കേരളത്തിന്‍റെ പ്രദേശിക ഭൂപടവിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; മാപ്പ് കേരള പ്ലാറ്റ്ഫോം ആല്‍ഫ പതിപ്പ്..!

By Web Team  |  First Published Nov 2, 2021, 5:53 PM IST

കഴിഞ്ഞ പത്തുവർഷക്കാലമായി ഓപ്പണ്‍ ഡാറ്റ കേരള കമ്മ്യൂണിറ്റിയുടെ ശ്രമഫലമായി വരച്ചുചേർക്കപ്പെട്ട ഭൂപടവിവരങ്ങൾ തദ്ദേശസ്വയംഭരണ അടിസ്ഥാനത്തില്‍ എളുപ്പം ഡൌൺലോഡ് ചെയ്യാവുന്ന ഡാറ്റാപോർട്ടൽ നവംബര്‍ ഒന്നിനാണ് പുറത്തിറങ്ങിയത്.


ഒരു പഞ്ചായത്തിന്റെ റോഡുകളും കുളങ്ങളും പൊതുസ്ഥാപനങ്ങളും തുടങ്ങിയ വിവരങ്ങൾ എങ്ങനെ കണ്ടെത്താം? ഗൂഗിൾമാപ്പിലുണ്ടല്ലോ എന്നായിരിക്കും എല്ലാവരുടേയും ഉത്തരം. പക്ഷെ ആ വിവരങ്ങൾ അങ്ങോട്ട് കൊടുക്കാമെന്നല്ലാതെ ഡാറ്റയായി ഇങ്ങോട്ട് ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ലെന്ന തിരിച്ചറിവാണ് ഓപ്പൺസ്ട്രീറ്റ്മാപ്പ് (Open Street Map) എന്ന ഭൂപടങ്ങളുടെ വിക്കിപീഡിയ എന്നറിയപ്പെടുന്ന ഒഎസ്എം എന്ന പ്രൊജക്റ്റിന്‍റെ അടിസ്ഥാനം. 

കഴിഞ്ഞ പത്തുവർഷക്കാലമായി ഓപ്പണ്‍ ഡാറ്റ കേരള (Open Data Kerala) കമ്മ്യൂണിറ്റിയുടെ ശ്രമഫലമായി വരച്ചുചേർക്കപ്പെട്ട ഭൂപടവിവരങ്ങൾ തദ്ദേശസ്വയംഭരണ അടിസ്ഥാനത്തില്‍ എളുപ്പം ഡൌൺലോഡ് ചെയ്യാവുന്ന ഡാറ്റാപോർട്ടൽ നവംബര്‍ ഒന്നിനാണ് പുറത്തിറങ്ങിയത്.https://map.opendatakerala.org/ എന്ന വിലാസത്തിൽ പോർട്ടലിന്റെ പ്രാഥമിക പതിപ്പ് ഉപയോഗിക്കാവുന്നതാണ്. 

Latest Videos

undefined

ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് ഇപ്പോള്‍ മാപ്പിന്‍റെ ഒരു പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇത് കാണുന്ന ജനങ്ങള്‍ക്ക് ഇതിലെ തെറ്റ് തിരുത്താന്‍ സാധിക്കുന്നതാണ്. ഒപ്പം ഇല്ലാത്ത വിവരങ്ങള്‍ ചേര്‍ക്കാനും സാധിക്കും.  openstreetmap.org  എന്ന സൈറ്റില്‍ ഇതിന് സൌകര്യമുണ്ട്. ഇത്തരത്തിലുള്ള ഓപ്പണ്‍ സോര്‍സ് ഡാറ്റ് മഹാമാരി കാലത്തും, കാലവസ്ഥ ദുരന്തങ്ങല്‍ നടക്കുന്ന സമയത്തും ഉപകാരപ്പെടും - ഈ പദ്ധതിയുടെ പ്രോഗ്രാം കോഡിനേറ്ററായ മനോജ് കെ പറയുന്നു.

നവീൻ, മനോജ് കെ, ജിനോയ്, അർജുൻ, കെൽവിൻ, ജെയ്സൻ നെടുമ്പാല,ജോതിഷ്, ജർമൻ മാപ്പർന്മാരായ ഹെനിസ്, മാർസെൽ പ്രോഗ്രാമർന്മാരായ അക്ഷയ് ഡി ദിനേശ്, എബ്രഹാം തുടങ്ങിയവരുടെ കൂട്ടായ സന്നദ്ധപ്രവർത്തനമാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മാപ്പിങ്ങ് പൂർത്തിയാക്കാനായത്. അതിര്‍ത്തികളുടെയും മറ്റും വിവരങ്ങള്‍ മെച്ചപ്പെടുത്തലും വാർഡ് തലഭൂപടനിർമ്മാണവും പൂർത്തിയാക്കുകയും ചെയ്യുക എന്നതാണ് ഓപ്പൺ ഡാറ്റ കേരള ഇതിന്‍റെ അടുത്ത ഘട്ടത്തില്‍ ചെയ്യുന്നത്.

click me!