കടൽ വൃത്തിയാക്കാൻ 'റോബോട്ട് മത്സ്യം'; മൈക്രോപ്ലാസ്റ്റിക്ക് തിന്നും

By Web Team  |  First Published Jul 17, 2022, 12:12 PM IST

മീനിന്റെ രൂപത്തിലുള്ള റോബോട്ടുകളാണ് ശരിക്കും ഇതിനു പിന്നിൽ. മീനിന്റെ രൂപത്തിലുള്ള ഇത്തരം റോബോട്ടുകൾ കടലിനെ പ്ലാസ്റ്റിക്കിൽ നിന്ന് മുക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.  


ബിയജിംഗ്:  മൈക്രോപ്ലാസ്റ്റിക്ക് തിന്ന് കടൽ വൃത്തിയാക്കുന്ന മീനുകളൊക്കെ ഉണ്ടായിരുന്നെങ്കിലോ എന്ത് നല്ലതായിരുന്നു അല്ലേ ? എങ്കിൽ അങ്ങനെയൊന്നുണ്ട്.യന്ത്ര മീനുകളാണെന്ന് മാത്രം. ചൈനീസ് ശാസ്ത്രഞ്ജരാണ് ഇതിനു പിന്നിൽ. ചൈനയിലെ സിഷുവാൻ സർവകലാശാലയിലെ ശാസ്ത്രഞ്ജരാണ് ഇതിനു പിന്നിൽ. 

മീനിന്റെ രൂപത്തിലുള്ള റോബോട്ടുകളാണ് ശരിക്കും ഇതിനു പിന്നിൽ. മീനിന്റെ രൂപത്തിലുള്ള ഇത്തരം റോബോട്ടുകൾ കടലിനെ പ്ലാസ്റ്റിക്കിൽ നിന്ന് മുക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.  30 ഡിസൈനുകളിലായി 40 -ഓളം യന്ത്രമീനുകൾ ഇതിനോടകം ഗവേഷകർ വികസിപ്പിച്ചു കഴിഞ്ഞു.1.3 സെന്റീമീറ്റർ (0.5 ഇഞ്ച്) വലിപ്പമുള്ള റോബോട്ട് മത്സ്യത്തെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Latest Videos

ആഴത്തിൽ സഞ്ചരിച്ച് മൈക്രോപ്ലാസ്റ്റിക് ശേഖരിക്കാനും സമുദ്ര മലിനീകരണത്തെ തടയുന്നതിനുമുള്ള പ്രവർത്തനങ്ങൾ ചെയ്യാനും റോബോട്ടിനെ പ്രാപ്തമാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഇതിന് മുന്നോടിയായി ഒരു കനംകുറഞ്ഞ മിനിയേച്ചറൈസ്ഡ് റോബോട്ട് വികസിപ്പിച്ചെടുത്തു. ഇത് പല തരത്തിൽ ഉപയോഗിക്കാനാകും.

റോബോട്ട് മത്സ്യത്തിൽ ഒരു പ്രകാശം വികിരണം ചെയ്യപ്പെടുന്നു. ഇത് മത്സ്യത്തെ ചിറകുകൾ അടിക്കാനും ശരീരം ചലിപ്പിക്കാനും സഹായിക്കും.  മറ്റ് മത്സ്യങ്ങളെയോ കപ്പലുകളിലോ ഇടിക്കാതിരിക്കാതെ മത്സ്യത്തെ നിയന്ത്രിക്കാൻ ശാസ്ത്രജ്ഞർക്ക്  കഴിയും.ഒരു റോബോട്ട് മത്സ്യത്തെ മറ്റൊരു മത്സ്യം ഭക്ഷിച്ചാൽ, ഇത് പോളിയുറീൻ ഉപയോഗിച്ച് നിർമ്മിച്ചതിനാൽ ദോഷം കൂടാതെ ദഹിപ്പിക്കാൻ കഴിയുമെന്ന് ഗവേഷകൻ പറഞ്ഞു.

റോബോട്ട് മത്സ്യത്തിന് മലിനീകരണത്തെ ആഗിരണം ചെയ്യാൻ കഴിയും. കേടുപാടുകൾ സംഭവിച്ചാലും സ്വയം വീണ്ടെടുക്കാൻ കഴിയുന്ന തരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മിക്ക കൃത്രിമ സോഫ്റ്റ് റോബോട്ടുകളേക്കാളും വേഗത്തിൽ ഇതിന് സെക്കൻഡിൽ 2.76 ശരീര ദൈർഘ്യം വരെ നീന്താൻ കഴിയും.
നിർണായകമായ നേട്ടവുമായ ജെയിംസ് വെബ്; ഭൂമിക്ക് പുറത്ത് ജലസാധ്യതയുള്ള ​ഗ്രഹം കണ്ടെത്തി

അവർണനീയം മഹാപ്രപഞ്ചം; ജെയിംസ് വെബ് പകർത്തിയ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടു

click me!