കുടുംബമൊന്നിച്ച് ഒരു പ്രീമിയം ഷോപ്പിംഗ് അനുഭവത്തിനായി യൂണിയൻ കോപ്പിൻറെ സിലിക്കൺ ഒയാസിസ്‌ സെന്റർ

By Web Team  |  First Published Jul 18, 2024, 8:59 PM IST

യൂണിയൻ കോപ്പിന്റെ ബിസിനസ് മാതൃകയ്ക്ക് മുതൽക്കൂട്ടാണ് സിലിക്കൺ ഒയാസിസ്‌ സെന്റർ എന്ന് യൂണിയൻ കോപ്പ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്താക്കി പറഞ്ഞു. കുടുംബത്തെ ആകർഷിക്കാൻ പോന്ന നിരവധി കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 


ദുബായ് വാസികൾക്ക് പ്രീമിയം ഷോപ്പിംഗ് അനുഭവം ഒരുക്കി യൂണിയൻ കോപ്പിന്റെ സിലിക്കൺ ഒയാസിസ്‌ സെന്റർ. ഇരുപത്തിആറിൽ അധികം സ്റ്റോറുകളും പ്രാർത്ഥനാലയവും ലോകത്തെ ഏറ്റവും മികച്ച ഭക്ഷണ അനുഭവവും സമ്മാനിക്കുവാൻ  ഒരുങ്ങിയാണ് സിലിക്കൺ ഒയാസിസ്‌ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്. ആയിരത്തി ഒരുനൂറിൽ അധികം വിശ്വാസികൾക്ക് ഒരേ സമയം പ്രാർത്ഥിക്കാനുള്ള സൗകര്യമുള്ള പ്രാർത്ഥനാലയമാണ് ഒയാസിസ്‌ സെന്ററിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ കളികൾക്കും വിനോദത്തിനായി നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദേശീയ അന്തർദേശീയ ഭക്ഷണ അനുഭവത്തിനായി നിരവധി ഭക്ഷണശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

യൂണിയൻ കോപ്പിന്റെ ബിസിനസ് മാതൃകയ്ക്ക് മുതൽക്കൂട്ടാണ് സിലിക്കൺ ഒയാസിസ്‌ സെന്റർ എന്ന് യൂണിയൻ കോപ്പ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്താക്കി പറഞ്ഞു. കുടുംബത്തെ ആകർഷിക്കാൻ പോന്ന നിരവധി കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട നിലവാരത്തിൽ ഒരുക്കിയിരിക്കുന്ന സെന്റർ റീട്ടെയിൽ രംഗത്തെ ഭാവി പുരോഗതികൾ മുന്നിൽ കണ്ടാണ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും ഷോപ്പിംഗ് അനുഭവവും സമ്മാനിക്കത്തക്ക രീതിയിലാണ് ഇവിടുത്തെ സൗകര്യങ്ങൾ. 

Latest Videos

അടുത്തിടെയാണ് യൂണിയൻ കോപ്പ് ഹൈപ്പർ മാർക്കറ്റ് സിലിക്കൺ ഒയാസിസ്‌ സെന്ററിൽ പ്രവർത്തനം ആരംഭിച്ചത്. എല്ലാ മാസവും ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ഓഫറിന് പുറമെ ആഴ്ചതോറും ഏതാണ്ട് 60% വരെ ഡിസ്‌കൗണ്ടും ഇവിടെ നൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിയൻ കോപ്പ് പ്രവർത്തിക്കുന്നതെന്ന് അൽ ബസ്താക്കി പറഞ്ഞു. അന്താരാഷ്ട്ര ബ്രാൻഡുകളുടെ കോസ്മെറ്റിക്സ്‌ ഉൾപ്പെടെ ഏതു തരം സാധനങ്ങളും ലഭിക്കുന്ന ഷോപ്പിംഗ് സെന്ററാണ് ഒയാസിസ്‌ സെന്റർ. 

ഷോപ്പിംഗിനൊപ്പം സലൂണുകൾ, തയ്യൽ കടകൾ, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാർമസി, മെഡിക്കൽ ക്ലിനിക് എന്നിങ്ങിനെ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള എന്തും ലഭിക്കുന്ന ഷോപ്പിംഗ് സെന്ററായി മാറുകയാണ് സിലിക്കൺ ഒയാസിസ്‌ സെന്റർ. 

click me!