ചന്ദ്രയാൻ 3 റോവറിനെ ഉറക്കി, ഇനി കാത്തിരിപ്പ് അടുത്ത സൂര്യോദയത്തിനായി

By Web Team  |  First Published Sep 2, 2023, 10:52 PM IST

സെപ്തംബർ 22ന് വീണ്ടും സൂര്യ പ്രകാശം കിട്ടും. അന്ന് റോവർ ഉണരുമോയെന്നതാണ് ഇനി അറിയാനുള്ളത്


തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് റോവറിന്റെ ദൗത്യം പൂർത്തിയായി. റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തി. പിന്നാലെ റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റി. സൂര്യപ്രകാശം അസ്തമിക്കാറായതോടെയാണ് റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റിയത്. ഇനി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ അടുത്ത സൂരോദയത്തിനായുള്ള കാത്തിരിപ്പാണ്. സെപ്തംബർ 22ന് വീണ്ടും സൂര്യ പ്രകാശം കിട്ടും. അന്ന് റോവർ ഉണരുമോയെന്നതാണ് ഇനി അറിയാനുള്ളത്. സൗരോർജ്ജം ഉപയോഗിച്ചാണ് റോവറിന്റെ പ്രവർത്തനം.

സൂര്യാസ്തമനം അസ്തമിക്കുന്നതോടെ ചന്ദ്രനിൽ അടുത്ത 14 ദിവസം മൈനസ് 130 ഡിഗ്രി വരെ താപനില മാറും. അങ്ങനെ വന്നാൽ റോവറിന് ആ ശൈത്യത്തെ അതിജീവിക്കാൻ കഴിയുമോയെന്നതാണ് പ്രധാനം. ഇത് സാധിക്കുകയാണെങ്കിൽ ഐഎസ്ആർഒയ്ക്ക് അഭിമാനകരമായ നേട്ടമായി അത് മാറും. ചന്ദ്രയാൻ മൂന്ന് റോവർ ഇത് വരെ നൂറ് മീറ്റർ സഞ്ചരിച്ചതായാണ് ഐഎസ്ആർഒ വ്യക്തമാക്കിയത്. 14 ദിവസത്തെ രാത്രിയാണ് ചന്ദ്രനിൽ. അത്രയും നാൾ റോവർ ഉറങ്ങും. ഇതിനോടകം റോവർ ശേഖരിച്ച വിവരങ്ങൾ ലാന്റർ വഴി ഭൂമിയിലേക്ക് എത്തിച്ചിട്ടുണ്ട്.

Latest Videos

undefined

ഏഷ്യാനെറ്റ് ന്യൂസ് | Asianet News

 

click me!