രണ്ടാം ഘട്ടത്തിൽ ദ്രാവക ഓക്സിജൻ ചോർച്ച വർധിക്കുകയും ഭ്രമണപഥം ഉയർത്തുന്ന രണ്ടാമത്തെ ജ്വലനം പരാജയപ്പെടുകയും ചെയ്തതായി കമ്പനി അറിയിച്ചു.
ന്യൂയോർക്ക്: യുഎസിലെ കാലിഫോർണിയയിൽ നിന്ന് വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റിൽ നിന്ന് പുറപ്പെട്ട 20 ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് തിരികെ പതിക്കുമെന്ന് സ്‌പേസ് എക്‌സ് സ്ഥിരീകരിച്ചു. രണ്ടാം ഘട്ടത്തിൽ ലിക്വിഡ് ഓക്‌സിജൻ ചോർച്ചയുണ്ടായതായി കമ്പനി അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഫാൽക്കൺ 9 ൻ്റെ രണ്ടാം ഘട്ടത്തിൽ ജ്വലനം നാമമാത്രമായി. രണ്ടാം ഘട്ടത്തിൽ ദ്രാവക ഓക്സിജൻ ചോർച്ച വർധിക്കുകയും ഭ്രമണപഥം ഉയർത്തുന്ന രണ്ടാമത്തെ ജ്വലനം പരാജയപ്പെടുകയും ചെയ്തതായി കമ്പനി അറിയിച്ചു.
നിലവിൽ സ്‌പേസ് എക്‌സ് ഇതുവരെ 10 ഉപഗ്രഹങ്ങളുമായി സമ്പർക്കം പുലർത്തുകയും അവയുടെ അയോൺ ത്രസ്റ്ററുകൾ ഉപയോഗിച്ച് അവയെ ഭ്രമണപഥം ഉയർത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും ചെയ്യുന്നുണ്ടെന്നും കമ്പനി പറഞ്ഞു. ഭൂമിയിൽ നിന്ന് 135 കിലോമീറ്റർ മാത്രം മുകളിലുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൻ്റെ ഏറ്റവും താഴ്ന്ന പോയിന്റിലാണ് ഉപഗ്രഹങ്ങൾ.
undefined
During tonight’s Falcon 9 launch of Starlink, the second stage engine did not complete its second burn. As a result, the Starlink satellites were deployed into a lower than intended orbit.
SpaceX has made contact with 5 of the satellites so far and is attempting to have them…
Read More... 'ലാവൻഡർ വിവാഹം' തിരഞ്ഞെടുക്കുന്നവരും കൂടുന്നു? എന്താണീ വിവാഹങ്ങളുടെ പ്രത്യേകത
ഉപഗ്രഹങ്ങളെ വിജയകരമായി ഉയർത്താനുള്ള ത്രസ്റ്റ് ഉണ്ടാകില്ലെന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഉപഗ്രഹങ്ങൾ വീണ്ടും പ്രവേശിക്കുന്നത് ഭ്രമണപഥത്തിലുള്ള മറ്റ് ഉപഗ്രഹങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയല്ലെന്ന് സ്‌പേസ് എക്‌സ് ഉറപ്പുനൽകിയിട്ടുണ്ട്. സ്‌പേസ് എക്‌സ് മേധാവി എലോൺ മസ്‌കും സംഭവം സ്ഥിരീകരിച്ചു.