മറുപടി ബാറ്റിംഗില്‍ എം ഐ കേപ് ടൗണ്‍ 16.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 107 റണ്‍സെടുത്തു
കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്ക ട്വന്‍റി 20 ലീഗില്‍ ജൊബര്‍ഗ് സൂപ്പര്‍ കിംഗ്‌സിനെതിരെ എം ഐ കേപ്‌ടൗണിന് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ജൊബര്‍ഗ് ടീമിന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 105 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിംഗില്‍ എം ഐ കേപ്‌ടൗണ്‍ 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു. കാഗിസോ റബാഡയാണ് കളിയിലെ മികച്ച താരം.
കാഗിസോ റബാഡ നാല് ഓവറില്‍ 12 റണ്‍സിന് രണ്ടും ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ 18ന് രണ്ടും ഒഡീന്‍ സ്‌മിത്ത് 10ന് രണ്ടും ജോര്‍ജ് ലിന്‍ഡെ 25ന് രണ്ടും വഖര്‍ സലാംഖീല്‍ 19 റണ്‍സിന് ഒന്നും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജെബര്‍ഗ് സൂപ്പര്‍ കിംഗ്‌സ് കഷ്‌ടിച്ചാണ് നൂറ് റണ്‍സ് പിന്നിട്ടത്. ഓപ്പണര്‍മാരായ ജെന്നിമന്‍ മലാന്‍ 16 ഉം റീസാ ഹെന്‍ഡ്രിക്‌സ് രണ്ടും മൂന്നാമനും നായകനുമായ ഫാഫ് ഡുപ്ലസിസും എട്ടും റണ്‍സെടുത്ത് പുറത്തായി. പിന്നീട് വന്നവരില്‍ ലൂയിസ് ഡുപ്ലോയി(26 പന്തില്‍ 21),ജോര്‍ജ് ഗാര്‍ട്ടന്‍(15 പന്തില്‍ 13) മാത്രമാണ് രണ്ടക്കം കണ്ടത്. വിക്കറ്റ് കീപ്പര്‍ കെയ്‌ല്‍ വെരെയ്‌ന്‍ നാല് റണ്‍സെടുത്ത് മടങ്ങി.
undefined
മറുപടി ബാറ്റിംഗില്‍ എം ഐ കേപ് ടൗണ്‍ 16.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 107 റണ്‍സെടുത്തു. ഫോമിലുള്ള ഓപ്പണര്‍ ഡെവാള്‍ഡ് ബ്രെവിസ് 34 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സറും സഹിതം 42 റണ്‍സെടുത്തു. സഹ ഓപ്പണര്‍ റയാന്‍ റിക്കെല്‍ട്ടണ്‍ 24 പന്തില്‍ 21 റണ്‍സ് നേടി. ഗ്രാന്‍ഡ് റോയ്‌ളോഫ്‌സന്‍ 8 പന്തില്‍ അഞ്ച് റണ്‍സില്‍ വീണെങ്കിലും റാസീ വാന്‍ ഡര്‍ ഡസ്സനും(23 പന്തില്‍ 14), സാം കറനും(9 പന്തില്‍ 15) എം ഐ കേപ്‌ടൗണില്‍ അനായാസ ജയം സമ്മാനിച്ചു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സും പാള്‍ റോയല്‍സും ഏറ്റുമുട്ടും. ഡര്‍ബനിലാണ് മത്സരം.
മുംബൈ മാരത്തോണ്‍: ഹൈലെ ലെമിക്ക് റെക്കോർഡോടെ സ്വർണം, ഇന്ത്യക്കാരില്‍ ഒന്നാമന്‍ ടി ഗോപി