അപകടം നിറഞ്ഞ സ്ഥലത്ത് യുവതിയും മകളും ഫുട്‍പാത്തില്‍ നിന്ന് കാല്‍ വഴുതി താഴെ വീഴുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റിയാദ്: സൗദി അറേബ്യയില്‍ അമ്മയും മകളും മുങ്ങി മരിച്ചു. ജിസാന്‍ സൗത്ത് കോര്‍ണിഷിലായിരുന്നു സംഭവം. അപകടം നിറഞ്ഞ സ്ഥലത്ത് യുവതിയും മകളും ഫുട്‍പാത്തില്‍ നിന്ന് കാല്‍ വഴുതി താഴെ വീഴുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നീന്താന്‍ അനുയോജ്യമല്ലാത്ത സ്ഥലത്താണ് ഇവര്‍ വീണത്. ജിസാനിലെ അല്‍ മൗസിം സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ പിന്നീട് മൃതദേഹങ്ങള്‍ പുറത്തെടുത്തു.
Read also: കുടുംബത്തോടൊപ്പം സൗദിയിലെത്തിയ മലയാളി ബാലിക മരിച്ചു
ജിദ്ദ ഇന്ത്യൻ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ ന്യൂമോണിയ ബാധിച്ച് മരിച്ചുർ
റിയാദ്: ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ രണ്ടു വിദ്യാർത്ഥികൾ ന്യൂമോണിയ ബാധിച്ച് മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥി അബ്ദുല്ല ജോദ്പുരി, എൽ.കെ.ജി വിദ്യാർഥി ഫർഹാനുദ്ദീൻ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മരണത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ അനുശോചനം രേഖപ്പെടുത്തി.
പനി പടർന്നുപിടിക്കുന്ന സഹചര്യത്തിൽ സ്‌കൂളിലെത്തുന്ന മുഴുവൻ വിദ്യാർഥികളും വ്യാഴാഴ്ച ( നവംബര്‍- 17) മുതൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ അറിയിച്ചു. പനി അടക്കമുള്ള അസുഖം ബാധിച്ച് ചില വിദ്യാർഥികൾ സ്‌കൂളിൽ എത്തുന്നത് മറ്റു കുട്ടികൾക്കും അസുഖം വരാൻ ഇടയാക്കുന്നുണ്ട്. പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഇല്ലാത്ത കുട്ടികളെ മാത്രം സ്‌കൂളിലേക്ക് അയച്ചാൽ മതിയെന്നും അവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അവധിയെടുക്കുന്ന വിദ്യാർഥികൾക്ക് ക്ലാസ് ഭാഗങ്ങളും അസൈൻമെന്റുകളും വാട്‌സപ്പ് ഗ്രൂപ്പ് വഴി അയക്കും.
Read also: സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു