മനുഷ്യ മസ്തിഷ്‌കത്തില്‍ ചിപ്പ് സ്ഥാപിക്കാന്‍ എലോൺ മസ്കിന്റെ ന്യൂറ ലിങ്ക് പരീക്ഷണം; ചത്തത് 15 കുരങ്ങുകൾ

By Web Team  |  First Published Feb 12, 2022, 8:31 PM IST

എലോണ്‍ മസ്‌കിന്റെ ന്യൂറലിങ്ക് ബ്രെയിന്‍ ഇംപ്ലാന്റുകള്‍, മനസ്സുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് മനുഷ്യ മസ്തിഷ്‌കത്തില്‍ ഒരു ചിപ്പ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു. ശരിക്കും നടപ്പിലായാല്‍ ഈ യാഥാര്‍ത്ഥ്യം ഭയാനകമാണ്. 


എലോണ്‍ മസ്‌കിന്റെ ന്യൂറലിങ്ക് ബ്രെയിന്‍ ഇംപ്ലാന്റുകള്‍, മനസ്സുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് മനുഷ്യ മസ്തിഷ്‌കത്തില്‍ ഒരു ചിപ്പ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു. ശരിക്കും നടപ്പിലായാല്‍ ഈ യാഥാര്‍ത്ഥ്യം ഭയാനകമാണ്. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2017 നും 2020 നും ഇടയില്‍ കാലിഫോര്‍ണിയ ഡേവിസ് സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍ ന്യൂറലിങ്ക് ചിപ്പ് ഘടിപ്പിച്ച മൊത്തം 23 കുരങ്ങുകളില്‍ 15 എണ്ണം ചത്തിരുന്നു. 

മൃഗാവകാശ ഗ്രൂപ്പായ ഫിസിഷ്യന്‍സ് കമ്മിറ്റി ഫോര്‍ റെസ്പോണ്‍സിബിള്‍ മെഡിസിനില്‍ നിന്നാണ് വാര്‍ത്ത വന്നത്. 'തലയില്‍ ഇംപ്ലാന്റ് ചെയ്ത എല്ലാ കുരങ്ങുകളും ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുവെന്ന് പിസിആര്‍എം റിസര്‍ച്ച് അഡ്വക്കസി ഡയറക്ടര്‍ ജെറമി ബെക്കാം പറഞ്ഞു.

Latest Videos

undefined

റിപ്പോര്‍ട്ടുകള്‍ പ്രകാരം കുരങ്ങുകളുടെ തലയോട്ടിയില്‍ ദ്വാരങ്ങള്‍ തുരന്നാണ് ന്യൂറലിങ്ക് ചിപ്പുകള്‍ ഘടിപ്പിച്ചത്. ഇതിലൊന്നിന് രക്തരൂക്ഷിതമായ ചര്‍മ്മ അണുബാധ ഉണ്ടായതായും ദയാവധം ചെയ്യേണ്ടിവന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റൊന്നിന് വിരലുകളും കാല്‍വിരലുകളും നഷ്ടപ്പെട്ടതായി കണ്ടെത്തി, ഇനിയൊന്ന് ശസ്ത്രക്രിയയ്ക്ക് തൊട്ടുപിന്നാലെ അനിയന്ത്രിതമായി ഛര്‍ദ്ദിക്കാന്‍ തുടങ്ങി, ദിവസങ്ങള്‍ക്ക് ശേഷം അതിന്റെ ആരോഗ്യം തകരുന്നതായി കാണപ്പെട്ടു. മൃഗത്തിന് മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലിഫോര്‍ണിയ സര്‍വകലാശാല ഡേവിസും എലോണ്‍ മസ്‌കിന്റെ ന്യൂറലിങ്കും മൃഗസംരക്ഷണ നിയമത്തിന്റെ ഒമ്പത് ലംഘനങ്ങള്‍ നടത്തിയതായി ആരോപിച്ച് പിസിആര്‍എം പരാതി നല്‍കി. ഗുരുതരമായ മസ്തിഷ്‌ക ക്ഷതങ്ങളില്‍ നിന്ന് സുഷുമ്‌നാ നാഡിയിലെ പരിക്കുകളില്‍ നിന്നും കരകയറുന്ന ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ന്യൂറലിങ്ക് സ്ഥാപിതമായത്. മനുഷ്യനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതിനു പുറമേ, വിഷാദം, മാനസികാരോഗ്യ തകരാറുകള്‍ എന്നിവയും ഇത് സുഖപ്പെടുത്തുമെന്ന് പറയപ്പെടുന്നു.

click me!