കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് മറുപടിയായി ഇക്കാര്യം അറിയിച്ചത്.
ദില്ലി : ഓണക്കാലത്തെ യാത്രാദുരിതം അവസാനിപ്പക്കാൻ കേരളത്തിലേക്ക് പ്രത്യേക വിമാന സർവീസെന്ന ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് മറുപടിയായി ഇക്കാര്യം അറിയിച്ചത്.
കേരളത്തിലേക്കുള്ള വിമാന നിരക്കുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ടാഴ്ച മുമ്പ് കത്തയച്ചിരുന്നു. ഓണം സീസണ്‍ പ്രവാസികള്‍ ധാരാളമായി കേരളത്തിലേക്കു വരുന്ന സമയമാണ്. ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും കനത്ത ആഘാതമാണ് നിരക്ക് വര്‍ധന. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചത്. ഈ സമയത്തെ ടിക്കറ്റ് നിരക്ക് വര്‍ധന പ്രവാസികളെ രൂക്ഷമായാണ് ബാധിക്കുന്നത്.
ഗ്രോ വാസുവിന് പിണറായിക്കെതിരെ പറയാൻ അവസരമൊരുക്കിയത് പിഴവ്, പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നീക്കം
കുതിച്ചുയരുന്ന വിമാന നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കുന്ന സാഹചര്യം വന്നിരിക്കുന്നു. അതിനാല്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ഒരു മാസം യുഎഇയില്‍നിന്നു പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യോമയാന മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു.
വിലക്കയറ്റം, സപ്ലൈക്കോ ഓണച്ചന്തകളിലേക്ക് ഭക്ഷ്യധാന്യങ്ങളിറക്കാൻ കരാറുകാര്‍ക്ക് നൽകേണ്ടത് 400 കോടി!