ശക്തമായ മൂടല്‍ മഞ്ഞ് കാരണം ദൂരക്കാഴ്ച രണ്ട് കിലോമീറ്ററോ അതില്‍ താഴെയോ ആവാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ട്വിറ്ററിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ദോഹ: ഖത്തറില്‍ ഇന്ന് രാത്രി മുതല്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍. രാജ്യത്ത് ശക്തമായ മൂടല്‍ മടഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ട് ഞായറാഴ്ച രാത്രി മുതല്‍ ഒക്ടോബര്‍ നാല് ചൊവ്വാഴ്ച രാവിലെ വരെയായിരിക്കും മൂടല്‍ മഞ്ഞിന് സാധ്യത.
ശക്തമായ മൂടല്‍ മഞ്ഞ് കാരണം ദൂരക്കാഴ്ച രണ്ട് കിലോമീറ്ററോ അതില്‍ താഴെയോ ആവാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ട്വിറ്ററിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. രാജ്യത്തെ സ്വദേശികളും പ്രവാസികളും ഈ കാലയളവില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ക്യു.എം.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
فرص لتشكل ضباب خفيف إلى ضباب من ليل الأحد وحتى صباح الثلاثاء
Chances of mist to fog formation from Sunday night until Tuesday morning pic.twitter.com/lwzyj39fYy