ആരോപണ വിധേയനായ വ്യക്തി തന്റെ സ്വകാര്യ ഡ്രൈവറായി ജോലി ചെയ്‍തിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. കുടുംബ ഡ്രൈവറെന്ന നിലയില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ കരാറാണ് ഇയാളുമായി ഉണ്ടായിരുന്നത്.
അബുദാബി: രണ്ട് വര്‍ഷം കൊണ്ട് വന്‍തുകയുടെ ട്രാഫിക് ഫൈനുകള്‍ വരുത്തിവെച്ച ഹൗസ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി തൊഴിലുടമ. ആകെ 13,400 ദിര്‍ഹത്തിന്റെ (മൂന്ന് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയാണ് ഡ്രൈവര്‍ ജോലി ചെയ്‍ത കാലയളവില്‍ തനിക്ക് ലഭിച്ചതെന്നും ഇത് ഡ്രൈവര്‍ തന്നെ അടയ്ക്കണമെന്നുമായിരുന്നു തൊഴിലുടമയായ വനിതയുടെ ആവശ്യം. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ പിഴ അടയ്ക്കുന്ന ദിവസം വരെയുള്ള 12 ശതമാനം പലിശയും ഡ്രൈവറില്‍ നിന്ന് ഈടാക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.
ആരോപണ വിധേയനായ വ്യക്തി തന്റെ സ്വകാര്യ ഡ്രൈവറായി ജോലി ചെയ്‍തിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. കുടുംബ ഡ്രൈവറെന്ന നിലയില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ കരാറാണ് ഇയാളുമായി ഉണ്ടായിരുന്നത്. ഈ കാലയളവിനുള്ളില്‍ ഇയാള്‍ 13,400 ദിര്‍ഹത്തിന്റെ ട്രാഫിക് ഫൈനുകള്‍ വരുത്തിവെച്ചുവെന്നും പരാതിയില്‍ ആരോപിച്ചു. യുവതി ആദ്യം ലേബര്‍ കോടതിയെ സമീപിച്ചെങ്കിലും തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കേസല്ലെന്ന് അറിയിച്ച് അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് കോടതിയെ സമീപിക്കാന്‍ പരാതിക്കാരിയോട് നിര്‍ദേശിക്കുകയായിരുന്നു.
Read also: യുഎഇയില്‍ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി ബാലന്‍ മരിച്ചു
കേസ് അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ രണ്ട് ഭാഗത്തെയും വാദങ്ങള്‍ പരിഗണിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്‍ത സിവില്‍ കോടതി ജഡ്‍ജി ഒടുവില്‍ കേസ് തള്ളുകയായിരുന്നു. പരാതി നല്‍കിയതു മൂലം ഡ്രൈവര്‍ക്ക് നിയമ നടപടികള്‍ക്കായി ചെലവായ തുകയും തൊഴിലുടമ തന്നെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Read also: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്‍ത പ്രവാസികള്‍ക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി