റമദാന് വേണ്ടി ഒരുങ്ങി യൂണിയന്‍ കോപ്പ്: 40 കോടി യുഎഇ ദിര്‍ഹത്തിന്‍റെ കരാറില്‍ ഒപ്പുവച്ചു

By Web Team  |  First Published Mar 18, 2020, 1:18 PM IST

കരാര്‍ സംബന്ധിച്ച് പ്രതികരിച്ച യൂണിയന്‍ കോപ്പ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി കരാര്‍ സംബന്ധി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.


ദുബായ്: റമദാന്‍ മാസത്തിലേക്കായി 40 കോടി യുഎഇ ദിര്‍ഹത്തിന്റെ കരാറില്‍ ഒപ്പുവച്ച് യൂണിയന്‍ കോപ്പ്.  റമദാന്‍ മാസത്തില്‍ ഉപഭോക്താക്കള്‍ക്ക് ഭക്ഷണവും അവശ്യഉത്പന്നങ്ങളും എത്തിക്കുന്നതിലേക്കാണ് യൂണിന്‍ കോപ്പ് കരാറില്‍ ഒപ്പുവച്ചത്. കരാര്‍ സംബന്ധിച്ച് പ്രതികരിച്ച യൂണിയന്‍ കോപ്പ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി കരാര്‍ സംബന്ധി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

'' ഉപഭോക്താക്കള്‍ക്ക് ആവശ്യമായ തോതില്‍ ഭക്ഷണവും മറ്റും എത്തിക്കാന്‍ കഴിയുമെന്ന് ഈ കരാര്‍ ഉറപ്പ് നല്‍കുന്നു. റമദാനിനായി ഒരുങ്ങുമ്‌പോള്‍ അവശ്യ വസ്തുക്കല്‍ ലഭ്യമാകാതിരിക്കുന്ന അവസ്ഥ ഉണ്ടാകുമെന്ന പേടി ഇനി വേണ്ട. ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നത് ഞങ്ങളുടെ ഉറപ്പാണ്. ഉപോഭ്ക്താക്കളുടെ സംതൃപ്തിക്കായി രാവും പകലും യൂണിയന്‍ കോപ്പ് ടീം ഒപ്പമുണ്ടാകും.''  അപവാദ പ്രചാരണങ്ങളെ തള്ളി ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പ്രതികരിച്ചു.
 
''ഒരു ദേശീയ സ്ഥാപനമെന്ന നിലയില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും ജനങ്ങളുടെ താത്പര്യവും സംരക്ഷിക്കുന്നതിന് ബാധ്യസ്ഥരാണ് യൂണിയന്‍ കോപ്പ് ഡയറക്ടര്‍ ബോര്‍ഡും യൂണിയന്‍ കോപ്പിന്റെ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റും. ഇതിന്റെ ഭാഗമായി, വിപണിയിലേക്ക് ഉയര്‍ന്ന തുകയ്ക്ക് ആഹാരസാധനങ്ങളും അല്ലാത്തതുമായ ഉത്പന്നള്‍ എത്തുന്നത് തടയുന്നതിന് ഞങ്ങള്‍ പ്രവര്‍ത്തിക്കും.

Latest Videos

undefined

ഉപഭോക്താക്കള്‍ക്ക് തുടര്‍ച്ചയായി വളരെ വലിയ അളവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഒരു വാതില്‍ അടയ്ക്കുമ്പോള്‍ മറ്റൊന്ന് തുറക്കുന്നു' എന്ന പഴഞ്ചൊല്ല് പോലെ ആവശ്യമാകുമ്‌പോള്‍ ആവശ്യമായ സമയങ്ങളില്‍ ബദലുകള്‍ നടപ്പിലാക്കും.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടക്കം മുതല്‍ തന്നെ ആഭ്യന്തര ഉല്‍പ്പന്നങ്ങളെയും ചരക്കുകളെയും യൂണിയന്‍ കോപ്പ് പിന്തുണയ്ക്കുകയും ആവശ്യമനുസരിച്ച് അവയ്ക്ക് മുന്‍ഗണന നല്‍കുകയും 500 ലധികം എമിറാത്തി ബ്രാന്‍ഡുകളുമായും 75 എമിറാത്തി പ്രാദേശിക ഫാമുകളുമായും ഇടപെടുമ്പോള്‍ അവ തുടരുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിപണിയില്‍ ഉത്പന്നങ്ങളുടെ ലഭ്യത നിലനിര്‍ത്താന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.

ആളുകളുടെ സുരക്ഷ ഉറപ്പുവരുത്താനും കാറോണ വൈറസ് പടരുന്നത് തടയാനമുള്ള മുന്‍കരുതലായി സുരക്ഷിതമായ വ്യാപാര മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അല്‍ ഫലാസി കൂട്ടിച്ചേര്‍ത്തു. ആശങ്കകളില്ലാതെ റമദാന്‍ മസത്തിനായി തയ്യാറെടുക്കാനും ഉപഭോക്താക്കളോട് അദ്ദേഹം പറഞ്ഞു.


 

click me!