ഇതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമത്തിലൂടെയാണ് പുറത്തുവന്നത്.
ദമ്മാം: സൗദി അറേബ്യയില്‍ ചൂട് ഉയരുകയാണ്. കൊടും ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ഇതിനിടെ രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട ഹഫര്‍ അല്‍ബാത്തിനില്‍ കൊടും ചൂട് മൂലം കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്ക് ഉരുകിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സൗദി പൗരന്മാരിലൊരാള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിടുകയായിരുന്നു.
Read Also - യുകെയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെ കണ്ടെത്തി; നന്ദി പറഞ്ഞ് മാതാപിതാക്കള്‍
പൊള്ളുന്ന ചൂടിന് ആശ്വാസമായി മക്കയില്‍ മഴ
റിയാദ്: സൗദി അറേബ്യയില്‍ ചൂട് കനക്കുന്നതിനിടെ ആശ്വാസമായി മക്കയില്‍ മഴയെത്തി. തിങ്കളാഴ്ച റെക്കോർഡ് ചൂടാണ് പകൽ മക്കയിൽ അനുഭവപ്പെട്ടത്. രാവിലെ 11 നാം വൈകിട്ട് നാലിനും ഇടയിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയം ഹാജിമാർക്ക് കർശന നിർദേശം നൽകിയിരുന്നു.
ഇതിനിടെയാണ് ഹാജിമാർക്ക് ആശ്വാസമായി മഴ എത്തിയത്. കുറച്ച് സമയത്താണെങ്കിലും മഴ പെയ്തത് ചൂടിന് വലിയ ശമനമാണ് ഉണ്ടാക്കിയത്. പലരും മഴ നനഞ്ഞ് കൊണ്ടാണ് മസ്‌ജിദുൽ ഹറമിൽ ത്വവാഫ് നിർവഹിച്ചത്. മിനയിലും മഴ നനഞ്ഞ് കൊണ്ട് വിശ്വാസികൾ ജംറകളിൽ കല്ലെറിഞ്ഞു.
ഈ ഹജ് സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞ ദിവസം മക്കയിലും മിനയിലും രേഖപ്പെടുത്തിയത്. മിനയിൽ 49 ഡിഗ്രി സെൽഷ്യസ് വരെയും മക്കയിൽ 51.8 ഡിഗ്രി സെൽഷ്യസ് വരെയും താപനില രേഖപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം