ഒമാനില്‍ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

By Web TeamFirst Published Jul 8, 2024, 3:03 PM IST
Highlights

തീപിടിത്തത്തില്‍ പരിക്കുകളോ ആളപായമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മസ്‌കറ്റ്: ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലാണ് വാഹനത്തിന് തീപിടിച്ചത്. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു. 

തീപിടിത്തത്തില്‍ പരിക്കുകളോ ആളപായമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സുരക്ഷ കണക്കിലെടുത്ത് വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങള്‍ വേണ്ട രീതിയില്‍ പരിപാലിക്കണമെന്നും വാഹനത്തിൽ  അഗ്നിശമന ഉപകരണം ഉണ്ടാകണമെന്നും അതിന്റെ സാധുത ഉറപ്പാക്കണമെന്നും സിവില്‍ ഡിഫന്‍സ്   അധികൃതർ  പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 

Latest Videos

Read Also - പാസ്പോര്‍ട്ട് കാലാവധി അഞ്ചില്‍ നിന്ന് പത്ത് വര്‍ഷമാക്കി വര്‍ധിപ്പിച്ച് യുഎഇ

സൗദി അറേബ്യയിലെ അല്‍ഖസീമില്‍ വന്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയില്‍ അല്‍ഖസീം പ്രവിശ്യയില്‍പ്പെട്ട അല്‍റസിന് സമീപം വന്‍ തീപിടിത്തം. അല്‍റസിനും അല്‍ഖരൈനുമിടയില്‍ അല്‍റുമ്മ താഴ്വരയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച വൈകുന്നേരമാണ് തീ പടര്‍ന്നു പിടിച്ചത്.

താഴ്വരയില്‍ മരങ്ങളും കുറ്റിച്ചെടികളും ഉള്ളതിനാല്‍ പടര്‍ന്നു പിടിച്ച തീയണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് സംഘം ഊര്‍ജ്ജിത ശ്രമം നടത്തി. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!