കാറപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്, ഉടനടി ഹെലികോപ്റ്റർ റോഡിലേക്ക് പറന്നിറങ്ങി; അതിവേഗ രക്ഷാപ്രവർത്തനം, വീഡിയോ

By Web Team  |  First Published Sep 29, 2024, 12:46 PM IST

ഹെലികോപ്റ്ററിലാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. 


അബുദാബി: യുഎഇയിലെ റാസല്‍ഖൈമയില്‍ കാറപകടത്തില്‍ പരിക്കേറ്റ സ്വദേശിയെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം തകര്‍ന്നു. ബോണറ്റും ഫ്രണ്ട് ബമ്പറും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ സ്വദേശിയെ രക്ഷപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥര്‍ ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു. പറന്നെത്തിയ ഹെലിക്പോറ്റര്‍ റോഡിന് നടുവിലിറക്കി, എമര്‍ജന്‍സി ടീം അംഗങ്ങള്‍ പരിക്കേറ്റ വ്യക്തിക്ക് വേണ്ട പ്രാഥമിക ശുശ്രൂഷ നല്‍കുകയും ഇദ്ദേഹത്തെ പെട്ടെന്ന് ആംബുലന്‍സില്‍ നിന്ന് ഹെലികോപ്റ്ററിലേക്ക് മാറ്റുകയുമായിരുന്നു. ആഭ്യന്തര മന്ത്രാലയമാണ് വീഡിയോ പങ്കുവെച്ചത്. ഹെലികോപ്റ്ററിലാണ് ഇദ്ദേഹത്തെ ആശുപതിയിലെത്തിച്ചത്. 

صقور الداخلية تساهم في إنقاذ حياة مواطن إماراتي

MOI Eagles Contribute to Saving the Life of an Emirati Citizen pic.twitter.com/URCmOdzbRE

— وزارة الداخلية (@moiuae)

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!