ദുബൈ 30x30 ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി 'വുഡ്ലം ഒഡാസിയ സീസൺ -2'

By Web Team  |  First Published Nov 14, 2024, 5:39 PM IST

നവംബര്‍ മുഴുവന്‍ നവംബർ മുഴുവൻ വിവിധ കായിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. 


ദുബൈ: ദുബൈ 30x30 ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി വുഡ്ലം എഡ്യുക്കേഷൻസിന്‍റെ ഇൻറർ സ്റ്റാഫ് സ്പോർട്സ് മീറ്റ് 'വുഡ്ലം ഒഡാസിയ സീസൺ -2'വിന് ആവേശ്വോജ്വലമായ തുടക്കം. ദുബൈ ഖിസൈസിലുളള വുഡ്ലം പാർക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മാനേജിംഗ് ഡയറക്ടർ നൗഫൽ അഹമ്മദ് സീസൺ -2 ഫ്ലാഗ് ഓഫ് ചെയ്തു.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാഫ് അംഗങ്ങളുടെ ഐക്യവും കെട്ടുറപ്പും നിലനിർത്തുന്നതിനും സഹായിക്കുന്നതാണ്  വുഡ്ലം ഒഡാസിയ ഇന്‍റര്‍ സ്റ്റാഫ് സ്പോർട്സ് മീറ്റെന്ന് വുഡ്സം എഡ്യുക്കേഷൻസ് വ്യക്തമാക്കി. നവംബർ മുഴുവൻ വിവിധ കായിക പ്രവർത്തനങ്ങൾ അരങ്ങേറുമെന്നും വുഡ്ലം മാനേജ്മെന്‍റ് അറിയിച്ചു.

Latest Videos

undefined

വുഡ്ലം എഡ്യൂക്കേഷൻസിന്‍റെ കീഴിലുളള യുഎഇയിലെ ആറ് സ്കൂളുകളിലായാണ്  വുഡ്ലം ഒഡാസിയ സീസൺ -2 സംഘടിപ്പിക്കുക. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജ്മെന്‍റെ അംഗങ്ങൾ , പ്രിൻസിപ്പൾമാർ, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!