കിങ് അബ്‌ദുല്ല സംസം പ്രൊജക്റ്റിന്റെ ഭാഗമായുള്ള സേവനമാണ് ഈ മാസം മുതൽ ഓൺലൈൻ പേയ്മെൻറ് പ്രകാരമാക്കിയത്. ഇതനുസരിച്ച് മക്കയിലെ ഖുദൈ ഉൾപ്പെടെയുള്ള സംസം വിതരണ കേന്ദ്രങ്ങളിൽ മദാ, ക്രെഡിറ്റ് കാർഡുകൾ വഴി മാത്രമേ പണം സ്വീകരിക്കൂ.
റിയാദ്: സംസം വെള്ളം കുപ്പികളിൽ കിട്ടാൻ ഇനി മുതൽ ഒാൺലൈനിൽ പണമടയ്ക്കണം. നേരിട്ട് പണം കൊടുത്തു വാങ്ങുന്ന സംവിധാനം ഇനി വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് മാത്രം. സൗദി നാഷനൽ വാട്ടർ കമ്പനിയുടെ കീഴിൽ മക്ക കേന്ദ്രമാക്കി സംസം കുപ്പിയിലാക്കി നൽകുന്നതിനാണ് ഡിജിറ്റൽ പേയ്മെൻറ് നിർബന്ധമാക്കിയത്.
കിങ് അബ്‌ദുല്ല സംസം പ്രൊജക്റ്റിന്റെ ഭാഗമായുള്ള സേവനമാണ് ഈ മാസം മുതൽ ഓൺലൈൻ പേയ്മെൻറ് പ്രകാരമാക്കിയത്. ഇതനുസരിച്ച് മക്കയിലെ ഖുദൈ ഉൾപ്പെടെയുള്ള സംസം വിതരണ കേന്ദ്രങ്ങളിൽ മദാ, ക്രെഡിറ്റ് കാർഡുകൾ വഴി മാത്രമേ പണം സ്വീകരിക്കൂ. അതേസമയം വിദേശത്ത് നിന്നെത്തുന്ന ഹജ്ജ്, ഉംറ തീർഥാടകർക്ക് പുതിയ നിയമം ബാധകമല്ല. നേരിട്ട് പണം നൽകി ബോട്ടിലുകൾ വാങ്ങാം. ഡിജിറ്റൽ പേയ്മെൻറ് നിർബന്ധമല്ല. ഇങ്ങനെ വരുന്ന തീർഥാടകർക്ക് സൗദിയിൽ ബാങ്ക് അക്കൗണ്ടോ ഓൺലൈനായി പണമടക്കാനുള്ള സംവിധാനമോ ഉണ്ടാവില്ല എന്ന കാരണാത്താലാണ് ഇളവ് നൽകുന്നത്.
രാജ്യത്തെ പണമിടപാടുകളെല്ലാം പരമാവധി ഡിജിറ്റലാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് സംസം വിതരണത്തിലും പുതിയ സംവിധാനം ഏർപ്പെടുത്തിയത്.