ഇന്ത്യക്കാർക്ക് തങ്ങളുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച യുപിഐ ആപ്പ് ഉപയോഗിച്ചു തന്നെ ഷോപ്പിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതാണ് പുതിയ നീക്കം.
ദോഹ: ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യുപിഐ ആപ്ലിക്കേഷനുകള്‍ വഴിയുള്ള പണമിടപാടിന് ഇനി ഖത്തറിലും സൗകര്യമൊരുങ്ങുന്നു. ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷണല്‍ ബാങ്കാണ് ക്യു ആര് കോഡ് സ്കാന്‍ ചെയ്ത് പണമിടപാട് നടത്താവുന്ന സംവിധാനം നടപ്പിലാക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ട്രാൻസിറ്റ് യാത്രക്കാർക്കുമെല്ലാം ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് സാധ്യമാക്കാനാകും. യുപിഐ സംവിധാനമൊരുക്കുന്നതിനായി ഖത്തര്‍ നാഷനല്‍ ബാങ്കും എന്‍പിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മില്‍ ധാരണയിലെത്തി.
ഇന്ത്യക്കാർക്ക് തങ്ങളുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച യുപിഐ ആപ്പ് ഉപയോഗിച്ചു തന്നെ ഷോപ്പിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതാണ് പുതിയ നീക്കം. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഗൂഗിള്‍ പേ, ഫോൺ പേ ഉൾപ്പെടെ പേമെൻറ് ആപ് വഴി ഇങ്ങനെ രാജ്യത്തുടനീളം പണമിടപാട് നടത്താനാകും. റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ ഷോപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം സേവനം ലഭ്യമാകും.
Read Also - വിമാന ടിക്കറ്റിന് ഡിസ്കൗണ്ട്, പരസ്യം സോഷ്യല്‍ മീഡിയയില്‍; പലരും പണം നൽകി, ഒടുവിൽ സത്യം പുറത്ത്, വൻ തട്ടിപ്പ്
ഖത്തറിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നല്‍കാനാകും. ഖത്തറിലെ റീട്ടെയില്‍ -റെസ്റ്ററന്റ് മേഖലകളില്‍ ഇന്ത്യന്‍ പ്രവാസി സംരംഭങ്ങള്‍ ഏറെയുണ്ട്. ഇവര്‍ക്കെല്ലാം ഈ സേവനം വലിയ രീതിയില്‍ പ്രയോജനപ്പെടും. സന്ദർശകരും ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടെ ഖത്തറിലെ വലി വിഭാഗം ഇന്ത്യക്കാർക്ക് തങ്ങളുടെ ഇടപാടുകൾ ഏറ്റവും വേഗത്തിൽ സാധ്യമാക്കുന്നതാണ് പുതിയ കരാറെന്ന് എൻ.പി.സി.ഐ ഡെപ്യൂട്ടി ചീഫ് അനുഭവ് ശർമ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാന്‍ എന്‍ഐപിഎല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തര്‍ നാഷനല്‍ ബാങ്ക് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആദില്‍ അലി അല്‍ മാലികി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം