അന്യഗ്രഹജീവികളില്‍ നിന്നും 'സിഗ്നല്‍ കിട്ടിയെന്ന്' ചൈന; പിന്നീട് പറഞ്ഞത് വിഴുങ്ങി.!

By Web Team  |  First Published Jun 15, 2022, 5:05 PM IST

അന്യഗ്രഹ ജീവികളെ പറ്റിയുള്ള സൂചനകളായിരിക്കാം ഇതെന്നും ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടന്നു വരികെയായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. 


ബിയജിംഗ്: ചൈനയുടെ ബഹിരാകാശ റഡാറായ 'സ്കൈ ഐ'യ്ക്ക് (Sky Eye) അന്യഗ്രഹ ജീവി സമൂഹത്തില്‍ ( alien civilization) നിന്നും സിഗ്നല്‍ ലഭിച്ചെന്ന് പറഞ്ഞ ചൈന. പറഞ്ഞ പ്രസ്താവന പിന്‍വലിച്ചു. ചൈനീസ് (China) സര്‍ക്കാര്‍ പിന്തുണയുള്ള സയന്‍സ് ആന്‍റ് ടെക്നോളജി ഡെയ്ലിയിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിച്ചു. എന്തുകൊണ്ടാണ് ഇത് പിന്‍വലിച്ചത് എന്ന് വ്യക്തമല്ല.

ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പായ സ്കൈ ഐ നാരോ ബാന്‍റ് ഇലക്ട്രോ മാഗ്നറ്റിക് സിഗ്നല്‍ കണ്ടെത്തിയെന്നും. ഇത് ഇതുവരെ ലഭിച്ച സിഗ്നലുകളില്‍ നിന്നും വ്യത്യസ്തമാണെന്നും. ഇതിനെക്കുറിച്ച് തുടര്‍ പഠനങ്ങള്‍ നടത്തും എന്നുമായിരുന്നു റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. ചൈനീസ് എക്സ്ട്ര ടെറസ്ട്രിയല്‍ സിവിലൈസേഷന് സെര്‍ച്ച് ടീം ചീഫ് സൈന്‍ഡിസ്റ്റ് ഷാങ് ടോന്‍ജിയുടെ പേരിലായിരുന്നു റിപ്പോര്‍ട്ട് വന്നത്. 

Latest Videos

undefined

അന്യഗ്രഹ ജീവികളെ പറ്റിയുള്ള സൂചനകളായിരിക്കാം ഇതെന്നും ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടന്നു വരികെയായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. 

അന്യ​ഗ്രഹജീവികൾ 60 തവണ തട്ടിക്കൊണ്ടുപോയി, വിചിത്രവാദവുമായി 58 -കാരൻ

ചൈനയുടെ ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വാര്‍ത്ത സൈറ്റാണ് സയന്‍സ് ആന്‍റ് ടെക്നോളജി ഡെയ്ലി. വാർത്ത വന്നതിന് പിന്നാലെ ചൈനീസ് സമൂഹ മാധ്യമങ്ങളിലും, സര്‍ക്കാര്‍ മാധ്യമങ്ങളിലും വിഷയം ചൂടേറിയ ചർച്ചയായി. ചൈനയുടെ . 2020 സെപ്റ്റംബറിലാണ് അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി തെക്കു പടിഞ്ഞാറൻ ഗ്വിഷൗ ചൈന സ്കൈ ഐ ടെലിസ്കോപ്പ് സ്ഥാപിച്ചത്.

500 മീറ്റർ വ്യാസമുള്ള ഇതിനെ ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പ് എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്.  2020 ൽ ടെലസ്കോപ്പിന് സംശയകരമായ രണ്ട് സിഗ്നലുകൾ ലഭിച്ചിരുന്നു. തുടർന്നുള്ള പരിശോധനകള്‍ നടക്കവേ സമാനമായി ഈ വർഷം മെയ് മാസത്തിലും ലഭിച്ചെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

അന്യ​ഗ്രഹജീവികളെ ആകർഷിക്കാൻ മനുഷ്യരുടെ ന​ഗ്നചിത്രങ്ങൾ ബഹിരാകാശത്തേക്ക്, പദ്ധതിയുമായി നാസ

 

അന്യ​ഗ്രഹജീവികളുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ചൂടുപിടിച്ച ചർച്ചകൾ എപ്പോഴും നടക്കുന്നുണ്ട്. ചില രാജ്യങ്ങളെല്ലാം അതേക്കുറിച്ച് പഠിക്കാൻ വലിയ പണം ചെലവഴിക്കുന്നുണ്ട് എന്നും പറയുന്നു. ഏതായാലും അന്യ​ഗ്രഹജീവികൾ സങ്കൽപമാണ് എന്ന് തന്നെയാണ് ഇപ്പോഴും പലരും വിശ്വസിക്കുന്നത്. പക്ഷേ, എന്നിട്ടും അന്യ​ഗ്രഹജീവികളെ (alien) ആകർഷിക്കാൻ ചില വ്യത്യസ്തമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് നാസ (NASA). മനുഷ്യരുടെ ന​ഗ്നചിത്രങ്ങൾ (naked photos) ബഹിരാകാശത്തേക്ക് അയക്കാനുള്ള നീക്കമാണ് നാസയുടെ ശാസ്ത്രജ്ഞർ നടത്തുന്നത്. 

തീർന്നില്ല, അയക്കുന്നതിൽ ന​ഗ്നചിത്രങ്ങൾ മാത്രമായിരിക്കില്ല ഉണ്ടായിരിക്കുക. ഒപ്പം അതേക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആരാഞ്ഞുകൊണ്ടുള്ള ഒരു സന്ദേശവും കാണുമത്രെ. എന്നാൽ, നാം കരുതുന്നത് പോലെ ന​ഗ്നരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫോട്ടോ പകർത്തി അയക്കുകയല്ല ചെയ്യുക. മറിച്ച് ഡിജിറ്റലായി തയ്യാറാക്കിയ ചിത്രങ്ങളാണ് അയക്കുന്നത്. അതിനൊപ്പം ഡിഎൻഎ മാതൃകയും നൽകും. കൈ ഉയർത്തി നിൽക്കുന്ന ഒരു സ്ത്രീയേയും ഒരു  പുരുഷനേയും നാസ അയക്കാൻ തയ്യാറാക്കിയ ചിത്രത്തിൽ കാണാം. 

നാസയിലെ ശാസ്ത്രജ്ഞർ തന്നെയാണ് ചിത്രം പുറത്ത് വിട്ടത്. ‘ബീക്കൺ ഇൻ ദി ​ഗാലക്സി‘ (Beacon in the Galaxy -BITG) എന്ന പ്രൊജക്ടിന്റെ ഭാ​ഗമായിട്ടാണ് ബഹിരാകാശത്തേക്ക് ന​ഗ്നചിത്രങ്ങളയക്കാനുള്ള നീക്കം ആരംഭിക്കുന്നത്. ബൈനറി കോഡ് സന്ദേശങ്ങളായിട്ടാണ് ഇവ ബഹിരാകാശത്തേക്ക് അയക്കുക എന്നും പറയുന്നു. ബൈനറി സന്ദേശങ്ങളാവുമ്പോൾ ഭൂമിക്ക് പുറത്തുള്ള ജീവജാലങ്ങൾക്കും അവ മനസിലാക്കാനാവും എന്നാണ് കരുതുന്നത്. അന്യ​ഗ്രഹജീവികളുമായി ആശയവിനിമയം നടത്തുക, ഏതെങ്കിലും അന്യ​ഗ്രഹജീവികൾ ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ അവയെ കണ്ടെത്തി ആകർഷിച്ച് ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയ വിപുലമായ പദ്ധതികളാണ് നാസയ്ക്ക്.

click me!