ഗെയിം ഓഫ് ത്രോണ്‍സ് സീസണ്‍ 8 എപ്പിസോഡ് 1; ഇത് 'റീ യൂണിയന്‍' എപ്പിസോഡ്

By Web Team  |  First Published Apr 15, 2019, 10:04 AM IST

ഒരു ഗെയിം ഓഫ് ത്രോണ്‍സ് ആരാധകനെ അടുത്ത എപ്പിസോഡിലോ മറ്റോ നടക്കാനിരിക്കുന്ന ഒരു പോരാട്ടത്തിലേക്ക് പാകപ്പെടുത്തുന്നതിന് ആദ്യ എപ്പിസോഡ് ഉപകാരപ്രഥമാകും


രണ്ട് വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ്‍ സ്ട്രീമിംഗ് തുടങ്ങി. ആദ്യത്തെ എപ്പിസോഡ് ഇന്ത്യയില്‍ ഏപ്രില്‍ 15 രാവിലെ 6.30മുതലാണ് ലൈവ് സ്ട്രീം ചെയ്യപ്പെട്ടത്. കാത്തിരുന്ന ഏറെ ഒത്തുചേരലുകള്‍ ചേര്‍ന്ന എപ്പിസോഡിന് വിന്‍റര്‍ഫാള്‍ എന്നാണ് നിര്‍മ്മാതാക്കള്‍ പേരിട്ടത് എങ്കിലും, റീ യൂണിയന്‍ എന്ന പേരാണ് കൂടുതല്‍ ഉതകുന്നത് എന്നാണ് എപ്പിസോഡ് അവസാനിക്കുമ്പോള്‍ പ്രേക്ഷകന് തോന്നുന്നത്. ഒരു ഗെയിം ഓഫ് ത്രോണ്‍സ് ആരാധകനെ അടുത്ത എപ്പിസോഡിലോ മറ്റോ നടക്കാനിരിക്കുന്ന ഒരു പോരാട്ടത്തിലേക്ക് പാകപ്പെടുത്തുന്നതിന് ആദ്യ എപ്പിസോഡ് ഉപകാരപ്രഥമാകും. ഡേവിഡ് നട്ടര്‍ സംവിധാനം ചെയ്ത എപ്പിസോഡ് ഇതുവരെയുള്ള സീസണുകളിലെ ഏറ്റവും മികച്ച ഓപ്പണിംഗ് എന്നാണ് ട്വിറ്ററിലും മറ്റും പ്രചരിക്കുന്ന കമന്‍റ്.

വെസ്റ്റ്റോസിലെ വടക്കിന്‍റെ ആസ്ഥാനമാണ് വിന്‍റര്‍ഫാള്‍. അവിടേക്ക് ജോണ്‍ സ്നോ, ഡനേറിയസ് ടാര്‍ഗേറിയനും സൈന്യവും എത്തുന്നതാണ് എപ്പിസോഡിന്‍റെ തുടക്കം. ഒരുകുട്ടി അതിന്‍റെ കാഴ്ചയ്ക്കായി ഒരു മരത്തില്‍ കയറുന്നതാണ് സീനിന്‍റെ തുടക്കം, ഇത് ശരിക്കും ആദ്യ സീസണില്‍ കിംഗ് റോബര്‍‌ട്ട് ബറാത്തിയന്‍ വിന്‍റര്‍ഫാള്‍ സന്ദര്‍ശിച്ചപ്പോള്‍ അത് കാണുവാന്‍ മരത്തില്‍ കയറുന്ന ബ്രയാന്‍ സ്റ്റാര്‍ക്കിനെ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരത്തിലുള്ള ചില ഹിന്‍റുകള്‍ ഇട്ട് തന്നെയാണ് സീന്‍ മുന്നോട്ട് പോകുന്നത്.

Latest Videos

undefined

ഡനേറീയസിന്‍റെ സൈന്യം, ദോത്രാക്കികള്‍, ടൈറീയന്‍ ലാനിസ്റ്റര്‍, ലോര്‍ഡ് വരീയസ്, മിസാന്‍ഡേ, ഗ്രേ വേം, സെര്‍ ജോര്‍ഹ് മോര്‍മൊന്‍റ്, ഗെന്‍ട്രി, ഹോണ്ട്, രണ്ട് ഡ്രാഗണുകള്‍. ഒപ്പം വൈറ്റ് വാക്കറിനെ എതിര്‍ക്കാനുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ഡ്രാഗണ്‍ ഗ്ലാസ് എന്നിവയെല്ലാം വിന്‍റര്‍ഫാളില്‍ എത്തുന്നു.

സീസണ്‍ ഒന്നിന് ശേഷം ആര്യ ആദ്യമായി ജോണ്‍ സ്നോയെ കാണുന്ന സന്ദര്‍ഭം ഇതാണ്. ഒപ്പം വളരെ കാലത്തിന് ശേഷം ഹോണ്ടിനെയും. എന്നാല്‍ ഗെന്‍ട്രിയെ കാണുമ്പോഴുള്ള ആര്യയുടെ മുഖത്തെ മാറ്റം ശ്രദ്ധേയമാണ്. ഈ എപ്പിസോഡില്‍ വിന്‍റര്‍ഫാളിലെ ആയുധപുരയില്‍  വീണ്ടും ഹോണ്ടുമായും, ഗെന്‍ട്രിയുമായി നടത്തുന്ന കൂടികാഴ്ച ആര്യയുടെ മനോഭാവം ഒന്നുകൂടി വ്യക്തമാക്കുന്നു. ആദ്യ സീനില്‍ ഡ്രാഗണുകളും, ഡനേറീയസും വടക്കന്‍ ജനതയില്‍ ഭീതിയും സംശയവും ഉണ്ടാക്കുന്നുവെന്ന് വ്യക്തമാണ്. സഭയിലെ സീന്‍ അത് ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുന്നുണ്ട്. ഇത് കിംഗ്സ് ഹാന്‍റായ ടൈറീയന്‍ ലാനിസ്റ്ററിന്‍റെ ശ്രദ്ധയില്‍ എത്തുന്നത് തുടര്‍ന്ന് കാണാം.

ബ്രയാന്‍ ജോണ്‍ സ്നോ കൂടി കാഴ്ചയ്ക്ക് ജോണ്‍ പ്രതീക്ഷിച്ച ഉഷ്മളത കിട്ടിയില്ലെന്ന് ജോണിന്‍റെ മുഖത്തില്‍ നിന്നും വ്യക്തം. ഇഗോയിസ്റ്റുകളായ രണ്ട് സ്ത്രീകളുടെ കൂടികാഴ്ചയാണ് സന്‍സാ സ്റ്റാര്‍ക്കും, ഡനേറീയസും തമ്മില്‍‌ നടന്നതെന്ന് പ്രേക്ഷകന് വ്യക്തമാകുന്നുണ്ട്. അതിന്‍റെ തുടര്‍ച്ച സഭയിലെ രംഗത്തിലും കാണാം. വെയര്‍ വുഡ് മരത്തിന് അടിയില്‍ വച്ച് ജോണ്‍ സ്നോ ആര്യ കൂടികാഴ്ച അതിന്‍റെ വൈകാരികതയില്‍ തന്നെ പകര്‍ത്തുന്നുണ്ട് എപ്പിസോഡില്‍. 

അതേ സമയം കിംഗ് ലാന്‍റിംഗില്‍ സെര്‍സിയെ സഹായിക്കാന്‍ ഗ്രേ ജോയ് ഗോള്‍ഡന്‍ കമ്പനി എന്ന സൈന്യത്തെ എത്തിക്കുന്നു. 20,000 അംഗങ്ങളും, 2000 കുതിരകളും ഉണ്ടെങ്കിലും ആനകളെ ലഭിക്കാത്തതില്‍ സെര്‍സീ സന്തോഷത്തില്‍ അല്ല. തന്‍റെ കടുംപിടുത്തങ്ങള്‍ അവസാനിപ്പിച്ച് ഗ്രേജോയിയുടെ ആഗ്രഹം സെര്‍സീ സാധിച്ചുകൊടുക്കുന്നുണ്ടെങ്കിലും അതീവ അനുസരണയുള്ള ഒരു അടിയാളെയാണ് സെര്‍സീ ഇതിലൂടെ ഒപ്പം നിര്‍ത്തുന്നത് എന്ന് വ്യക്തം. യാര ജീവിച്ചിരിപ്പുണ്ടെന്നും തീയോണ്‍ അവരെ രക്ഷിക്കുന്നതും വളരെ ചടുലമായ ഒരു കാഴ്ചയാണ്. അതേ സമയം തന്‍റെ സഹോദരങ്ങളായ ജെമിയേയും, ടൈറീനെയും വധിക്കാന്‍ സെര്‍സി ബ്രോണിന് ക്വട്ടേഷന്‍ നല്‍കുന്നത് പുതിയൊരു ട്വിസ്റ്റിനാണ് വഴിമരുന്നിടുന്നത്.

ഇതേ സമയം ജോണ്‍ സ്നോ എന്ന എഗീയന്‍ ടാര്‍ഗേറീയന്‍ അങ്ങനെ ആദ്യമായി ഡ്രാഗണിനെ പറപ്പിക്കുകയാണ്. വിന്‍റര്‍ഫാളിന് മുകളില്‍ കൂടിയുള്ള ഇവരുടെ പറക്കല്‍ ഏറെ കൗതുകം ഉണ്ടാക്കുന്ന കാഴ്ചയാണ്.  ഇതിന് ശേഷം സന്‍സ ജോണും, ഡനേറീയസും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതും നിര്‍ണ്ണായകമാണ്.  ഒടുവില്‍ ബ്രയാന്‍റെ നിര്‍ബന്ധത്തോടെ സാം ജോണ്‍ ശരിക്കും ടാര്‍ഗേറീയനാണെന്ന സത്യം വെളിപ്പെടുത്തുന്നത് എപ്പിസോഡിലെ ഏറ്റവും മികച്ച രംഗങ്ങളില്‍ ഒന്നാണ്.

ടോര്‍മന്‍റും, ബെറിക്ക് ഡോന്‍ററിയോണും ജീവനോടെ ഉണ്ടെന്ന് അറിയുന്നതിന് അപ്പുറം ഉമ്പെന്‍സ് ഹൗസ് ആക്രമിച്ച് ഒരു സന്ദേശം നല്‍കി വൈറ്റ് വാക്കേര്‍സ് പോകുന്ന രംഗം അടുത്ത എപ്പിസോഡിലേക്കുള്ള ഒരു പാലമാണെന്ന് വ്യക്തം. ജെമി വിന്‍റര്‍ഫാളില്‍ എത്തുന്നതും ബ്രാനെ കാണുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് എപ്പിസോഡിന്‍റെ അവസാനം എന്നത് ത്രില്ല് തന്നെയാണ് നല്‍കുന്നത്.

click me!