ജൂലൈ 29ന് ഭൂമി അതിന്റെ സാധാരണ ഭ്രമണത്തേക്കാൾ 1.59 മില്ലിസെക്കൻഡിൽ വേഗത്തിൽ പൂർണ്ണ ഭ്രമണം പൂർത്തിയാക്കി.
നമ്മുടെ ഭൂമി പഴയ പോലെയൊന്നും അല്ല ഇപ്പോൾ. ഇത്തിരി വേഗത്തിലാണ് കറക്കം. ജൂലൈ 29ന് ഭൂമി അതിന്റെ സാധാരണ ഭ്രമണത്തേക്കാൾ 1.59 മില്ലിസെക്കൻഡിൽ വേഗത്തിൽ പൂർണ്ണ ഭ്രമണം പൂർത്തിയാക്കി. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസമെന്ന റെക്കോർഡ് ഈ ദിവസം സ്വന്തമാക്കി.
'ഇൻഡിപെൻഡന്റ്' പറയുന്നതനുസരിച്ച് ഭൂമി അടുത്തിടെയായി ഭൂമിയുടെ ഭ്രമണവേഗത വർധിച്ചത്. 1960 ന് ശേഷം ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം 2020 ജൂലൈ മാസത്തിലാണ് ആയിരുന്നു ഉണ്ടായിരുന്നത്. അത് കഴിഞ്ഞാല്‍ ഈ വർഷം ജൂലൈ 29 നാണ് എക്കാലത്തെയും ദൈർഘ്യം കുറഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
undefined
24 മണിക്കൂറുള്ള ദിവസത്തേക്കാൾ 1.47 മില്ലിസെക്കൻഡ് കുറവായിരുന്നു 2020 ജൂലൈ 19ലെ ഭൂമിയിടെ കറക്കം. അടുത്ത വർഷംവും വേഗത്തിൽ കറങ്ങുന്നത് ഭൂമി തുടർന്നു. പക്ഷേ അത് റെക്കോർഡുകളൊന്നും തകർത്തില്ല. ഭൂമിയുടെ ഭ്രമണ വേഗതയുടെ വ്യത്യാസത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്.
എന്നാൽ കാമ്പിന്‍റെ അകത്തെയോ പുറത്തെയോ പാളികളിലെ പ്രക്രിയകൾ, സമുദ്രങ്ങൾ, വേലിയേറ്റങ്ങൾ അല്ലെങ്കിൽ കാലാവസ്ഥയിലെ വ്യതിയാനങ്ങൾ എന്നിവ മൂലമാകാമെന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. ചില ഗവേഷകർ പറയുന്നത് ഭൂമിയുടെ ഭൂമിശാസ്ത്രപരമായ ഉപരിതലത്തിലൂടെയുള്ള ചലനവുമായി ഇത് ബന്ധപ്പെട്ടിരിക്കാമെന്നാണ്.
ഇതിനെ "ചാൻഡ്ലർ വോബിൾ" എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ടൈം ജമ്പ് ഡാറ്റ സ്റ്റോറേജിലെ ടൈംസ്റ്റാമ്പുകൾ കാരണം ഇവയെ ആശ്രയിക്കുന്ന പ്രോഗ്രാമുകൾ ക്രാഷ് ആകാനും ഡാറ്റയെ ബാധിക്കാനും ഇടയാക്കും.
ഒരു നെഗറ്റീവ് ലീപ്പ് സെക്കൻഡ് സംഭവിക്കുകയാണെങ്കിൽ, ക്ലോക്ക് 23:59:58 ൽ നിന്ന് 00:00:00 ആയി മാറുമെന്നും ഇത് ടൈമറുകളിലും ഷെഡ്യൂളറുകളിലും ആശ്രയിക്കുന്ന സോഫ്‌റ്റ്‌വെയറിന് കേടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിന് പരിഹാരം കാണാനായി അന്തർദേശീയ സമയപാലകർക്ക് നെഗറ്റീവ് ലീപ്പ് സെക്കൻഡ് ചേർക്കേണ്ടി വന്നേക്കാമെന്നാണ് സൂചന.
ലോകത്തെ ക്ലോക്കുകളും സമയവും നിയന്ത്രിക്കുന്ന പ്രാഥമിക സമയ മാനദണ്ഡമായ കോർഡിനേറ്റഡ് യൂണിവേഴ്സൽ ടൈം ഇതിനകം ഒരു ലീപ്പ് സെക്കൻഡിൽ 27 തവണ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
എലോണ്‍ മസ്കിന്‍റെ സ്പെസ്എക്സ് ബഹിരാകാശ പേടകാവശിഷ്ടം കണ്ടെത്തി
ഇ.കോളി ബാക്ടീരിയയുടെ രഹസ്യം തേടി ഗവേഷകര്‍ ; 600 വര്‍ഷം പഴക്കമുള്ള മമ്മിയെ പഠന വിധേയമാക്കി