ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‍ട്ര കണ്‍സ്യൂമര്‍ ഗുഡ്‍സ് കമ്പനിയാണ് 'റെക്കിറ്റ്' എന്നറിയിപ്പെടുന്ന റെക്കിറ്റ് ബെൻകീസര്‍
ദുബൈ: പ്രമുഖ അന്താരാഷ്‍ട്ര ബ്രാന്‍ഡായ റെക്കിറ്റ് ബെന്‍കീസറില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് സന്ദര്‍ശിച്ചു. ചില്ലറ വിപണന രംഗത്തെ മുന്‍നിര കമ്പനികളുമായുള്ള സഹകരണം ശക്തമാക്കാനും അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ പ്രകാരം അവര്‍ അനുവര്‍ത്തിക്കുന്ന പ്രവര്‍ത്തന രീതികളും ഭാവിയിലെ വിപുലീകരണ പദ്ധതികളും മനസിലാക്കാനും അടുത്തറിയാനുമുള്ള യൂണിയന്‍കോപിന്റെ ശ്രമങ്ങളുടെ ഭാഗമായായിരുന്നു സന്ദര്‍ശനം.
റെക്കിറ്റ് ബെൻകീസര്‍ സിഇഒ ലക്ഷമണ്‍ നരസിംഹന്‍, ആഫ്രിക്ക & മിഡില്‍ ഈസ്റ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് താഹിര്‍ മാലിക്, മിഡില്‍ ഈസ്റ്റ് റീജ്യണല്‍ ഡയറക്ടര്‍ തൌസീഫ് ഫൈസല്‍, യുഎഇ സെയില്‍സ് ഡയറക്ടര്‍ മുഹമ്മദ് കാംബ്രിസ്, യുഎഇ മോഡേണ്‍ ട്രേഡ് ഹെഡ് ജൊനാഥന്‍ റൈറ്റ്, ബിസിനസ് മാനേജര്‍ തിറു എന്നിവരായിരുന്നു റെക്കിറ്റ് ബെൻകീസറില്‍ നിന്ന് യൂണിയന്‍ കോപില്‍ എത്തിയത്.
undefined
യൂണിയന്‍കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി, ട്രേഡിങ് ഡിവിഷന്‍ ഡയറക്ടര്‍ മാജിറുദ്ദീന്‍ ഖാന്‍, ട്രേഡ് ഡെവലപ്‍മെന്റ് സെക്ഷന്‍ മാനേജര്‍ സന ഗുള്‍ എന്നിവര്‍ ചേര്‍ന്നാണ് അര്‍ വര്‍ഖ സിറ്റി മാളില്‍ റെക്കിറ്റ് സംഘത്തെ സ്വീകരിച്ചത്. ഇരുഭാഗത്തു നിന്നുമുള്ള ജീവനക്കാരും സന്നിഹിതരായിരുന്നു.
ഉപഭോക്താക്കള്‍ക്ക് യൂണിയന്‍കോപ് നല്‍കുന്ന പ്രധാന സേവനങ്ങള്‍, ഫുഡ് റീട്ടെയിലിങ്, ഡെലിവറി, കസ്റ്റമര്‍ ഹാപ്പിനെസ് സര്‍വീസസ്, വിപുലീകരണ പദ്ധതികള്‍, ചില്ലറ വിപണന രംഗത്തെ ഡിജിറ്റല്‍ സങ്കേതങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ യൂണിയന്‍കോപ് പിന്തുടരുന്ന മികച്ച പ്രവര്‍ത്തന രീതികള്‍ എന്നിവയെക്കുറിച്ചെല്ലാം യൂണിയന്‍കോപ് സിഇഒ, റെക്കിറ്റ് സംഘത്തിന് വിവരിച്ചു നല്‍കി. ഒപ്പം ചില്ലറ വിപണന രംഗത്ത് യൂണിയന്‍കോപ് പിന്തുടരുന്ന വാണിജ്യ സംസ്‍കാരവും ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ എത്തിക്കാന്‍ സ്വീകരിക്കുന്ന ഡിജിറ്റല്‍ സംവിധാനങ്ങളും പരിചയപ്പെടുത്തി. സമീപഭാവിയില്‍ രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള സാധ്യതകളും അവര്‍ ചര്‍ച്ച ചെയ്‍തു.
തുടര്‍ന്ന് ട്രേഡിങ് ഡിവിഷന്‍ ഡയറക്ടര്‍ മാജിറുദ്ദീന്‍ ഖാന്‍, ട്രേഡ് ഡെവലപ്‍മെന്റ് സെക്ഷന്‍ മാനേജര്‍ സന ഗുള്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ അല്‍ വര്‍ഖ സിറ്റി മാളിലെ യൂണിയന്‍കോപ് ഹൈപ്പര്‍മാര്‍ക്കറ്റ് പരിചയപ്പെടുത്തുകയും ചെയ്‍തു. സാധനങ്ങള്‍ പ്രത്യേക വിഭാഗങ്ങളായി തിരിക്കുന്നതിന്റെയും അവ സജ്ജീകരിക്കുന്നതിന്റെയും പ്രവര്‍ത്തനങ്ങള്‍, ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിന് വിവിധ പങ്കാളികളുമായി സഹകരിച്ച് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കന്നതിന്റെയും വില്‍പന നടത്തുന്നതിന്റെയും നടപടിക്രമങ്ങള്‍ എന്നിവയും പരിചയപ്പെടുത്തി. ഇവയ്‍ക്ക് പുറമെ യൂണിയന്‍കോപ് ബ്രാഞ്ചുകളിലും ശാഖകളിലും ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന വിവിധ ബ്രാന്‍ഡുകളുടെയും ഷോപ്പുകളുടെയും വിവരങ്ങളും സംഘത്തെ അറിയിച്ചു.
തങ്ങള്‍ക്ക് ഒരുക്കിയ സ്വീകരണത്തിന് റെക്കിറ്റ് സിഇഒ ലക്ഷ്‍മണ്‍ നരസിംഹന്‍ യൂണിയന്‍കോപിന് നന്ദി അറിയിച്ചു. ചില്ലറ വിപണന രംഗത്തെ യൂണിയന്‍കോപിന്റെ പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ സംരക്ഷണം, പ്രൊജക്ട് മാനേജ്‍മെന്റ് രംഗങ്ങളിലെ വിജയകരമായ പാരമ്പര്യം, വിതരണക്കാരുമായുള്ള ഇടപാടുകള്‍, ചില എമിറേറ്റുകളിലെ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവുകളുടെ മേല്‍നോട്ടം എന്നിവയിലെല്ലാം അദ്ദേഹം യൂണിയന്‍കോപിനെ പ്രശംസിച്ചു. കൊമേഴ്‍സ്യല്‍ സെന്ററുകളില്‍ പ്രാതിനിധ്യം അറിയിക്കുന്നതിനായി ബ്രാന്‍ഡുകളെ ക്ഷണിക്കുന്നതിലുള്ള ദീര്‍ഘകാല അനുഭവ പരിചയത്തിന് പുറമെ, അന്താരാഷ്‍ട്ര നിലവാരത്തിലുള്ള രൂപകല്‍പനകളം മാനദണ്ഡങ്ങളും മുതല്‍, വര്‍ക്ക് - ഡെലിവറി മെക്കാനിസം, വ്യാപാര രംഗത്തെ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം, പ്രമോഷനുകള്‍, ഷോറൂമുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഉത്പന്നങ്ങള്‍ എന്നിവയിലൂടെ ചില്ലറ വ്യാപാര, നിക്ഷേപ രംഗങ്ങളില്‍ വ്യത്യസ്തമായൊരു മാതൃകയായി യൂണിയന്‍കോപ് മാറിയെന്നും അദ്ദേഹംപറഞ്ഞു. വ്യക്തമായ കാഴ്‍ചപ്പാടുകളോടും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളോടും കൂടിയാണ് യൂണിയന്‍കോപ് പ്രൊമോഷനുകള്‍ സംഘടിപ്പിക്കുന്നത്. ദുബൈ എമിറേറ്റിലെ സ്റ്റോറുകളുടെ വൈവിദ്ധ്യത്തിന് പുറമെ കൊമേഴ്‍സ്യല്‍ സെന്ററുകളില്‍ എല്ലാ അവശ്യ സേവനങ്ങളും ലഭ്യമാക്കുന്നതിനെയും അദ്ദേഹം പ്രശംസിച്ചു.