ചന്ദ്രനിതാ തൊട്ടടുത്ത്! വലിയ ലക്ഷ്യത്തിലേക്ക് അടുത്ത് ചന്ദ്രയാൻ 3, ആദ്യ ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ വിജയം

By Web Team  |  First Published Aug 7, 2023, 12:54 AM IST

ഇപ്പോൾ ചന്ദ്രനിൽ നിന്ന് 170 കിലോമീറ്റർ അടുത്ത ദൂരവും 4313 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്


ദില്ലി: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന്. ചന്ദ്രനോട് കൂടുതൽ അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുനനത്. പേടകത്തിന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ വിജയകരമായി പുർത്തിയാക്കി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് പ്രക്രിയ പൂർത്തിയായത്. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം നടത്തിയത്. ഇപ്പോൾ ചന്ദ്രനിൽ നിന്ന് 170 കിലോമീറ്റർ അടുത്ത ദൂരവും 4313 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്.

പൊളിയാകും! കേരളത്തിലെ ഈ 5 റെയിൽവേ സ്റ്റേഷൻ, തെരഞ്ഞെടുത്ത് കേന്ദ്രം; 25000 കോടിയുടെ പദ്ധതി, 508 ഇടത്ത് നവീകരണം

Latest Videos

undefined

അടുത്ത ഭ്രമണപഥ താഴ്ത്തൽ ആഗസ്റ്റ് ഒമ്പതിന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരിക്കും ഇത്.
ആഗസ്റ്റ് പതിനാലിനും പതിനാറിനും ആയിരിക്കും ഇതിന് ശേഷമുള്ള താഴ്ത്തൽ പ്രക്രിയകൾ. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിച്ച ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. ആഗസ്റ്റ് 23ന് വൈകിട്ട് തന്നെ സോഫ്റ്റ് ലാൻഡിങ്ങ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഐ എസ് ആർ ഒ.

ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിച്ച ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. ആ​ഗസ്റ്റ് 17 നായിരിക്കും ഈ നി‌ർണായക ഘട്ടം നടക്കുക. പ്രൊപ്പൽഷൻ മൊഡ്യൂൾ നേരത്തെയുള്ള ഭ്രമണപഥത്തിൽ  തുടരും. ലാൻഡ‌ർ ചന്ദ്രനിൽ നിന്ന് മുപ്പത് കിലോമീറ്റ‌ർ അടുത്ത ദൂരവും, നൂറ് കിലോമീറ്റ‌ർ അടുത്ത ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്ക് മാറും. ഇവിടുന്നാണ് സോഫ്റ്റ് ലാൻഡിങ്ങിനായുള്ള ഒരുക്കങ്ങൾ തുടങ്ങുക. പേടകത്തിന്റെ കാലുകൾ ചന്ദ്രനിൽ തൊടുന്ന ദിവസത്തിനായി രാജ്യം കാത്തിരിക്കുകയാണ്.

അതേസമയം പേടകത്തിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങളും ഇസ്രൊ നേരത്തെ പുറത്തുവിട്ടിരുന്നു. സ്വപ്ന നേട്ടത്തിലേക്ക് ഇനി അധിക ദൂരമില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഐ എസ് ആർ ഒ പുറത്തുവിട്ടത്. ഓ​ഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിന് ഇടെ പേടകത്തിലെ ക്യാമറകൾ ചന്ദ്രനെ ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. മിഴിവേറിയ കാഴ്ചകൾ ഇനി വരാനിരിക്കുന്നതേ ഉള്ളൂ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!