ഫിലിപ് സാല്‍ട്ട് ആളിക്കത്തി; പ്രിറ്റോറിയ ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ ജയം

By Web Team  |  First Published Jan 13, 2023, 8:27 AM IST

ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഫിലിപ് സാല്‍ട്ടാണ് പ്രിറ്റോറിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്


സെയ്ന്‍റ് ജോര്‍ജ്‌സ് പാര്‍ക്ക്: ദക്ഷിണാഫ്രിക്ക ട്വന്‍റി 20 ചാമ്പ്യന്‍ഷിപ്പില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപിനെതിരെ പ്രിറ്റോറിയ ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ ജയം. ഫില്‍പ് സാല്‍ട്ട് കളിയിലെ താരമായപ്പോള്‍ ക്യാപിറ്റല്‍സ് 23 റണ്‍സിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പ്രിറ്റോറിയ ക്യാപിറ്റല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 193 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപിന് അഞ്ച് വിക്കറ്റിന് 170 റണ്‍സെടുക്കാനേയായുള്ളൂ. 

ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഫിലിപ് സാല്‍ട്ടാണ് പ്രിറ്റോറിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സാല്‍ട്ട് 47 പന്തില്‍ 11 ഫോറുകള്‍ സഹിതം പുറത്താവാതെ 77 റണ്‍സെടുത്തു. വില്‍ ജാക്‌സ് ആറിനും റൈലി റൂസ്സോ നാലും റണ്‍സില്‍ പുറത്തായി. തെനിസ് ഡി ബ്രുയിന്‍ 13 പന്തില്‍ 19 ഉം സെനുരാന്‍ മുത്തുസ്വാമി 16 പന്തില്‍ 13 ഉം ഡാഡ്‌സ്‌വെല്‍ ഗോള്‍ഡന്‍ ഡക്കായും ജിമ്മി നീഷാം 28 പന്തില്‍ 37 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ വെയ്‌‌ന്‍ പാര്‍നല്‍ 9 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താവാതെ 29* റണ്‍സെടുത്തു. 

Latest Videos

undefined

മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപിന്‍റെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 170 റണ്‍സിലൊതുങ്ങി. ഓപ്പണര്‍ ജെജെ സ്‌മട്‌സ് 51 പന്തില്‍ 66 റണ്‍സ് നേടി. നായകന്‍ എയ്‌ഡന്‍ മാര്‍ക്രം എട്ട് പന്തില്‍ അഞ്ച് റണ്‍സുമായി മടങ്ങി. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ട്രിസ്റ്റന്‍ സ്റ്റബ്‌സ് 11 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സറും സഹിതം 23 റണ്‍സ് നേടി. ടോം ഏബെല്‍ 24 പന്തില്‍ പുറത്താവാതെ 40 ഉം ജയിംസ് ഫുളളര്‍ 12 പന്തില്‍ 27 ഉം റണ്‍സുമായി പുറത്താവാതെ നിന്നു.  

ദക്ഷിണാഫ്രിക്കന്‍ ടി20: ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിനെ വീഴ്‌ത്തി ജൊബര്‍ഗ് സൂപ്പര്‍ കിംഗ്‌സ് 

click me!