'ചൂട് കടുക്കും, ഉറക്കം കുറയും', ചൂട് മൂലമുള്ള മരണനിരക്ക് ഭാവിയിൽ ആറ് മടങ്ങ് വർധിക്കുമെന്ന് പഠനം

By Web Team  |  First Published Aug 10, 2022, 1:46 AM IST

കാലാവസ്ഥവ്യതിയാനം മൂലമുള്ള മരണനിരക്ക് വർധിച്ചേക്കാമെന്ന് സൂചന. നൂറ്റാണ്ടിന്റെ അവസാനത്തോടെ  അമിതമായ ചൂട് മൂലമുള്ള മരണനിരക്ക് ആറ് മടങ്ങായി വർദ്ധിച്ചേക്കും എന്നാണ് റിപ്പോർട്ട്. 


കാലാവസ്ഥവ്യതിയാനം മൂലമുള്ള മരണനിരക്ക് വർധിച്ചേക്കാമെന്ന് സൂചന. നൂറ്റാണ്ടിന്റെ അവസാനത്തോടെ  അമിതമായ ചൂട് മൂലമുള്ള മരണനിരക്ക് ആറ് മടങ്ങായി വർദ്ധിച്ചേക്കും എന്നാണ് റിപ്പോർട്ട്. ദ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ( Lancet Planetary Health Journal)  പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാത്രിയിലെ അന്തരീക്ഷ ചൂട് ഉറക്കത്തിന്റെ സാധാരണ ശരീരശാസ്ത്രത്തെ തന്നെ തടസ്സപ്പെടുത്തിയേക്കാമെന്നാണ് യുഎസിലെ നോർത്ത് കരോലിന സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. 

ഉറക്കകുറവ് രോഗപ്രതിരോധ സംവിധാനത്തെ തന്നെ തകരാറിലാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ, മാനസികാരോഗ്യ അവസ്ഥകൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ‌കിഴക്കൻ ഏഷ്യയിലെ 28 നഗരങ്ങളിൽ ചൂടുള്ള രാത്രിയിലെ ശരാശരി താപനില 2090-ഓടെ 20.4 ഡിഗ്രി സെൽഷ്യസിൽ നിന്ന് 39.7 ഡിഗ്രി സെൽഷ്യസായി മാറുമെന്ന് പഠനങ്ങൾ പറയുന്നു.

Latest Videos

undefined

ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസിനു താഴെയായി പരിമിതപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് പാരീസ് കാലാവസ്ഥാ ഉടമ്പടി.ഇത് പരിശോധിക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നുള്ള താപനം പ്രശ്‌നകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു."രാത്രിയിൽ താപനില വർദ്ധിക്കുന്നതിന്റെ അപകടസാധ്യതകൾ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന് നോർത്ത് കരോലിന സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ പഠന സഹ-ലേഖകനായ യുക്യാങ് ഷാങ് പറഞ്ഞു.

Read more: ജയമോ പരാജയമോ?; എസ്എസ്എൽവിക്ക് ശരിക്കും എന്താണ് പറ്റിയത് Page views: 1997

1980 നും 2015 നും ഇടയിൽ ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെ 28 നഗരങ്ങളിൽ അമിത ചൂട് മൂലമുണ്ടായ മരണനിരക്ക് ഗവേഷകർ ചൂണ്ടിക്കാട്ടി.  കാർബൺ റിഡക്ഷനുമായി ബന്ധപ്പെട്ട് അതാത് ദേശീയ ഗവൺമെന്റുകൾ സ്വീകരിച്ച നടപടികളും ചർച്ച ചെയ്തു.  2016 നും 2100 നും ഇടയിൽ അമിതമായ ചൂടുള്ള രാത്രികൾ കാരണമുണ്ടാകുന്ന മരണ സാധ്യത ആറിരട്ടിയായി വർദ്ധിക്കുമെന്ന് കണക്കാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാന മാതൃകകൾ നിർദ്ദേശിക്കുന്ന ദൈനംദിന ശരാശരി ചൂടിൽ നിന്നുള്ള മരണ സാധ്യതയേക്കാൾ വളരെ കൂടുതലാണ് ഈ കണക്കുകൂട്ടൽ.

Read more: ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ; കാണാതെ പോകരുത് വരാനിരിക്കുന്ന ആകാശ വിസ്മയത്തെ

താപനിലയിലെ പ്രാദേശിക വ്യത്യാസങ്ങൾ രാത്രികാല താപനിലയിലെ പല വ്യതിയാനങ്ങൾക്കും കാരണമായെന്നും ഗവേഷകർ കണ്ടെത്തി, ഏറ്റവും കുറഞ്ഞ ശരാശരി താപനിലയുള്ള പ്രദേശങ്ങളിലാണ് ഏറ്റവും വലിയ താപന സാധ്യതയുള്ളതെന്നാണ് ഗവേഷകരുടെ പ്രവചനം.

click me!