മോഷണം പിടിക്കപ്പെട്ടു; യുഎഇയില്‍ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി വനിത

By Web Team  |  First Published Oct 7, 2022, 2:56 PM IST

അല്‍ നഹ്ദയിലാണ് സംഭവം ഉണ്ടായത്. മോഷ്ടിച്ച സാധനങ്ങള്‍ ഒളിപ്പിച്ച ശേഷം കടയില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴാണ് യുവതി പിടിക്കപ്പെട്ടത്.


ഷാര്‍ജ: കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചത് പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി അറബ് വനിത. ഷാര്‍ജയിലാണ് സംഭവം. ഡിസ്‌കൗണ്ട് ഗിഫ്റ്റ് മാര്‍ക്കറ്റില്‍ നിന്ന് 20ദിര്‍ഹം വില വരുന്ന ഹെഡ്‌ഫോണും സ്മാര്‍ട്ട് വാച്ചുമാണ് യുവതി മോഷ്ടിച്ചത്. 

അല്‍ നഹ്ദയിലാണ് സംഭവം ഉണ്ടായത്. മോഷ്ടിച്ച സാധനങ്ങള്‍ ഒളിപ്പിച്ച ശേഷം കടയില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴാണ് യുവതി പിടിക്കപ്പെട്ടത്. മോഷ്ടിച്ച സാധനങ്ങളുമായി യുവതി പിടിയിലായതോടെ സൂപ്പര്‍വൈസര്‍ ഇവരെ ഓഫീസിലേക്ക് കൊണ്ടുപോയി. ഷാര്‍ജ പൊലീസില്‍ മോഷണ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം നിലയിലെ മുറിയില്‍ നിന്നും പുറത്തേക്കോടിയ സ്ത്രീ ബാല്‍ക്കണി വഴി താഴേക്ക് ചാടുകയായിരുന്നു.

Latest Videos

കെട്ടിടത്തിന് താഴെ ഉണ്ടായിരുന്ന, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വീപ്പയ്ക്ക് മുകളിലേക്കാണ് യുവതി ചെന്നു വീണത്. പൊലീസ് പട്രോള്‍ സംഘം ഉടന്‍ സ്ഥലത്തെത്തി. യുവതിയുടെ ശരീരത്തില്‍ ഒടിവുകളുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഈ സ്ത്രീ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം നടത്തുകയാണ്.

Read More:  തിരക്കേറിയ റോഡില്‍ തലയണയിട്ട് കിടന്ന് പ്രവാസി; വീഡിയോ വൈറലായതോടെ അറസ്റ്റ്

വീട്ടുജോലിക്കാരിക്ക് മര്‍ദ്ദനം; തൊഴിലുടമ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

അബുദാബി: വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വാരിയെല്ലു പൊട്ടിക്കുകയും ചെയ്ത കേസില്‍ തൊഴിലുടമയായ സ്ത്രീ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി.യുഎഇയിലെ അല്‍ ഐനില്‍ ആണ് സംഭവം. 70,000 ദിര്‍ഹം (15 ലക്ഷം രൂപ)യാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. പ്രാഥമിക കോടതിയുടെ ശിക്ഷ അല്‍ ഐന്‍ അപ്പീല്‍സ് കോടതി ശരിവെക്കുകയായിരുന്നു. 

Read More: കഞ്ചാവുമായി ദുബൈ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി വനിതയെ കുറ്റവിമുക്തയാക്കി

ജോലിക്കാരിയായ സ്ത്രീയെ വീട്ടുടമസ്ഥ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തില്‍ വീട്ടുജോലിക്കാരിയുടെ വാരിയെല്ലുകള്‍ പൊട്ടുകയും നട്ടെല്ലിന് ക്ഷതമേല്‍ക്കുകയും ചെയ്തു. തനിക്കേറ്റ ശാരീരിക, മാനസിക പ്രയാസങ്ങള്‍ക്ക് തൊഴിലുടമ 100,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുജോലിക്കാരി കേസ് ഫയല്‍ ചെയ്തിരുന്നു. പ്രാഥമിക സിവില്‍ കോടതി തൊഴിലുടമയായ സ്ത്രീ യുവതിക്ക് 70,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ തൊഴിലുടമ അപ്പീല്‍ കോടതിയെ സമീപിച്ചു. എന്നാല്‍ അപ്പീല്‍ കോടതിയും പ്രാഥമിക കോടതി വിധി ശരിവെക്കുകയായിരുന്നു. 

click me!