ദി ഗാംബിനോസ്- അധോലോക കുടുംബത്തിന്റെ കഥ

By Web Team  |  First Published Mar 9, 2019, 6:28 PM IST

തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഒരു ഇറ്റാലിയൻ കുടുംബത്തിന്റെ യഥാര്‍ഥ ചരിത്രം പറഞ്ഞുകൊണ്ടാണ് ദി ഗാംബിനോസ് എന്ന മലയാള ചിത്രം തുടങ്ങുന്നത്.  കാര്‍ലോ ഗാംബിനോ എന്ന കുറ്റവാളിയെ കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ് തുടക്കം. പൊലീസിന് എന്നും തലവേദനയാകുന്ന കുറ്റവാളി കുടുംബത്തിന്റെ കഥയാണ് ദി ഗാംബിനോസ് എന്ന ചിത്രത്തിന്റെയും പ്രമേയം. ഇറ്റാലിയൻ ക്രൈം ഫാമിലിയെ സൂചിപ്പിച്ച് മലബാറിലെ ഒരു അധോലോക കുടുംബത്തിന്റെ കഥയാണ് ദ ഗാംബിനോസ് പറയുന്നത്.

ഗിരീഷ് പണിക്കറാണ് ദ ഗാംബിനോസ് സംവിധാനം ചെയ്‍തിരിക്കുന്നത്. രാജൻ പി ദേവിന്റെ വില്ലൻ കഥാപാത്രമായ കാര്‍ലോസിന്റെ  കുടുംബമാണ് ദ ഗാംബിനോസിലേത്. രാജൻ പി ദേവിന്റെ ഫോട്ടോയും ഗാംബിനോസ് വീട്ടിലെ ആദ്യ രംഗത്ത് തന്നെ കാണിക്കുന്നുണ്ട്. സമ്പത്ത് രാജ്, മുസ്തഫ, ശ്രീജിത്ത് രവി, സാലു കെ ജോര്‍ജ് എന്നിവര്‍ അഭിനയിക്കുന്ന കഥാപാത്രങ്ങളാണ് പുതിയ ഗാംബിനോസ്. ഇതില്‍ സമ്പത്ത് രാജിന്റെ കഥാപാത്രമായ ജോസ് ആണ് കുറ്റകൃത്യങ്ങളില്‍ മുന്നില്‍. പൊലീസിന്റെ നോട്ടപ്പുള്ളിയുമാണ്. ജോസ് ഒളിവിലാണെന്ന സൂചനയും സിനിമയുടെ തുടക്കത്തില്‍ ഉണ്ട്.  ഇങ്ങനെയുള്ള കുടുംബത്തിലേക്കാണ് ഇവരുടെ മരുമകൻ മുസ്‍തഫ എത്തുന്നത്. മുസ്തഫയായി അഭിനയിച്ചിരിക്കുന്നത് വിഷ്‍ണു വിനയ് ആണ്. മുസ്തഫയുടെ വിവരണത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നതും. രാധിക ശരത് കുമാറും നീരജയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Latest Videos

undefined

അധോലോക കുടുംബത്തിന്റെ ചരിത്രം വലിയ രീതിയില്‍ വിശദമാക്കാതെ സംഭാഷണങ്ങളിലൂടെ സൂചിപ്പിക്കുകയാണ് ചിത്രത്തില്‍. മയക്കുമരുന്ന് കച്ചവടമാണ് ഗാംബിനോസ് കുടുംബത്തിന്റെ തൊഴില്‍. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ് ജോസും സഹോദരങ്ങളും. ഗാംബിനോസ് കുടുംബത്തിലെ ഒരു മകൻ കൊല്ലപ്പെടുന്നതാണ് ചിത്രത്തിന്റെ വഴിത്തിരിവ്. ജോസിന്റെ നേതൃത്വത്തില്‍ അതിന് പ്രതികാരം ചെയ്യുന്നതോടെ സിനിമയ്ക്ക് അതുവരെയുള്ളതിനേക്കാളും വേഗം കൂടുന്നു.

‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’ എന്ന ടാഗ്‌ലൈനോടുകൂടി എത്തിയ ചിത്രം ആദ്യന്തം പറയുന്നതും അതുതന്നെയാണ്. സിജോയുടെ കഥാപാത്രമായ ക്രൈംബ്രാഞ്ച് എസ്പി എത്തുന്നതോടെയാണ് സിനിമ  ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറുന്നത്. പൊലീസും ഭരണകൂടവും വിചാരിച്ചിട്ടും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാൻ സാധിക്കാത്ത ഗാംബിനോസ് കുടുംബത്തെ പിടികൂടാൻ ക്രൈംബ്രാഞ്ച് എസ്പിക്ക് ആകുമോ ഇല്ലയോ എന്നതാണ് സിനിമയിലെ തുടര്‍ന്നുള്ള ആകര്‍ഷണം.

സക്കീര്‍ മഠത്തിലാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

click me!