ദില്ലിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു; എങ്കിലും 'മോശം' അവസ്ഥയില്‍

By Web Team  |  First Published Oct 26, 2022, 8:46 AM IST

ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് എക്യുഐ 303 ആയിരുന്നു ഇവിടെ നിന്നാണ് ബുധനാഴ്ച രാവിലെ ആകുമ്പോള്‍ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടത്. 


ദില്ലി:  ദീപാവലിക്ക് ശേഷം രണ്ടാംദിനം ദില്ലിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും മോശം അവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്. കാലവസ്ഥ അനുകൂലമായതോടെ വരും ദിവസങ്ങളില്‍ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടേക്കും എന്നാണ് വിവരം. എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) ബുധനാഴ്ച രാവിലെ 6 മണിക്ക് 262 ആണ്.

ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് എക്യുഐ 303 ആയിരുന്നു ഇവിടെ നിന്നാണ് ബുധനാഴ്ച രാവിലെ ആകുമ്പോള്‍ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടത്. ദീപാവലി ദിനമായ തിങ്കളാഴ്ച വൈകീട്ട് നാലിന് 312 ആയിരുന്നു ദില്ലിയിലെ  എയർ ക്വാളിറ്റി ഇൻഡക്‌സ്.

Latest Videos

undefined

ദില്ലിയുടെ അയൽ നഗരങ്ങളായ ഗാസിയാബാദ് (262), നോയിഡ (246), ഗ്രേറ്റർ നോയിഡ (196), ഗുരുഗ്രാം (242), ഫരീദാബാദ് (243) എന്നിവിടങ്ങളിലെ എയർ ക്വാളിറ്റി ഇൻഡക്‌സും പുറത്ത് വന്നിട്ടുണ്ട്. ദീപാവലി രാത്രിയിലെ പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധനം തലസ്ഥാന നഗരത്തിന്‍റെ പല ഭാഗങ്ങളിലും  ലംഘിച്ചതിന് ശേഷം ചൊവ്വാഴ്ച തലസ്ഥാനത്ത് "വളരെ മോശം" വായു ഗുണനിലവാരം രേഖപ്പെടുത്തിയിരുന്നത്. ദീപാവലിക്ക് ശേഷമുള്ള ദിവസം മലിനീകരണ തോത് 2015 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, നവംബറിൽ ആഘോഷിച്ച ദീപാവലിക്ക് ശേഷം ദില്ലിയിലും അതിന്റെ സമീപ പ്രദേശങ്ങളും വായുവിന്‍റെ ഗുണനിലവാരം കുത്തനെ താഴ്ന്നിരുന്നു. ഈ  മാസത്തിൽ പഞ്ചാബ്, ഹരിയാന, പശ്ചിമ യുപി  എന്നിവിടങ്ങളിലെ കൃഷിഭൂമിയില്‍ കാടുകള്‍ കത്തിക്കുന്നതും, കൊടുമുടികളില്‍ ഉണ്ടാകുന്ന തീവ്രമായ പുകമഞ്ഞും അന്ന് വായു മലിനീകരണത്തെ സ്വാദീനിച്ചു. എന്നാല്‍ ഇത്തവണ ദീപാവലി നേരത്തെ ആയതിനാല്‍‌ , മിതമായ ചൂടുള്ളതും കാറ്റുള്ളതുമായ അന്തരീക്ഷം പടക്കങ്ങളിൽ നിന്നുള്ള മലിനീകരണം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നത് കുറച്ചുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ദില്ലി മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ദീപാവലി ദിനത്തിൽ തലസ്ഥാനത്ത് PM2.5 സാന്ദ്രതയിൽ 64 ശതമാനം കുറവും PM10 ലെവലിൽ 57 ശതമാനം കുറവും രേഖപ്പെടുത്തി. ഇത്തവണ താരതമ്യേന മെച്ചപ്പെട്ട വായുവിന്‍റെ ഗുണനിലവാരത്തിന് കാരണം കൃഷിഭൂമിയിലെ വൈക്കോൽ കത്തിക്കൽ സംഭവങ്ങളുടെ കുറവും മെച്ചപ്പെട്ട കാലാവസ്ഥാ സാഹചര്യങ്ങളും "പടക്കം പൊട്ടിക്കുന്നതിൽ കുറവുണ്ടായതും" കാരണമായി.

പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യൂഐ നല്ലത് (good), 51 നും 100 ഇടയിലാണെങ്കില്‍ "തൃപ്‌തികരം" (satisfactory), 101 നും 200 ഇടയിലാണെങ്കില്‍ "മിതമായത്"(moderate), 201 നും 300 ഇടയില്‍ ആണെങ്കില്‍ "മോശം" (Poor), 301 ഉം 400 ഉം "വളരെ മോശം" (Very Poor), 401 ഉം 500 ഉം "ഗുരുതരം" (severe) എന്നിങ്ങനെയാണ് വായുവിന്‍റെ ഗുണനിലവാരം കണക്കാക്കുന്നത്.

മലപ്പുറം എടപ്പാൾ ടൗണിലെ പൊട്ടിത്തെറി; പടക്കത്തിന് തീകൊടുത്തത് ബൈക്കിലെത്തിയവര്‍, സിസിടിവി ദൃശ്യം പുറത്ത്

ഗവർണർ ദില്ലിയിലെത്തി, 11 വിസിമാരുടെയും വിശദീകരണത്തിനായി കാത്ത് രാജ്ഭവൻ

click me!