുന്നതാണ് ചന്ദ്രഗ്രഹണം. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്.  

​ഗ്രഹണം അത്യപൂ‌ർവ്വ പ്രതിഭാസമോ ?

സാധാരണഗതിയിൽ ഒരു കലണ്ടർ വ‌ർഷം നാല് ​ഗ്രഹണങ്ങളെങ്കിലും ലോകത്തിന്റെ വിവിധയിടങ്ങളിലായി ദൃശ്യമാകും. രണ്ട്  സൂര്യ ഗ്രഹണങ്ങളും രണ്ട് ചന്ദ്ര​ഗ്രഹണങ്ങളും. ഈ കണക്കിൽ ചിലപ്പോൾ മാറ്റം വരാറുണ്ട്. എന്തായാലും 2021ൽ നാല് ​ഗ്രഹണങ്ങളാണ് ഉണ്ടായത്. 2022ലും നാല് ​ഗ്രഹണങ്ങളാണ് നടക്കുക. രണ്ട് സൂര്യ​ഗ്രഹണങ്ങളും രണ്ട് ചന്ദ്ര​ഗ്രഹണങ്ങളും. 

click me!