ഇന്ന് ഭൂമിയെ ലക്ഷ്യമാക്കി ശരവേഗത്തില്‍ ഛിന്നഗ്രഹം പാഞ്ഞടുക്കുന്നതായി നാസയുടെ മുന്നറിയിപ്പ്
കാലിഫോര്‍ണിയ: ഒരു വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് അടുത്തുകൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 72 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് 2024 വിഇ എന്നാണ് നാസ പേര് നല്‍കിയിരിക്കുന്നത്.
നാസയുടെ കണ്ണിലെ ഏറ്റവും പുതിയ കരടാണ് 2024 വിഇ എന്ന നിയര്‍-എര്‍ത്ത് ഒബ്ജെക്റ്റ്. അപ്പോളോ എഇഒയുടെ ഗണത്തിലാണ് ഈ ഛിന്നഗ്രഹത്തിന്‍റെ സ്ഥാനം. എന്നാല്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോഴും 2024 വിഇ ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കില്ല എന്ന് നാസ കണക്കുകൂട്ടുന്നു. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 1,310,000 മൈല്‍ അകലം ഈ ഛിന്നഗ്രഹവും ഭൂമിയും തമ്മിലുണ്ടാകും എന്നതാണ് ഇതിന് കാരണം. ഇത്രയേറെ അകലമുള്ളതിനാല്‍ 2024 വിഇ ഛിന്നഗ്രഹം ഭൂമിക്ക് പോറല്‍ പോലുമേല്‍പിക്കാതെ ഇന്ന് നവംബര്‍ 9ന് കടന്നുപോകും എന്ന് ഉറപ്പിക്കാം. ഇന്നലെ നവംബര്‍ എട്ടിന് 2024 വിവൈ, 2024 വിഎസ്, 2024 യുകെ9, 2024 യുകെ13 എന്ന ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തും എന്ന് നാസ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഛിന്നഗ്രഹങ്ങളും ഭൂമിയെ തൊടാതെ കടന്നുപോയി.
undefined
ഭൂമിക്ക് അരികിലെത്തുന്ന എല്ലാ ഛിന്നഗ്രഹങ്ങളും നമുക്ക് ഭീഷണി സൃഷ്ടിക്കാറില്ല. ഭൂമിക്ക് 4.6 ദശലക്ഷം മൈല്‍ (75 ലക്ഷം കിലോമീറ്റര്‍) അടുത്തെത്തുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നാസ പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ അകലത്തിലെത്തുന്ന 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ. നാസയുടെ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയാണ് ഇത്തരം ബഹിരാകാശ വസ്‌തുക്കളെ കുറിച്ച് പഠിക്കുകയും അവയുടെ പാത കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്ന പ്രധാന ഏജന്‍സി. നാസയുടെ ആസ്ട്രോയ്‌ഡ് വാച്ച് ഛിന്നഗ്രഹങ്ങളെ കുറിച്ച് കൃത്യമായി ലോക സമൂഹത്തിന് മുന്നറിയിപ്പ് നല്‍കാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം