മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

By Web Team  |  First Published Sep 16, 2024, 2:24 PM IST

യുവതിയുടെ താമസ സ്ഥലത്തിന് അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 


ദുബൈ: ദുബൈയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് യുവതിക്ക് ദാദുണാന്ത്യം. തിങ്കളാഴ്ച അതിരാവിലെ ശൈഖ് സായിദ് റോഡിലാണ് സംഭവം ഉണ്ടായത്. 

യുവതി താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള ആര്‍ടിഎ കാര്‍ പാര്‍ക്കിന് സമീപത്ത് നിന്നാണ് മൃതദേഹം രാവിലെ 5 മണിയോടെ കണ്ടെത്തിയത്. 38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന് വ്യക്തമായിട്ടില്ല. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പൊലീസും പാരാമെഡിക്കല്‍ സംഘവും വേണ്ട നടപടികള്‍ സ്വീകരിച്ചു. അന്വേഷണം ആരംഭിച്ചു. 

Latest Videos

undefined

Read Also - ലഹരിമരുന്ന് പുരട്ടിയ ടിഷ്യു പേപ്പര്‍ റോളുകൾ, മൊബൈല്‍ ഫോണുകള്‍, ചാർജറുകൾ; കുവൈത്തിലെ ജയിലിൽ പരിശോധന, അന്വേഷണം

https://www.youtube.com/watch?v=QJ9td48fqXQ


 

click me!