ഒട്ടകത്തിനെ ഇടിച്ച് കാര്‍ നിയന്ത്രണം വിട്ടു; രണ്ടു മരണം, മൂന്നു പേര്‍ക്ക് പരിക്ക്

By Web Team  |  First Published Aug 27, 2022, 11:10 PM IST

ബിഷ-അല്‍ ജുബേഹ് റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ബിഷയിലെ കിങ് അബ്ദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


റിയാദ്: സൗദി അറേബ്യയില്‍ അലഞ്ഞുതിരിഞ്ഞ ഒട്ടകത്തിനെ ഇടിച്ച് നിയന്ത്രണം വിട്ട വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു പുരുഷനും ഒരു സ്ത്രീയും മരിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള് ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

ബിഷ-അല്‍ ജുബേഹ് റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ബിഷയിലെ കിങ് അബ്ദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സൗദി സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റ് , ട്രാഫിക് സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. 

Latest Videos

ഒമാനില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്

ഉംറ സംഘത്തിന്റെ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം. ഒമാനില്‍ നിന്ന് ഉംറക്ക് എത്തിയ തീർത്ഥാടകരുടെ ബസാണ് ട്രക്കുമായി ഇടിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം റിയാദ് - തായിഫ് റോഡില്‍ അല്‍ നസായിഫ് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ അല്‍മോയ, ദലം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.മരിച്ച രണ്ടുപേരും ഒമാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ ജിദ്ദയിലെ ഒമാന്‍ കോണ്‍സുലേറ്റ് ഇടപെട്ട് ഒമാനിലേക്ക് കൊണ്ടുപോയി.

ഏജന്റ് ചതിച്ചു; ഡ്രൈ ഫ്രൂട്സിന് പകരം കൊടുത്തുവിട്ടത് മയക്കുമരുന്ന്, മലയാളികളടക്കം നാല് പേര്‍ പിടിയില്‍

അതേസമയം സൗദി അറേബ്യയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ മറ്റൊരു അപകടത്തില്‍ രണ്ടു യുവാക്കൾ മരണപ്പെട്ടു. ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മക്ക നഗര പ്രാന്തത്തിൽ ലൈത്ത് - ഗമീഖ റോഡിൽ ആണ് അപകടം. സ്വദേശി യുവാക്കൾ ആണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.

പൊതുവെ അപകടങ്ങൾ പതിവായ ഈ റോഡിൽ അപകടങ്ങൾക്ക് തടയിടാൻ അടിയന്തര പോംവഴികൾ ഉണ്ടാക്കണമെന്ന് ദീർഘ കാലമായി ഇവിടെയുള്ള പ്രദേശവാസികൾ ആവശ്യപ്പെട്ടുവരികയാണ്. മക്കയില്‍ ലൈത്ത് - ഗമീഖ റോഡിലെ സുരക്ഷാ നിലവാരം ഉയർത്താൻ ശ്രമങ്ങൾ തുടരുന്നതായി അറിയിച്ചുകൊണ്ട് സൗദി അറേബ്യയിലെ ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയം ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കകമാണ് ഇതേ റോഡില്‍ തന്നെ അപകടമുണ്ടായത്.

click me!