ചന്ദ്രനിലെ സോഡിയം സാന്നിധ്യം, യാഥാർത്ഥ്യം ഇതുവരെ അറിഞ്ഞതിലും അപ്പുറം! നിർണായക കണ്ടെത്തലുമായി ചന്ദ്രയാൻ2

By Web Team  |  First Published Oct 9, 2022, 7:41 PM IST

ഇസ്രൊയുടെ ചന്ദ്ര പര്യവേഷണ പേടകത്തിലെ ക്ലാസ് എന്ന എക്സ് റേ സ്പെക്ട്രോമീറ്ററിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് പുതിയ പഠനത്തിന് പിന്നിൽ


ചന്ദ്രനിലെ സോഡിയം സാന്നിധ്യത്തെക്കുറിച്ച് പുതിയ കണ്ടെത്തലുകളുമായി ചന്ദ്രയാൻ രണ്ട്. മുൻ അനുമാനങ്ങളെക്കാൾ കൂടുതൽ അളവ് സോഡിയം ചന്ദ്രനിലുണ്ടെന്നാണ് പുതിയ പഠനം സ്ഥിരീകരിക്കുന്നത്. ഇസ്രൊയുടെ ചന്ദ്ര പര്യവേഷണ പേടകത്തിലെ ക്ലാസ് എന്ന എക്സ് റേ സ്പെക്ട്രോമീറ്ററിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് പുതിയ പഠനത്തിന് പിന്നിൽ. ചന്ദ്രോപരിതലത്തിലെ മൂലക സാന്നിധ്യത്തെ കൂടുതൽ വ്യക്തമായി അടയാളപ്പെടുത്തുകയാണ് ക്ലാസ് ചെയ്തിരിക്കുന്നത്.

Latest Videos

undefined

ആസ്ട്രോ ഫിസിക്കൽ ജേണൽ ലെറ്റേഴ്സിലാണ് പുതിയ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐ എസ് ആർ ഒയുടെ ഉപഗ്രഹ നിർമ്മാണ കേന്ദ്രമായ ബെംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററാണ് ക്ലാസ് ഉപകരണം നിർമ്മിച്ചത്. 

രണ്ട് അവസ്ഥയിലാണ് സോഡിയം ചന്ദ്രനിലുള്ളതെന്നാണ് കണ്ടെത്തൽ. ഉപരിതരത്തിൽ പരന്ന് കടക്കുന്ന അവസ്ഥയിലും ചന്ദ്രന്റെ ധാതുഘടനയുടെ ഭാഗമായ അവസ്ഥയിലും. ഉപരിതലത്തിൽ പരന്ന് കിടക്കുന്ന സോഡിയം കണങ്ങൾ സൂര്യവികരണം ഏൽക്കുമ്പോൾ ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെടുന്നു. ചന്ദ്രോപരിതലവും ചന്ദ്ര ബാഹ്യമണ്ഡലവും തമ്മിലുള്ള ഇടപെടൽ എങ്ങനെയെന്നതിൽ വ്യക്ത വരുത്താൻ പുതിയ കണ്ടെത്തലിന് കഴിയും. ചന്ദ്രന്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസിലാക്കാനും സോഡിയം ഘടനയെക്കുറിച്ചുള്ള പഠനത്തിലൂടെ സാധിക്കും. ബുധൻ അടക്കമുള്ള ഗ്രഹങ്ങളുടെയും മറ്റ് അന്തരീക്ഷ രഹിത ആകാശ ഗോളങ്ങളുടെയും ബാഹ്യമണ്ഡലത്തെ പറ്റിയുള്ള ഭാവി പഠനങ്ങൾക്ക് പുതിയ വിവരങ്ങൾ ഗുണം ചെയ്യും.

പഠനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിക്ഷേപണ സമയം മുതൽ ചന്ദ്രയാൻ 2 വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡ‌ർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന മുഹൂര്‍ത്തത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ ബംഗളുരുവിലെ ഐ എസ് ആർ ഒ കേന്ദ്രത്തിലെത്തിയിരുന്നു. ഒർബിറ്ററും ലാൻഡറും റോവറും അടങ്ങുന്നതായിരുന്നു ദൗത്യം. എന്നാൽ സോഫ്റ്റ് ലാന്‍ഡിംഗ് ശ്രമം വിജയിച്ചില്ല. പക്ഷേ ഇപ്പോൾ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതിൽ വച്ചേറ്റവും മികച്ച ഓർബിറ്ററുകളിലൊന്നാണ് ചന്ദ്രയാൻ 2. ഇതിന്‍റെ പിൻഗാമിയായി ചന്ദ്രയാൻ 3 അടുത്ത വർഷം ഉണ്ടാകുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.

രസതന്ത്ര നൊബേല്‍ 3 പേര്‍ക്ക്, പുരസ്‍കാരം ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്ക്

click me!