ഫോസിൽ പാലിയൻ്റോളജിസ്റ്റുകൾക്കൊപ്പം പരിശോധിച്ചപ്പോഴാണ് ഭീമൻ ഇക്ത്യോസോർ ആണെന്ന് തിരിച്ചറിഞ്ഞത്. ഏകദേശം ഡോൾഫിനുമായി രൂപ സാദൃശ്യമുള്ളതാണ് ഇക്ത്യോസോർ.
കടൽത്തീരത്ത് നിന്ന് 11കാരിക്ക് ലഭിച്ചത് 202 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് കടലിൽ അലഞ്ഞുനടന്ന ഭീമാകാരമായ ഇക്ത്യോസറിൻ്റെ താടിയെല്ലെന്ന് കണ്ടെത്തൽ. 2020 മേയിൽ, 11 വയസ്സുള്ള റൂബി റെയ്നോൾഡ്സിനും അവളുടെ പിതാവ് ജസ്റ്റിനുമാണ് ഇംഗ്ലീഷ് തീരത്തുള്ള സോമർസെറ്റ് ബീച്ചിൽ നിന്ന് ഫോസിൽ ലഭിച്ചത്. വിദഗ്ധരുടെ സഹായത്തോടെ വീണ്ടും കൂട്ടിയോജിപ്പിച്ച് നടത്തിയ പരിശോധയിലാണ് ഭീമാകാരമായ ഇക്ത്യോസറിൻ്റെ താടിയെല്ലാണെന്ന് വ്യക്തമായത്. നാല് ഇഞ്ച് നീളമുള്ള ഫോസിലാണ് ആദ്യം ലഭിച്ചത്. ഓവൽ ആകൃതിയിലുള്ള ഫോസിൽ ജസ്റ്റിൻ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് റൂബിക്ക് അസ്ഥിയുടെ രണ്ടാമത്തെ കഷണം കിട്ടിയത്.
ഫോസിൽ പാലിയൻ്റോളജിസ്റ്റുകൾക്കൊപ്പം പരിശോധിച്ചപ്പോഴാണ് ഭീമൻ ഇക്ത്യോസോർ ആണെന്ന് തിരിച്ചറിഞ്ഞത്. ഏകദേശം ഡോൾഫിനുമായി രൂപ സാദൃശ്യമുള്ളതാണ് ഇക്ത്യോസോർ. താഴത്തെ താടിയെല്ലിൻ്റെ കഷണങ്ങൾ മാത്രമാണ് സംഘം വീണ്ടെടുത്തത്, എന്നാൽ ഈ ജീവിക്ക് 80 അടി നീളമുണ്ടെന്ന് അവർ കണക്കാക്കുന്നു. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സമുദ്ര ഉരഗമാണ് ഇക്ത്യോസോർ. ജസ്റ്റിൻ എന്ന തപാൽ ജീവനക്കാരന് താനും റൂബിയും എന്താണ് കണ്ടെത്തിയതെന്ന് ആദ്യം അറിയില്ലായിരുന്നു.
undefined
Read More...12 കിലോമീറ്റര്‍ ആഴം; ലോകത്തിലെ ഏറ്റവും ആഴമേറിയ മനുഷ്യനിർമ്മിത ദ്വാരം അടയ്ക്കാൻ റഷ്യയ്ക്ക് പല കാരണങ്ങൾ
സംശയം തോന്നിയതോടെ മാഞ്ചസ്റ്റർ സർവകലാശാലയിലെ പാലിയൻ്റോളജിസ്റ്റും സമുദ്ര ഉരഗങ്ങളെക്കുറിച്ചുള്ള വിദഗ്ധനുമായ ഡീൻ ലോമാക്സിന് ഒരു കൺസൾട്ടിനായി ഇമെയിൽ അയച്ചു. തുടർന്നാണ് പഠനം നടന്നത്. ദിനോസറുകളുടെ കാലത്ത് കടലിൽ നീന്തുന്ന സമുദ്ര ഉരഗങ്ങളായിരുന്നു ഇക്ത്യോസറുകൾ. ഏകദേശം 250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ട്രയാസിക് കാലഘട്ടത്തിൽ അവ കുറഞ്ഞത് 150 സ്പീഷീസുകളായി പരിണമിച്ചു. ഇപ്പോൾ 15 വയസ്സുള്ള റൂബി ഫോസിലിൻ്റെ ബാക്കി ഭാഗം കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി.