സേവാ മസ്കറ്റിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തികരിച്ചുകൊണ്ടിരിക്കുകയാണ്.
മസ്കറ്റ്: മലയാളി യുവാവ് ഒമാനിൽ മരിച്ചു. ആലപ്പുഴ കൃഷ്ണപുരം നടക്കാവ് ചെമ്പകപ്പള്ളിൽ ശ്യാം ശശിധരൻ (32) ആണ് ഒമാനിലെ ബഹ്ലയിൽ വെച്ച് മരണപ്പെട്ടത്. ഒമാനിൽ സന്ദർശന വിസയിലെത്തിയതായിരുന്നു ശ്യാം ശശിധരൻ. സേവാ മസ്കറ്റിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തികരിച്ചുകൊണ്ടിരിക്കുകയാണ്. ഇവ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ വിമാന മാർഗം മസ്കറ്റിൽ നിന്നും കൊച്ചിയിലെത്തിക്കും. തുടർന്ന് സംസ്കാരം വീട്ടുവളപ്പിൽ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം